വിശ്വസിക്കുക.. ഡിവിേല്ലഴ്സ് പടിയിറങ്ങിയിരിക്കുന്നു
text_fields''ചെേങ്കാലും കിരീടവും നഷ്ടപ്പെട്ട രാജകുമാരെൻറ കഥ ഇവിടെ പൂർണ്ണമാകുന്നു'' സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിെൻറ വിഖ്യാത ചിത്രമായ ചെേങ്കാൽ സിനിമ അവസാനിക്കുന്നത് ഇൗ വാചകത്തോടെയാണ്. എബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്്സ് എന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തിെൻറ ക്രിക്കറ്റ് ജീവിതവും ഒറ്റ വാചകത്തിൽ ഇങ്ങനെയവസാനിപ്പിക്കാം.
മുപ്പത്തിനാലാം വയസ്സിൽ ഡിവില്ലേഴ്സ് കണ്ണീരിേൻറയും നിർഭാഗ്യത്തിേൻറയും കഥമാത്രം പറയാനുള്ള ദക്ഷിണാഫ്രിക്കൻ ജഴ്സി അഴിച്ചുവെക്കുന്നു. ഒരു ക്രിക്കറ്ററുടെ ശരാശരി വിരമിക്കൽ പ്രായമനുസരിച്ച് കരിയറിൽ ഏതാനും വർഷങ്ങൾകൂടി ഇനിയും ബാക്കിയുണ്ട്.അവസാനിക്കാറായ െഎ.പി.എൽ സീസണിൽ ബാഗ്ലൂരിനുവേണ്ടി തെൻറ ആവനാഴിയിൽ ഇനിയും ആയുധങ്ങളും വേണ്ടി വന്നാൽ ബ്രഹ്മാസത്രം വരെ ബാക്കിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചതാണ്.
സൺറൈസേഴ്സ് ഹൈദരാബാദിെൻറ അലക്സ് ഹെയ്ൽസ് സിക്സെന്നുറപ്പിച്ച് അടിച്ചകറ്റിയ പന്ത് വായുവിൽ ഉയർന്നുപൊങ്ങി കൈക്കുള്ളിലാക്കി പോയവാരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഡിവില്ലേഴ്സ് എന്തിനാണ് പെെട്ടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലിയത്? തൃപ്തികരമായ ഉത്തരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ക്രിക്കറ്റിെൻറ ജന്മനാട്ടിൽ നടക്കുന്ന 2019 ലോകകപ്പ് വരെയെങ്കിലും ഡിവില്ലേഴ്സിനെ പ്രതീക്ഷിച്ചവരാണ് ക്രിക്കറ്റ് പ്രേമികളിലേറെയും. ജോഹന്നാസ്ബർഗിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിെൻറ ആസ്ഥാനത്ത് ലോകകപ്പ് എത്തിക്കാനാകുമെന്ന് മഴവിൽരാജ്യം സ്വപ്ന കണ്ട ഒരു ഇതിഹാസം കൂടി നിസ്സഹായകനായി പടിയിറങ്ങുന്നു. ചാമ്പ്യൻസ്ട്രോഫിയോ എന്തിന് ഒരു െഎ.പി.എൽ കിരീടം പോലും ഇതുവരേക്കും മുത്തമിടാൻ ഡിവിേല്ലഴ്സിനായിട്ടില്ല. ഒളിച്ചോട്ടമെന്നോ വീര ചരമമെന്നോ വിളിക്കാം... പക്ഷേ വിശ്വസിക്കുക.. ഡിവിേല്ലഴസ്പടിയിറങ്ങിയിരിക്കുന്നു.
സമ്പൂർണ്ണൻ
'' ഡിവില്ലേഴ്സിനെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. കാരണം ഇൗ കളി മനുഷ്യർക്കുമാത്രമുള്ളതാണ്'' വെസ്റ്റിൻഡീസിനെതിരെ വേഗതയേറിയ 150 റൺസ് കുറിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ ഒാപ്പണർ ആകാശ് ചോപ്ര പറഞ്ഞതാണിത്. അമാനുഷികനെന്ന് തോന്നും വിധമുള്ള കളിചരിത്രവും ജീവിതവും തന്നെയാണ് ഡിവിേല്ലഴ്സിനുള്ളത്. ദക്ഷിണാഫ്രിക്കയിലെ ബെലാബെലയിലാണ് ഡിവിേല്ലഴ്സിെൻറ ജനനം. ക്രിക്കറ്റിനു പുറമേ ഗോൾഫ്, ഹോക്കി, ടെന്നീസ്, സ്വിമ്മിംഗ്, അത്ലറ്റിക്ക് എന്നിവയിലെല്ലാം ചെറുപ്പം മുതൽ അഗ്രഗണ്യനാണ് ഡിവില്ലേഴ്സ്.
ഡിവില്ലേഴ്സിെൻറ മറ്റുകളികളിലെ നേട്ടങ്ങളെക്കുറിച്ചും പങ്കാളിത്തത്തെകുറിച്ചും പല മിത്തുകളും ഇൻറർെനറ്റിൽ പ്രചരിപ്പിക്കുന്നുണ്ട് എങ്കിലും തെൻറ ആത്മകഥയായ 'Besides cricket'ൽ ഇതിൽ പലതും ഡിവില്ലേഴസ് നിഷേധിക്കുന്നു. എന്നിരുന്നാലും സ്വിമ്മിംഗിലും ടെന്നീസിലും ഹോക്കിയിലും സ്കൂൾതലത്തിൽ ഡിവിേല്ലഴ്സ് ഒരു ചാമ്പ്യൻതാരം തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അക്കാദമിക നഗരമായ പ്രിേട്ടാറിയയിലെ സ്കൂൾ ജീവിതമാണ് ഡിവില്ലേഴ്സിെൻറ ക്രിക്കറ്റ് ജീവിതത്തിന് വഴിതുറന്നത്. നിലവിലെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ളെസിസ് സ്കൂൾടീമിൽ ഡിവില്ലേഴ്സിെൻറ സഹതാരമായിരുന്നു.
Make Your Dream Come True എന്നപേരിൽ ഒരു മ്യൂസിക് ആൽബവും ഡിവില്ലേഴ്സിേൻതായി പുറത്ത്വന്നിട്ടുണ്ട്. പഠനത്തിലും മിടുക്കനായ ഡിവില്ലേഴ്സ് സ്കൂൾ ലെവലിൽ നെൽസൺ മണ്ഡേലയിൽ നിന്നും പ്രൊജക്ടിൽ സ്വർണ്ണമെഡൽ നേടിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ക്രിക്കറ്റിലെത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ദക്ഷിണാഫ്രിക്കയുടെ ജഴ്സിയിൽ തന്നെ മറ്റൊരു കളിയിൽ ഡിവില്ലേഴ്സ് ലോകത്തിനുമുന്നിൽ ഉണ്ടാകുമായിരുന്നു.
ശരാശരിക്കാരനിൽ നിന്നും സൂപ്പർമാനിലേക്ക്
കരിയറിെൻറ ആദ്യവർഷങ്ങളിൽ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ടീമിലെ ബാറ്റിംഗ് നിരയിലെ നിഴൽ മാത്രമായിരുന്നു ഡിവില്ലേഴ്സ്. ഗ്രയാം സ്മിത്തും ഹെർഷേൽ ഗിബ്സും, ജാക്ക്സ് കാലിസുമെല്ലാമടങ്ങിയ കരുത്തുറ്റ ബാറ്റിംഗ്നിരയിൽ ഡിവിേല്ലഴ്സിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾ ഏറുന്തോറും മൂർച്ചയേറിവരുന്ന ഡിവില്ലേഴ്സിനെയാണ് ക്രിക്കറ്റ്ലോകം കണ്ടത്.
2004 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് ഡിവില്ലേഴ്സിെൻറ ടെസ്റ്റ് അരങ്ങേറ്റം. 2005 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും ഡിവില്ലേഴ്സ് അരങ്ങേറി. അരങ്ങേറ്റ പരമ്പരയിൽ ഏഴാമനായി ഇറങ്ങി നേടിയ സെഞ്ചുറിയിലൂടെ ഡിവില്ലേഴസ് തെൻറ വരവറിയിച്ചു. 2005ൽ തന്നെയുള്ള ദക്ഷിണാഫ്രിക്കയുടെ ഒാസ്ട്രേലിയൻ പര്യടനത്തിൽ സ്പിൻമാന്ത്രികൻ ഷെയ്ൻവോണിനെതിരെയുളള പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജോണ്ടിറോഡ്സ് ഒഴിച്ചിട്ടുപോയ ദക്ഷിണാഫ്രിക്കയുടെ മേജർ ഫീൽഡിംഗ് പൊസിഷനുകളിൽ ഡിവില്ലേഴ്സ് സ്ഥിരം സാനിധ്യമായി. റോഡ്സിനെപ്പോലെ വായുവിൽ ശരീരം ബാലൻസ് ചെയ്യാനുള്ള കഴിവും ഉന്നം തെറ്റാത്ത ത്രോയിംഗ് മികവും വേഗതയേറിയ ഒാട്ടക്കാരനെന്ന ഖ്യാതിയും ഡിവില്ലേഴ്സിനെ റോഡ്സിെൻറ പിൻഗാമിയാക്കി എബിയെ മാറ്റി.
2007 ക്രിക്കറ്റ്ലോകകപ്പിൽ ഡിവില്ലേഴ്സിെൻറ പ്രകടനം ആശാവഹമായിരുന്നില്ല. എങ്കിലും ഡിവില്ലേഴസ് ടീമിൽ തുടർന്നു. ടെസ്റ്റിലും ഏകദിനത്തിലും സ്ഥിരതയാർന്ന പ്രകടനത്തോടെ ഡിവില്ലേഴ്സ് ടീമിെൻറ നെടുന്തൂണായി മാറി. 2011 ലോകകപ്പാകുേമ്പാഴേക്കും ഡിവില്ലേഴസ് ഒരു സൂപ്പർതാരമായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കൻ ടീം ലോകകപ്പിൽ ഏറെ മുന്നോട്ട്പോയില്ലെങ്കിലും തുടർച്ചയായി നേടിയ സെഞ്ചുറികളും മൂന്ന് മാൻ ഒാഫ് ദി മാച്ച് അവാർഡുകളും അടക്കം ഡിവില്ലേഴ്സ് ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ചു നിന്നു. മധ്യനിരയിലെ വിശ്വസ്തൻ എന്ന നിലയിൽ നിന്നും വെടിക്കട്ട് ബാറ്റ്സ്മാൻ എന്നനിലയിലേക്കും ഫിനിഷർ എന്നനിലയിലേക്കും ഡിവില്ലേഴ്സ് മാറി.
2012 ൽ ദക്ഷിണാഫ്രിക്കൻ ടീമിെൻറ ഏകദിന ക്യാപ്റ്റൻ എന്നമുൾക്കിരീടം ഡിവില്ലേഴസ് ഏറ്റെടുത്തു. തങ്ങളുടെ ഇരുണ്ടഭൂതകാലം തിരുത്തിയെഴുതാൻ വന്ന വിമോചകനായി ദക്ഷിണാഫ്രിക്കൻ ആരാധകർ ഡിവില്ലേഴ്സിനെ കരുതി. തെൻറ കീഴിലിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീം ഒരു പിടി പരമ്പരകൾ സ്വന്തമാക്കിയെങ്കിലും ലോക ടുർണമെൻറുകളിൽ പടിക്കൽ കലമുടക്കുന്നവരെന്ന ദക്ഷിണാഫ്രിക്കൻ ജാതകം തിരുത്താൻ ഡിവില്ലേഴ്സിനുമായില്ല.
2015 ലോകകപ്പിൽ ന്യൂസിലൻറിനോട് സെമിയിൽ തോറ്റ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മടങ്ങിയ ഡിവില്ലേഴ്സ് ക്രിക്കറ്റിെൻറ ഹൃദങ്ങളിൽ ഇന്നും നീറ്റലായുണ്ട്. ഏകദിനത്തിലെ മികച്ച കളിക്കാരനുള്ള െഎസിസി അവാർഡ് 2010, 2014, 2015 വർഷങ്ങളിൽ സ്വന്തമാക്കിയ ഡിവില്ലേഴ്സ് ഏകദിനത്തിലും ടെസ്റ്റിലും ഏറെക്കാലം ഒന്നാം സ്ഥാനം നിലനിർത്തി. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരെ 31പന്തിൽ നേടിയ റെക്കോർഡ് സെഞ്ചുറി അദ്ദേഹത്തിെൻറ പ്രതിഭയുടെ മൂർത്തീഭാവമായിരുന്നു.
വിക്കറ്റ് കീപ്പറായി, മൂന്നാമനായി, മധ്യനിരക്കാരനായി, ഫിനിഷറായി പലവേഷങ്ങളിൽ നിറഞ്ഞാടി ഒടുവിൽ എബി മടങ്ങുകയാണ്. കരിയറിൽ വില്ലനായെത്തിയ പരിക്കിനോടും വിമർശനങ്ങളോടും പടവെട്ടി 114 ടെസ്റ്റുകളിൽ നിന്നും 22 സെഞ്ചുറികളടക്കം 50.66 ശരാശരിയിൽ 8765 റൺസും 228 ഏകദിനങ്ങളിൽ നിന്നും 25 സെഞ്ചുറിയടക്കം 53.50 ശരാശരിയിൽ 9577 റൺസും, 78 ട്വൻറികളിൽ നിന്നും 1672 റൺസും കുറിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എബി
മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലെ അത്രമാന്യരല്ലാത്ത കാണികളെന്നറിയപ്പെടുന്നവരാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യൻ താരങ്ങൾക്കു വേണ്ടി ആർത്തുവിളിക്കുന്ന ആരാധകൂട്ടം വിദേശതാരങ്ങെള അധികം വാഴിക്കാറില്ല. പോണ്ടിംഗും ഫ്ളിേൻറാഫും അഫ്രീദിയും എല്ലാം ഇന്ത്യൻ ആരാധകരുടെ പ്രതിഷേധങ്ങളറിഞ്ഞവരാണ്. ഇന്ത്യൻ ആരാധകർ ഏറ്റവുമധികം നെഞ്ചിലേറ്റിയ വീദേശതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. എബി ഡിവില്ലേഴ്സ്. ഗാലറിയിൽ തിരമാലയുടെ ഇരമ്പലുപോലുയരുന്ന എ.ബി.ഡി വിളികളുടെ അന്തരീക്ഷത്തിൽ ശാന്തനായി മൈതാനത്തിറങ്ങുന്ന ഡിവില്ലേഴ്സിെൻറ കാഴ്ച ലോകക്രിക്കറ്റിലെ അവശേഷിക്കുന്ന മനോഹരകാഴചകളിലൊന്നാണ്.
െഎ.പിഎല്ലിലെ പ്രകടനങ്ങളും കളിക്കളത്തിലെ മാന്യതയുമാണ് എബിയെ ഇന്ത്യക്കാരുടെ പ്രിയങ്കരനാക്കിയത്. 2008 മുതൽ 2010 വരെ ഡെൽഹി ഡെയർഡെവിൾസ് താരമായിരുന്ന ഡിവില്ലേഴ്സ് 2011ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനുവേണ്ടി ജഴ്സിയണിഞ്ഞതോടെയാണ് തെൻറ വിശ്വരൂപം പുറത്തെടുത്തത്. ഗ്രൗണ്ടിെൻറ 360 ഡിഗ്രിയിലും ഷോട്ട്പായിക്കാൻ അസാമാന്യപാടവമുള്ള ഡിവില്ലേഴ്സിെൻറ മഴവില്ലഴകുള്ള േഷാട്ടുകളും മത്സ്യത്തിെൻറ വടിവോടെയുള്ള ഉഗ്രൻ ക്യാച്ചുകളും വഴി എബി ഇന്ത്യൻ മനസ്സുകളിലേക്ക് ഇടിച്ചുകയറി.
ഡിവില്ലേഴ്സിെൻറ ചിറകിലേറി മാത്രം റോയൽചലഞ്ചേഴ്സ് റാഞ്ചിയെടുത്ത മത്സരങ്ങൾ ഒട്ടനവധിയാണ്. കൊടിയിറങ്ങാറായ ഇൗ െഎ.പി.എല്ലിലും റൺവേട്ടയിൽ എബി മുന്നിൽ തന്നെയുണ്ട്. സീസണിലെ ഏറ്റവും നീളംകൂടിയ സിക്സും ക്രിക്കറ്റ്ലോകത്തെ കണ്ണഞ്ചിപ്പിച്ച ഉഗ്രൻ ക്യാച്ചുമടക്കം ഡിവില്ലേഴ്സിസം ക്രിക്കറ്റ്ലോകം കണ്ടതാണ്. 11 െഎ.പി.എൽ സീസണുകളിൽ കളത്തിലിറങ്ങിയെങ്കിലും െഎ.പി.എൽ കിരീടത്തിൽ ഒരിക്കൽപോലും മുത്തമിടാനായില്ലെന്ന സങ്കടം അപ്പോഴും ബാക്കിനിൽക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും െഎ.പി.എല്ലിൽ ആർപ്പുവിളികൾ സൃഷ്ടിക്കാൻ എബി എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.
ക്രിക്കറ്റിലെ പരമ്പരാഗത ക്ലാസിക് ശൈലിക്കും അക്രമണോത്സുകമായ വെടിക്കെട്ട് ശൈലിക്കും ഇടയിലാണ് ഡിവില്ലേഴ്സിെൻറ ബാറ്റിംഗ് ശൈലി. െഎസ് കട്ടപോലെ തണുത്തുറയാനും ഒാളങ്ങൾ വെട്ടുന്ന ശൈലിയിൽ തുഴഞ്ഞുനീങ്ങാനും തിരമാലകൾ പോലെ ആർത്തിരമ്പാനും എബിഡിക്ക് കഴിയും. കളിയെ ഉന്മാദത്തോളം എത്തിച്ച ഒരു പ്രതിഭകൂടി തിരിഞ്ഞുനടക്കുേമ്പാൾ ക്രിക്കറ്റ് ഇൗ വലിയ നഷ്ടത്തെ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം. ക്രിക്കറ്റിെൻറ കാവ്യനീതി ഒരിക്കൽ പോലും കടാക്ഷിക്കാത്ത ടീമിലെ ഇൗ അസാധാരണ താരം വരും തലമുറകൾക്കും ഉത്തേജനം നൽകി നിലനിൽക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.