അഞ്ചു വർഷത്തിനിടെ മൂന്നു വ്യത്യസ്ത ഉടമസ്ഥർ, എട്ടു കോച്ചുമാർ, എന്തുപറ്റി എ.സി മിലാന്?
text_fieldsഅന്നങ്ങനെ....
എന്തൊരു ടീമായിരുന്നു അത്..! ക്രോസ്ബാറിനു കീഴെ ദിദ, പ്രതിരോധത്തി ൽ സാക്ഷാൽ പൗേളാ മാൾഡീനിെക്കാപ്പം അലസ്സാന്ദ്രോ നെസ്റ്റ, മാരെക് ജാങ്കുലോവ്സ്കി, മാസിമോ ഒഡോ, മിഡ്ഫീൽഡിൽ ആന്ദ്രി പിർലോ, ജെനാറോ ഗട്ടൂസോ, ക്ലാരൻസ് സീഡോർഫ്, മാസിമ ോ അംബ്രോസിനി, മുൻനിരയിൽ കക്കാ, ഫിലിപ്പോ ഇൻസാഗി..യൂറോപ്യൻ ക്ലബ് ഫുട്ബാളിെൻറ രാ ജകിരീടത്തിലേക്ക് ഡ്രിബ്ൾ ചെയ്തു കയറാൻ എ.സി മിലാനുവേണ്ടി കുപ്പായമിട്ടതൊരു സ്വ പ്നസംഘമായിരുന്നു. ആതൻസിലെ ചരിത്രമുറങ്ങുന്ന ഒളിമ്പിക് സ്റ്റേഡിയത്തിൽ 2007ലെ ചാ മ്പ്യൻസ് േട്രാഫി ഫൈനലിൽ ലിവർപൂളിെൻറ പോരാട്ടവീര്യത്തെ ഒന്നിനെതിരെ രണ്ടു ഗോളു കൾക്ക് മറികടക്കുേമ്പാൾ മിലാനിൽനിന്നുള്ള നക്ഷത്രകുമാരന്മാർ വിജയങ്ങളുടെ വീര നായകരായിരുന്നു.
ക്വാർട്ടറിൽ ബേയൺ മ്യൂണിക്കിനെ 4-2നും മാഞ്ചസ്റ്റർ യുൈനറ്റഡിനെ 5-3നും തകർത്തുവിടാൻ മാൾഡീനിയും പിർലോയും കക്കായും തേരുതെളിച്ച വരയൻ കുപ്പായക്കാർക്ക് വിയർപ്പധികം ഒഴുക്കേണ്ടിവന്നില്ല. ഇറ്റാലിയൻ ഫുട്ബാളെന്നാൽ മിലാനിൽ കറങ്ങിത്തിരിഞ്ഞ നാളുകളിൽ എ.സി മിലാൻ വിശ്വഫുട്ബാളിെൻറ അഭിജാത സംഘമായിരുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ജർമൻ ലീഗുകളിലെ കരുത്തന്മാരുടെയൊക്കെ ചിന്തകളിൽ തീകോരിയിട്ട വന്യതയായിരുന്നു അവരുടെ ചുവടുകൾക്ക്. ഇറ്റാലിയൻ ഫുട്ബാളിെൻറ കൊടിയടയാളമായി നിലയുറപ്പിച്ച മിലാനിൽനിന്ന് കൂടുമാറ്റം കൊതിക്കാതെ 902 കളികളിൽ ബൂട്ടുകെട്ടി ചരിത്രമെഴുതിയ മാൾഡീനി അവരുെട വെള്ളാരംകണ്ണുള്ള രാജകുമാരനായി മാറി. റയൽ മഡ്രിഡ് (13) കഴിഞ്ഞാൽ ഏഴു ചാമ്പ്യൻസ് ലീഗ് വിജയങ്ങളുമായി രണ്ടാം സ്ഥാനത്തുള്ള മിലാൻ ടീമിനെ അത്രമേൽ സ്നേഹത്തോടെ നെഞ്ചേറ്റിയിരുന്ന ആരാധകക്കൂട്ടവും കണ്ണിനിമ്പമേറിയ കാഴ്ചയായിരുന്നു.
ഇന്നിങ്ങനെ...
സാൻസിറോയിൽ ഒരു യുഗം പെയ്തുതീർന്നിരിക്കുന്നു. വിജയഭേരികളുടെ രമ്യതീരം ഇന്ന് സ്വപ്നങ്ങളുടെ ചുടലപ്പറമ്പാണ്. കിരീട ദാരിദ്ര്യത്തിനു നടുവിൽ പഴങ്കഥകളെ താലോലിച്ചുകഴിയുന്ന സംഘം തോൽവികളിൽനിന്ന് തോൽവികളിലേക്ക് അതിശയകരമായി കൂപ്പുകുത്തുന്നു. സ്ലാറ്റൻ ഇബ്രാഹിമോവിച്ചും അലക്സാന്ദ്രോ പാറ്റോയും റൊബീന്യോയും കുപ്പായമിട്ടിറങ്ങിയ 2010-11 സീസണിൽ സീരി എ കിരീടം നേടിയശേഷം എല്ലാ കുതിപ്പും പിന്നോട്ടായിരുന്നു. ലോക ഫുട്ബാളിൽ കത്തിനിന്ന അജയ്യസംഘത്തിെൻറ തിളക്കം ചോർന്നുകൊണ്ടിരിക്കുകയായിരുന്നു പിന്നെ. ഒടുവിൽ 2019-20 സീസണിലെത്തി നിൽക്കുേമ്പാൾ കാൽനൂറ്റാണ്ടിനിടയിൽ ഇറ്റാലിയൻ ലീഗിലെ ഏറ്റവും മോശം തുടക്കവുമായി ടീം 13ാം സ്ഥാനത്താണിപ്പോൾ. തങ്ങൾ വാണരുളുന്ന കാലത്ത് െവറും ‘കാഴ്ചക്കാർ’ മാത്രമായിരുന്ന വെറോണയും ബൊളോഗ്നയും ടൊറിനോയുമടക്കമുള്ള പുത്തൻകൂറ്റുകാർക്കും പിന്നിൽ.
മാർകോ വാൻ ബാസ്റ്റൺ, മാൾഡീനി, ആന്ദ്രി ഷെവ്ചെങ്കോ, ഡേവിഡ് ബെക്കാം, ഹെർനാൻ ക്രെസ്പോ, ഫ്രാങ്കോ ബേരസി, റോബർട്ടോ ബാജിയോ, കഫു, റൂഡ് ഗുള്ളിറ്റ്, മാഴ്സെൽ ഡെസെയ്ലി, പാട്രിക് വിയേര, ക്ലാരൻസ് സീഡോർഫ് തുടങ്ങി മിന്നുംതാരങ്ങളുടെ വമ്പൻകൂട്ടമായിരുന്ന മിലാൻ ടീമിൽ ഇപ്പോൾ ഫുട്ബാൾ േലാകത്ത് അത്യാവശ്യം അറിയപ്പെടുന്ന കളിക്കാർ ലൂകാസ് ബിഗ്ളിയയെയും പെപെ റീനയെയും പോലെ വിരലിലെണ്ണാവുന്നവർ മാത്രം.
തിരിച്ചടികളുടെ ഗോൾമുഖത്ത്
1152 കോടിയിലേറെ രൂപയുടെ റെക്കോഡ് നഷ്ടത്തിലാണ് ക്ലബ് ഇപ്പോൾ മുേമ്പാട്ടുപോകുന്നത്. ചൈനീസ് ബിസിനസുകാരൻ ലീ യോങ്ഹോങ്ങിൽനിന്ന് 2018ൽ ക്ലബിനെ അമേരിക്കൻ കമ്പനിയായ എലിയറ്റ് അഡ്വൈസേഴ്സ് സ്വന്തമാക്കിയെങ്കിലും കഥാഗതിക്ക് മാറ്റമുണ്ടായില്ല. അഞ്ചു വർഷത്തിനിടെ മൂന്നു വ്യത്യസ്ത ഉടമസ്ഥരാണ് വന്നത്. കളിക്കമ്പക്കാരനായ സിൽവിയോ ബെർലുസ്കോനിയിൽനിന്ന് ഉടമാവസ്ഥാവകാശം മാറിയത് അപചയത്തിന് ആക്കം കൂട്ടി.
2014ൽ മാസിമിലിയാനോ അലെഗ്രിയെ പുറത്താക്കിയശേഷം പിന്നീടെത്തിയത് എട്ടു കോച്ചുമാർ.
സീഡോർഫും ഇൻസാഗിയും ഗട്ടൂസോയുമടക്കം ക്ലബിനെ വിജയങ്ങളിലേക്ക് ൈകപിടിച്ചുനടത്തിച്ച താരങ്ങൾ പരിശീലകരായെത്തിയിട്ടും ടീം മെച്ചപ്പെട്ടില്ല. നഷ്ടങ്ങളിൽ കുടുങ്ങിയ ടീമിന് വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ശേഷിയുമുണ്ടായില്ല. രണ്ടു മാസം മാത്രം പരിശീലക സ്ഥാനത്തിരുന്ന മാർകോ ഗിയാംപോളോയെ മാറ്റി കഴിഞ്ഞയാഴ്ച സ്റ്റെഫാനോ പിയോലി നിയമിതനായി. പഴയ മാന്ത്രിക പ്രകടനങ്ങൾ കൊതിക്കുന്നില്ലെങ്കിലും മിലാൻ ആരാധകർ അത്രമേൽ ആഗ്രഹിക്കുന്നത് നാണക്കേടുമാറാനെങ്കിലും എതിർ വലകൾ കുലുങ്ങുന്നൊരു കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.