മലമുകളിൽ പൂക്കുന്ന ഫുട്ബാൾ വസന്തം
text_fieldsകഴിഞ്ഞ സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിസ്മയമായി അവതരിച്ച് കിരീടമണിഞ്ഞ ലെസ്റ്റർ സിറ്റിയുടെ ഇന്ത്യൻ പതിപ്പായാണ് മിസോറമിൽനിന്നുള്ള െഎസോൾ എഫ്.സിയെ ആരാധകർ വിളിച്ചത്. പക്ഷേ, വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക് ആദ്യമായി െഎ ലീഗ് കിരീടമെത്തിക്കുന്ന െഎസോൾ വെറുമൊരു ലെസ്റ്റർ സിറ്റിയല്ല. തായ് കോടീശ്വരെൻറ മടിശ്ശീലയും, ഇംഗ്ലണ്ടിലെയും വിദേശത്തെയും ഏതാനും മികച്ച താരങ്ങളുമായി ലെസ്റ്റർ നടത്തിയ ജൈത്രയാത്ര വിസ്മയകരമായിരുന്നെങ്കിലും അതൊരു കടംകൊണ്ട വിജയമായിരുന്നു. പക്ഷേ, ഇന്ത്യയുടെ വടക്കുകിഴക്കൻ മലമുകളിൽനിന്നുള്ള വിജയഭേരിക്ക് ഒരു നാടൻ ടച്ചുണ്ട്. കാശിലല്ല കാര്യമെന്ന ബോധ്യപ്പെടുത്തൽ. പേരുകേട്ട താരങ്ങൾക്കും വിദേശകരുത്തിനും പിന്നാലെ പോകാതെ സ്വന്തം മണ്ണിൽ വിളയിച്ചെടുത്ത ഒരുപിടി യുവാക്കളെക്കൊണ്ട് രാജ്യം ജയിച്ച െഎസോൾ.
ഇന്ത്യൻ ലീഗ് ഫുട്ബാൾ കിരീടം ഇതാദ്യമായി ബംഗാളും ഗോവയും വിട്ട് മിസോറമിെൻറ മണ്ണിലേക്ക് പറക്കുേമ്പാൾ അതിനു പിന്നിൽ പതിറ്റാണ്ട് നീണ്ട അധ്വാനത്തിെൻറ കഥയുണ്ട്. ഇന്നത്തെ, െഎ ലീഗ് കിരീടം മാത്രമല്ല, നാളത്തെ ഇന്ത്യൻ ഫുട്ബാളും മിസോറമിലും അയൽക്കാരായ മേഘാലയക്കുമെല്ലാം സ്വന്തമാെണന്ന് ഒരാഴ്ച മുമ്പ് കോഴിക്കോട് സമാപിച്ച ദേശീയ സബ്ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പും ഒാർമപ്പെടുത്തി. മേഘാലയെ വീഴ്ത്തി മിസോറമിെൻറ കുരുന്നുകളായിരുന്നു ദേശീയ സബ്ജൂനിയർ കിരീടമണിഞ്ഞത്. ബംഗളിലെ സിലിഗുരിയിൽ നടന്ന 2013-14 സീസൺ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പോടെയാണ് മിസോറമിെൻറ ഫുട്ബാൾ പ്രൗഢി മലയിറങ്ങുന്നത്. പിന്നീട് കിരീടം നേടിയില്ലെങ്കിലും ഇന്ത്യൻ ഫുട്ബാളിൽ മേൽവിലാസം സ്ഥാപിക്കാനായി. സന്തോഷ്ട്രോഫിയോടെ ഉണർന്ന ഫുട്ബാൾ അസോസിയേഷെൻറ ആസൂത്രണമികവാണ് ഇന്ന് െഎസോൾ വരെയെത്തിനിൽക്കുന്നത്.
2012ൽ ആരംഭിച്ച മിസോറാം പ്രീമിയർലീഗിലൂടെ വളർത്തിയെടുത്ത തദ്ദേശീയ താരങ്ങളുടെ വിജയപ്രഖ്യാപനമായിരുന്നു സന്തോഷ് ട്രോഫി കിരീടം. 2012-13 സീസണിൽ മിസോറമിലെ എട്ട് ക്ലബുകളെ ഉൾപ്പെടുത്തിയാരംഭിച്ച നാലുമാസം ദൈർഘ്യമുള്ള ലീഗ് ചാമ്പ്യൻഷിപ് ഗ്രാസ്റൂട്ട് ഫുട്ബാളിന് വിത്തുപാകി. ഒട്ടനവധി യുവതാരങ്ങൾ കളിച്ച് തെളിഞ്ഞതോടെ മിസോറം ഇന്ത്യൻ ഫുട്ബാളിെൻറ പുതിയ പറുദീസയായിമാറുകയായിരുന്നു. 2014-15, 2015-16 സീസണിൽ മിസോറം പ്രീമിയർലീഗ് ജേതാക്കളായിരുന്നു െഎസോൾ. എന്നാൽ ഇക്കുറി അവർ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 2015 െഎ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായാണ് െഎസോൾ ഒന്നാം ഡിവിഷനിൽ പന്തുതട്ടാൻ യോഗ്യതനേടുന്നത്. പക്ഷേ, അരങ്ങേറ്റ സീസണിൽ തരംതാഴ്ത്തലിൽനിന്നു തലനാരിഴക്ക് രക്ഷപ്പെട്ടു. ഇക്കുറി മുൻ ഇന്ത്യൻതാരം ഖലിദ് ജമീലിനെ പരിശീലകനായി നിയമിച്ചതോടെ ചെമ്പടക്ക് നല്ലകാലമായി.
1984ൽ ആംഭിച്ച െഎസോൾ െഎ ലീഗ് യോഗ്യത നേടിയതോടെയാണ് പ്രഫഷനൽ പരിവേഷമണിയുന്നത്. നിലവിൽ 30 അംഗ ടീമിൽ നാലു വിദേശികൾ മാത്രം. മുംബൈയിൽനിന്ന് െഎസോളിലേക്കെത്തുേമ്പാൾ നിറയെ പ്രാദേശിക താരങ്ങളുടെ കൂട്ടമായിരുന്ന ക്ലബിനെ വെച്ചായിരുന്നു കോച്ച് ഖാലിദ് ജമീലിെൻറ തുടക്കം. മലമുകളിലെ ഹൈആൾറ്റിറ്റ്യൂഡിൽ കളിച്ചുശീലിച്ചവരുടെ കായിക മികവിനെ അടിസ്ഥാനമാക്കിതന്നെ അദ്ദേഹം െഎസോളിനെ മെരുക്കിയെടുത്തു. 1.25 മാത്രം വാർഷിക ബജറ്റിലായിരുന്നു െഎസോളിെൻറ സ്വപ്നയാത്ര. സോണി നോർദെക്കായി മോഹൻ ബഗാൻ ഒരു വർഷം മുടക്കുന്നത് 2.2 കോടിയാണെന്ന് കേൾക്കുേമ്പാഴേ ഇൗ ചില്ലിക്കാശിലെ അതിശയത്തിെൻറ വലുപ്പമറിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.