കൊൽക്കത്തയിൽ മലയാളി താരങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റിലെ വിശേഷങ്ങൾ
text_fieldsമലപ്പുറം: ഒന്നേകാൽ നൂറ്റാണ്ടിെൻറ ഫുട്ബാൾ പാരമ്പര്യമുള്ള ടീമാണ് ഇക്കുറി ഐ ലീഗ് ജേ താക്കളായ കൊൽക്കത്ത മോഹൻ ബഗാൻ. എ.ടി.കെയാവട്ടെ ആറ് സീസൺ പൂർത്തിയാക്കിയ ഇന്ത്യൻ സൂപ് പർ ലീഗിലെ പകുതി കിരീടങ്ങളും സ്വന്തമാക്കിയവർ. ഐ ലീഗ്, ഐ.എസ്.എൽ ജേതാക്കൾ ലയിച്ച് ഒറ്റ ക്ലബായി മാറുകയാണ്. ലയന പ്രഖ്യാപനം വരുന്നതിനും മുമ്പെ സ്നേഹവും സൗഹൃദവും സമം ചേർന്നൊരു കഥ പറയാനുണ്ട്
കൊൽക്കത്ത ന്യൂ ടൗണിലെ ഉത്സ ലക്ഷ്വറി ഫ്ലാറ്റ് നമ്പർ 301ന്. ഇവിടെ താമസിക്കുന്നവർ എ.ടി.കെയുടെയും ബഗാെൻറയും താരങ്ങളാണ്. അവർ നാല് മലയാളികൾ, എ.ടി.കെയിലെ പ്രധാനികളും അന്താരാഷ്ട്ര താരങ്ങളുമായ അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ, പിന്നെ മോഹൻ ബഗാനിലെ വി.പി. സുഹൈറും പി.എം ബ്രിട്ടോയും.
ആറുമാസം മുമ്പ് അനസും ജോബിയും ചേർന്നാണ് ഫ്ലാറ്റെടുത്തത്. പിന്നെ സുഹൈറിനെയും ബ്രിട്ടോയെയും കൂട്ടി. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ജോബിയും പൊഴിയൂർക്കാരൻ ബ്രിട്ടോയും. സുഹൈറും ബ്രിട്ടോയും തമ്മിൽ വിവ കേരള അണ്ടർ 19 കാലം തൊട്ട് അടുത്ത ബന്ധമുണ്ട്. ഈസ്റ്റ് ബംഗാളിലായിരിക്കെ ജോബിയും സുഹൈറും ഒരുമിച്ചായിരുന്നു താമസം. ടീമുകൾ മാറിയപ്പോഴും ഒരുമുറിയിൽ തുടർന്നു. ഒരുമിച്ചാവുമ്പോൾ ഉത്സവംതന്നെയാണെന്ന് താരങ്ങൾ. സംസാരത്തിൽ ലേശം പിശുക്കനാണ് ജോബി. പേക്ഷ, തമാശകൾ ആസ്വദിക്കുന്ന സഹൃദയൻ.
സുഹൈറിെൻറ ആവനാഴിയിൽ നാടൻ വർത്തമാനങ്ങളുണ്ട്. ബ്രിട്ടോയും സംസാരപ്രിയൻ തന്നെ. ഇന്ത്യൻ ടീമിലെ സീനിയർ താരമെന്ന ജാടയോ കാരണവരുടെ ഗൗരവമോ ഇല്ലാതെ അനസ്. ഒഴിവ് സമയത്ത് എല്ലാവരും ഒരുമിച്ച് ഹാളിലിരുന്ന് ടി.വി കാണും. അനസിെൻറ ‘വികൃതി’കൾ അപ്പോഴാണ് കൂടുതലും ഉണ്ടാവുക. അദ്ദേഹത്തിെൻറ ജീവിതവും കരിയറും വലിയ പ്രചോദനമാണെന്ന് ബ്രിട്ടോ.
എ.ടി.കെ താരങ്ങൾക്ക് രാവിലെയായിരിക്കും മിക്കപ്പോഴും പരിശീലനം. ബഗാൻകാർക്ക് വൈകുന്നേരങ്ങളിലും. രാത്രി ഫ്ലാറ്റിൽ നാലുപേരും ഒരുമിക്കും. ഭക്ഷണം പാകംചെയ്യാൻ ആളുണ്ട്. പിന്നെ ചില സ്വന്തം പരീക്ഷണങ്ങളും. സമയം കിട്ടുമ്പോഴെല്ലാം പുറത്തുപോവും. കൊൽക്കത്ത നഗരത്തിെൻറ രാത്രി കാഴ്ചകൾ ആസ്വദിക്കലാണ് പ്രധാന ഹോബി. ഐ.എസ്.എൽ സീസൺ അവസാനിക്കുകയും ഐ ലീഗിലെ ശേഷിച്ച മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തതോടെ നാലുപേരും നാട്ടിലേക്ക് മടങ്ങി. അനസ് പരിക്കുമൂലം വിശ്രമത്തിലാണ്. പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈർ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ എ.ഇ.ഒ ഓഫിസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. വരുന്ന സീസണിൽ ബഗാനെയും എ.ടി.കെയെയും ഒറ്റ ക്ലബായി ഐ.എസ്.എല്ലിൽ കാണാം. ഇവരിൽ ആരൊക്കെ ടീമിൽ ഉണ്ടാവുമെന്ന് ഇപ്പോൾ പറയാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.