Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകരപറ്റുമോ ഒാസീസ്​

കരപറ്റുമോ ഒാസീസ്​

text_fields
bookmark_border
കരപറ്റുമോ ഒാസീസ്​
cancel
camera_alt??????? ??????????, ????? ???????????

രണ്ടു മാസം തികയുന്നേയുള്ളൂ, അന്ന്​ ദുബൈ ക്രിക്കറ്റ്​ സ​്​റ്റേഡിയത്തിൽ അനായാസ ജയമെന്ന കൈയെത്തുംദൂ​രത്തെ മോഹവുമായി തളരുവോളം പന്തെറിഞ്ഞ പാക്​ സ്​പിന്നർമാർ ഒടുവിൽ ഒാസീസ്​ പ്രതിരോധത്തി​​​െൻറ ആഴമറിഞ്ഞ ദിനത്തിന്​. ആദ്യ ഇന്നിങ്​സിൽ ദയനീയമായി തകർന്ന്​ വൻതോൽവി മുന്നിൽ കണ്ട്​​ രണ്ടാം ഇന്നിങ്​സിനിറങ്ങിയതായിരുന്നു കംഗാരുക്കൾ. തുടർച്ചയായ തോൽവികളുടെ പഴിയും ഭാരവുമായി പാഡണിഞ്ഞവർ പക്ഷേ, ഉസ്​മാൻ ഖ്വാജയുടെയും ക്യാപ്​റ്റൻ പെയിനി​​​െൻറയും പിന്നീട്​ വാലറ്റത്തി​​​െൻറയും ക്ഷമാപൂർവമായ ബാറ്റിങ്​ മികവിൽ അന്ന്​ പിടിച്ച സമനിലക്ക്​ സ്വപ്​നതുല്യമായ തിരിച്ചുവരവി​​​െൻറ മധുരമുണ്ടായിരുന്നു.

AUSTRALIA-TEST-SQUAD

സമീപ കാല ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ യാസിർ ഷായും മുഹമ്മദ്​ അബ്ബാസും പോലുള്ളവർ നിരന്തരം പരീക്ഷിച്ചിട്ടും വീഴാതെ 462 റൺസാണ്​ ആസ്​​ട്രേലിയ അടിച്ചുകൂട്ടിയത്​. അന്നത്തെ തിരിച്ചുവരവ്​ മറന്ന്​ ഒാസീസ്​ പിന്നെയും തോൽവി ചോദിച്ചുവാങ്ങിയിണ്ടെങ്കിലും ഒാരോ ആസ്​ട്രേലിയക്കാര​​​െൻറയും മനസ്സിൽ അന്നത്തെ സംഭവം ഇന്നുമുണ്ട്​ , മായാതെ. പ്രത്യേകിച്ചും, ഇന്ത്യയുമായി സ്വന്തം തട്ടകത്തിൽ പരമ്പരക്ക്​ തുടക്കമാകാനിരിക്കെ.

ആസ്​ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിലിന്നോളം ഒരു പരമ്പര ജയിച്ചിട്ടില്ല. നിർഭാഗ്യവും മോശം കളിയും ഒരുപോലെ അതിന്​ കാരണമായിട്ടുണ്ടാകാം.
പക്ഷേ, നാലു വർഷം മുമ്പ്​ കോഹ്​ലി കളിച്ചിട്ടും ഇന്ത്യ വീണുപോയ പരമ്പരയിലുൾപെടെ കളിക്കു മുന്നേ മേധാവിത്തമുറപ്പിച്ചാണ്​ ആസ്​ട്രേലിയ ഇറങ്ങിയിരുന്നത്​. ഇന്ന്​ അതല്ല, സ്​ഥിതി. ടെസ്​റ്റ്​ റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ഒാസീസ്​ അഞ്ചാമതുമാണ്​. ഏകദിനത്തിൽ പിന്നെയും ഒരു പടി പിറകിലോട്ടിറങ്ങി ആറാം സ്​ഥാനത്താണ്​ ആതിഥേയർ. ഇന്ത്യയാക​െട്ട, രണ്ടാമതും.

AUSIS

സമകാലിക ക്രിക്കറ്റിൽ വലിയ നേട്ടങ്ങളുടെ ഉച്ചിയിൽ നിൽക്കുന്ന ഒരു ടീമും ഒരു വർഷത്തിലേറെയായി ഗ്രാഫ്​ പിറകോട്ടുമാത്രം സഞ്ചരിക്കുന്ന ടീമും തമ്മിലാണ് വരാനിരിക്കുന്ന മുഖാമുഖം. ഇനിയൊരു പരമ്പര നഷ്​ടം കൂടി താങ്ങാൻ ആസ്​ട്രേലിയക്ക്​ കരുത്തില്ല. അത്രക്ക്​ തകർന്നു തരിപ്പണമായാണ്​ ഒരു കലണ്ടർ വർഷം ടീം പൂർത്തിയാക്കാനൊരുങ്ങുന്നത്​. ഏറ്റവുമൊടുവിൽ അബൂദബിയിൽ പാകിസ്​​താനോട്​ വൻതോൽവി ഇരന്നുവാങ്ങിയവർ.
മറുവശത്ത്​, വിദേശത്തുപോയി കളിച്ച പരമ്പരകളിൽ ഇന്ത്യക്ക​ും ഇൗ വർഷം ​ അത്ര നല്ല ​റെക്കോഡൊന്നുമല്ല. ദുർബലരോട്​ വലിയ ജയങ്ങളുമായി നിറഞ്ഞാടിയവർ ഇംഗ്ലണ്ടിനോടും ദക്ഷിണ​ാ​ഫ്രിക്കയോടും മുട്ടുമടക്കി. എന്നിട്ടും, ഇത്തവണ വാതുവെപ്പുകാർക്കിഷ്​ടം ഇന്ത്യയാകുന്നത്​ ആസ്ട്രേലിയ പതിച്ചിരിക്കുന്ന പടുകുഴിയുടെ ആഴമറിഞ്ഞിട്ടാണ്​.

ടീമിനെ വിജയങ്ങളിൽ നിന്ന്​ വൻവിജയങ്ങളിലേക്ക്​ നയിച്ച ക്യാപ്​റ്റൻ സ്​മിത്തും ഉപനായകൻ ഡേവിഡ്​ വാർണറും ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി പുറത്താണ്​. 2015നു ശേഷം ടീം നേടിയ മൊത്തം റൺസിൽ മൂന്നിലൊന്നോളം വരും ഇരുവരും ചേർന്നുള്ള സമ്പാദ്യം എന്നതു ഇതോടു ചേർത്തുവായിക്കണം. രണ്ടുപേർക്കും ഇനിയും മാസങ്ങളെടുക്കും വിലക്കുനീങ്ങി തിരിച്ചുവരവിന്​.

മറുവശത്ത്​, ബാറ്റിങ്ങിലും ബൗളിങ്ങിലും പരിചയ സമ്പത്തും ശക്​തിയും ഒരുപോലെ മേളിച്ച പടയാണ്​ സന്ദർശകരുടെത്​. ഏറ്റവുമൊടുവിൽ വിൻഡീസിനെതിരെ നടന്ന പരമ്പര ഇന്ത്യൻ ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും മികച്ച ഫലമാണ്​ നൽകിയത്​. പക്ഷേ, കഴിഞ്ഞതൊന്നുമല്ല കളിയെന്നാണ്,​ ഏതു പതിതാവസ്​ഥയിലും വർധിതവീര്യത്തോടെ തിരിച്ചുവന്ന പാരമ്പര്യമുള്ള ആസ്​ട്രേലിയയെ അറിയുന്നവർ ഉപദേശിക്കുക. റിക്കി പോണ്ടിങ്ങും ​െഗ്ലൻ മക്​ഗ്രാത്തും പോലുള്ള മഹാപ്രതിഭകളുടെ കാലം കഴിഞ്ഞെങ്കിലും കുഞ്ഞുപേരുകൾക്കും ചിലതു തെളിയിക്കാനാവു​െമന്ന ​വിളംബരമാകും വരാനിരിക്കുന്ന ഒാരോ കളിയുമെന്ന്​ ക്രിക്കറ്റ്​ ആസ്ട്രേലിയ കണക്കുകൂട്ടുന്നു.

ലോകത്തെ ഏറ്റവും മികച്ച ഫാസ്​റ്റ്​ബൗളർമാരുടെ സംഘമാണ്​ ഇപ്പോഴും ഒാസീസിനൊപ്പമുള്ളത്​. ​മിച്ചൽ സ്​റ്റാർക്​, ജോഷ്​ ഹാസൽവുഡ്​, പാട്രിക്​ കുമ്മിൻസ്​ ത്രയത്തിന്​ ഏത്​ ബാറ്റിങ്ങിനെയും പൊളിക്കാനുള്ള കരുത്തുണ്ട്​. ബാറ്റിങ്ങിലാണ്​ ടീമി​​​െൻറ ദൗർബല്യം മുഴുക്കെ. വലിയ പേരുകൾ ഒന്നിച്ച്​ കൊഴിഞ്ഞുപോയപ്പോൾ ടീം ശരിക്കും ഇരുന്നുപോവുകയായിരുന്നു. എന്നിട്ടും, പതിയെ പ്രകടനമികവുമായി ടീം തിരിച്ചുവരവി​​​െൻറ സൂചനകൾ നൽകുന്നുണ്ട്​.

AUSTRALIA-BOWLING

ആരോൺ ഫിഞ്ച്​, ഉസ്​മാൻ ഖ്വാജ, ക്യാപ്​റ്റൻ ടിം പെയിൻ തുടങ്ങിയവർ മോശക്കാരല്ല. അനുഭവ സമ്പത്ത്​ പരിഗണിച്ച്​ ​െഗ്ലൻ മാക്​സ്​വെല്ലിനെ ഉൾ​പെടുത്തുന്നതും കരുത്തുകൂട്ടും. വലിയ പേരുകളല്ലെങ്കിലും മാറ്റ്​ റെൻഷ്വ, മിച്ചൽ മാർഷ്​ തുടങ്ങിയവർക്കും അദ്​ഭുതങ്ങൾ കാണിക്കാനുള്ള കരുത്തുണ്ട്​.
ഇന്ത്യക്കുമുണ്ട്​, പ്രശ്​നങ്ങൾ. ഒാൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യ ഇനിയും തിരിച്ചുവരാത്തതും കെ.എൽ രാഹുലും അജിങ്ക്യ രഹാനെയും പൂജാരയും ഫോം കണ്ടെത്താൻ വിഷമിക്കുന്നതും വെല്ലുവിളിയാണ്​. ബൗൺസ്​ കൂടുതലുള്ള പിച്ചുകളിൽ കോഹ്​ലിയൊഴികെ മറ്റുള്ളവർ എങ്ങനെ പിടിച്ചുനിൽക്കു​െമന്നതും ഗൗരവതരമാണ്​.

അടുത്തിടെയായി ബൗളിങ്​ മികവു കാക്കുന്നത്​ ആശ്വാസമാകും. പേസർമാരും സ്​പിന്നർമാരും ഒരുപോലെ ഇന്ത്യക്ക്​ കരുത്താണ്​. ​ആസ്​ട്രേലിയ നന്നായി കളിച്ചാൽ 3-0നും മോശം കളിയെങ്കിൽ 4-0നും ഇന്ത്യ ജയിക്കുമെന്ന്​ ഹർഭജൻ സിങ്​ പറഞ്ഞത് പൊന്നാക​െട്ട എന്ന്​ പ്രതീക്ഷിക്കാം. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaindian cricket teamsports newsCricket Newsaustralia vs indiaAustralia India Test Series
News Summary - AUSTRALIA CRICKET TEAM IN TROUBLE-SPORTS NEWS
Next Story