കളിക്കാരൻ തന്നെ പന്തുതിരയണം; കൗതുകമായി കൊറോണ കാലത്തെ ക്രിക്കറ്റ്
text_fieldsസിഡ്നി: നാട്ടിൻപുറത്തെ വയലിലും സ്കൂൾ മൈതാനത്തും അരങ്ങേറുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ പന്ത് തിരയാൻ പോക ുന്നതും കിട്ടാതിരിക്കുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അങ്ങനെ സംഭവിച്ചാലോ?
കൊറോണ വ്യാപനത്തെ തുടർന്ന് സിഡ്നി സ്റ്റേഡിയത്തിലെ ആളൊഴിഞ്ഞ ഗാലറിയിൽ അരങ്ങേറിയ ആസ്ട്രേലിയ-ന്യൂ സിലൻഡ് ഏകദിന മത്സരത്തിലാണ് അത്യപൂർവ്വ കാഴ്ചകൾ ദൃശ്യമായത്. ഗാലറിയിലിരിക്കുന്ന കാണികളുടെ വില കളിക്കാർ ശരിക്കും മനസ്സിലാക്കി.
Good arm, Lockie! #AUSvNZ pic.twitter.com/xY7QtF5UGf
— cricket.com.au (@cricketcomau) March 13, 2020
എതിർ ടീം പടുകൂറ്റൻ സിക്സറുകൾ പറത്തുേമ്പാൾ പന്ത് തിരയാനായി കളിക്കാർ ഗാലറിയിലേക്ക് ഓടുന്ന ദൃശ്യം മത്സരത്തിൽ പലകുറികണ്ടു. പന്ത് തിരയുന്ന ലോക്കി ഫെർഗൂസെൻറയും ആഷ്ടൺ ആഗറിെൻറയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Like a needle in a haystack#AUSvNZ pic.twitter.com/T6A29tKaYj
— cricket.com.au (@cricketcomau) March 13, 2020
ടോസിനെത്തിയപ്പോൾ ക്യാപ്റ്റൻമാരായ കെയ്ൻ വില്യംസനും ആരോൺ ഫിഞ്ചും കൈകൊടുക്കാനിരുന്നതും ചിരിപടർത്തി. കൈകൊടുക്കുന്നതിനിടയിൽ ഇരുവർക്കും ‘ഹസ്തദാന’ വിലക്ക് ഓർമവന്നതോടെ കൈ മുട്ട് പരസ്പരം മുട്ടിച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. മത്സരം ആസ്ട്രേലിയ 71റൺസിന് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.