കായിക മാമാങ്കങ്ങളില്ല; ആവേശം കൊള്ളിക്കാൻ ബി.സി.സി.ഐയുടെ 'റീ പ്ലേ'
text_fieldsന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച അടച്ചുപൂട്ടലിൽ ഐ.പി.എൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ള കായിക മാമാങ്കങ്ങൾ പ്രതിസന്ധിയിലായതോടെ കായിക പ്രേമികൾ നിരാശയിലാണ്. എന്നാൽ അവരുടെ സങ്കടം മാറ്റാൻ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐയും ദൂർദർശനും.
ഇന്ത്യക്കാരുടെ നൊസ്റ്റാൾ ജിയയെ ചൂഷണം ചെയ്യാനായി 2000മുതലുള്ള ചില കിടിലൻ ക്രിക്കറ്റ് പരമ്പരകളുടെ പുനഃസംപ്രേക്ഷണം ബി.സി.സി.ഐയുടെ പങ്കാളി ത്തത്തോടെ ആരംഭിച്ചിരിക്കുകയാണ് ദൂരദർശൻ. പ്രസാർ ഭാരതി ബി.സി.സി.ഐയുടെ ആർക്കൈവ്സിലുള്ള ചില ഗംഭീര മത്സരങ്ങൾ ആവ ശ്യപ്പെടുകയും അവർ അത് നൽകുകയുമായിരുന്നു. ഏപ്രിൽ ഏഴ് മുതൽ ഡി.ഡി സ്പോർട്സിൽ ആരംഭിച്ച സംപ്രേക്ഷണത്തിൽ കാണാൻ സാധിക്കുന്ന പരമ്പരകൾ ഇവയൊക്കെയാണ്.
2000ലെ ദക്ഷിണാഫ്രിക്കൻ ടീമിെൻറ ഇന്ത്യൻ പര്യടനം, 2001ൽ നടന്ന ആസ്ത്രേലിയൻ ടീമിെൻറ ഇന്ത്യൻ പര്യടനം (ടീം ഇന്ത്യയുടെ മികച്ചൊരു തിരിച്ചുവരവായിരുന്നു ഇൗ പരമ്പര, വി.വി.എസ് ലക്ഷ്മണിെൻറ ഗംഭീര ഇന്നിങ്സായിരുന്നു (281) മറ്റൊരു പ്രത്യേകത), 2003 ൽ ഇന്ത്യയിൽ നടന്ന ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ മത്സരിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പര, 2002 ലെ വെസ്റ്റിൻഡീസിെൻറ ഇന്ത്യൻ പര്യടനം, 2005ൽ നടന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം എന്നിവ ഡി.ഡി സ്പോർട്സിലൂടെ ഒരിക്കൽ കൂടി ആസ്വദിക്കാം.
ബി.സി.സി.ഐ അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മത്സരങ്ങളുടെ വിവരങ്ങൾ സംപ്രേക്ഷണ സമയമടക്കം നൽകിയിരിക്കുന്നത്. ഏപ്രിൽ 14 വരെയാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുക.
The 2000s cricket rewind
— BCCI (@BCCI) April 6, 2020
The BCCI and Government of India bring you cricket highlights from the past.
Sit back and enjoy the action on @ddsportschannel.#StayHomeStaySafe @SGanguly99 @JayShah @ThakurArunS pic.twitter.com/nW3kePeAII
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.