ബൗൾ ചെയ്ത സ്റ്റോക്സ് ബൗണ്ടറി തടുക്കാനോടി, കയ്യടിക്കാം ഈ ആത്മാർഥതക്ക് video
text_fieldsലണ്ടൻ: ബാറ്റ് ചെയ്യും, ബൗൾ ചെയ്യും. പന്തുകൾ പറന്നുപിടിക്കും ... ക്രിക്കറ്റിെൻറ സമസ്ത മേഖലകളിലും അഗ്രഗണ്യനാണ് ബെൻ സ്റ്റോക്സ്. കഴിഞ്ഞ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിലും ആഷസിലുമെല്ലാം സ്റ്റോകിസം ലോകം കണ്ടതാണ്.
വെസ്റ്റ് ഇൻഡീസുമായുള്ള രണ്ടാം ടെസ്റ്റിലെ സ്റ്റോക്സിെൻറ ആത്മാർഥതയാണ് പുതിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മത്സരത്തിലെ അവസാന ദിനത്തിലെ 43ാം ഓവറിലെ ആദ്യപന്ത് എറിയാനെത്തിയത് ബെൻ സ്റ്റോക്സ്. ക്രീസിലുള്ളത് കഴിഞ്ഞ ടെസ്റ്റിൽ വിൻഡീസിനെ കളി ജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജെർമെയ്്ൻ ബ്ലാക്ഹുഡ്.
സ്റ്റോക്സ് എറിഞ്ഞ പന്ത് ബ്ലാക്ഹുഡ് ഫീൽഡർമാരില്ലാത്ത ഇടത്തേക്ക് തിരിച്ചുവിട്ടു. ബൗണ്ടറിയെന്നുറപ്പിച്ച ഷോട്ട്. പക്ഷേ പന്തെറിഞ്ഞ സ്റ്റോക്സ് നോക്കിനിന്നില്ല. പന്തിനുപിന്നാലെയോടി ബൗണ്ടറി ലൈനിന് തൊട്ടരികിൽ വെച്ച് പന്തിനെ തട്ടിമാറ്റി.
പന്തിനുപിന്നാലെ ബൗളർ തന്നെ ഒാടി ബൗണ്ടറി തടുക്കുന്നത് ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചയാണ്. സ്റ്റോക്സിെൻറ ആത്മാർഥതയെയും ഊർജ്ജസ്വലതയേയും പ്രശംസിച്ച് നിരവധി പേരെത്തി. മത്സരത്തിൽ ഇംഗ്ലണ്ട് 113 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിെൻറ ആദ്യ ഇന്നിങ്സിൽ 176 റൺസെടുത്ത സ്റ്റോക്സ് രണ്ടാമിന്നിങ്സിൽ ഓപ്പണറായിറങ്ങി 78 റൺസുമെടുത്തിരുന്നു. മൂന്നുവിക്കറ്റുകളും വീഴ്ത്തിയ സ്റ്റോക്സ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
There's commitment.
— England Cricket (@englandcricket) July 21, 2020
And there is Ben Stokes' idea of commitment.
Highlights of yesterday's win https://t.co/j13W3a7KgX pic.twitter.com/YYl5UeK9yk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.