പത്താനെ പോലുള്ള ബൗളർമാരെ ഇവിടെ എല്ലാ തെരുവുകളിലും കാണാമെന്ന് മിയാൻദാദ്; പിന്നീട് സംഭവിച്ചത്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗണിൽ രാജ്യം അടച്ചുപൂട്ടിയപ്പോൾ ക്രിക്കറ്റടക്കമുള്ള ജനപ്രിയ കായിക മത്സരങ്ങളെയും അത് ബാധിച്ചു. താരങ്ങൾ ഫീൽഡിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണെന്നതിനാൽ കായികപ്രേമികൾക്ക് കുശാലാണ്. ഇതുവരെ വെളിപ്പെടുത്താത്ത പല സംഭവങ്ങളും വിശേഷങ്ങളും താരങ്ങൾ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അത്തരത്തിൽ സജീവമായ രണ്ട് താരങ്ങളാണ് ഇർഫാൻ പത്താനും സുരേഷ് റൈനയും. നിലവിൽ ഇന്ത്യൻ ടീമിൽ ഇടമില്ലെങ്കിലും ഇരുവരുടെയും പഴയ പ്രകടനങ്ങളിലൂടെ ഇപ്പോഴും ആരാധകർക്ക് ഒരു കുറവുമില്ല.
സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയുടെ ഭാഗമായുള്ള ലൈവ് ഇൻററാക്ഷനിൽ പെങ്കടുത്ത റൈനയും പത്താനും ചില അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യൻ ടീമിലെ സ്വിങ് മാന്ത്രികനായിരുന്ന ഇർഫാൻ പത്താനെ പുകഴ്ത്തിക്കൊണ്ട് സുരേഷ് റൈന ലൈവിൽ സംസാരിച്ചു. രൂപത്തിലുള്ള സാമ്യതയും സമാന ബൗളിങ് ആക്ഷനും കാരണം പത്താനെ എല്ലാവരും പാകിസ്താൻ ഇതിഹാസം വസീം അക്രവുമായായിരുന്നു താരതമ്യം ചെയ്തിരുന്നതെന്ന് റൈന പറഞ്ഞു. ഇന്ത്യൻ ടീമിലേക്ക് റൈന വരുന്ന സമയത്ത് പത്താൻ ഒരു വലിയ താരമായി പേരെടുത്തിരുന്നു.
‘എല്ലാവരും ഇർഫാനെ വസീം അക്രവുമായാണ് താരതമ്യം ചെയ്തിരുന്നത്. വലിയ ചുരുണ്ട മുടിയുള്ളത് കൊണ്ട് ഹെഡ് ആൻഡ് ഷോൾഡേഴ്സ് ഷാംപുവിെൻറ ബ്രാൻഡ് അംബാസിഡറെ പോലെയായിരുന്നു താങ്കൾ. 2005ൽ ഞാൻ ഇന്ത്യൻ ടീമിലേക്ക് കാലെടുത്തുവെക്കുേമ്പാൾ തന്നെ പത്താൻ പേരെടുത്ത താരമായി മാറിയിരുന്നു. റൈന ലൈവിനിടെ പറഞ്ഞു.
അതേസമയം മുൻ പാകിസ്താൻ ബാറ്റ്സ്മാനായിരുന്നു ജാവേദ് മിയാൻദാദ് തന്നെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന തെൻറ പിതാവിനെ വേദനിപ്പിച്ച സംഭവം ഇർഫാൻ പത്താൻ പങ്കുവെച്ചു. 19ാം വയസിൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടീമിലെത്തിയ പത്താൻ തുടർന്നുള്ള മത്സരങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റുന്ന സമയമായിരുന്നു.
2005ൽ പാകിസ്താൻ ടൂർണമെൻറിൽ ടീമിലിടം ലഭിച്ചതോടെ അവിടേക്ക് ചെന്ന പത്താൻ മുൾടാൻ ടെസ്റ്റിൽ ആറ് വിക്കറ്റുകൾ നേടി വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ, ഇതിന് പിന്നാലെ ജാവേദ് മിയാൻദാദിെൻറ പ്രസ്താവന വന്നു. ‘ഇർഫാനെ പോലുള്ള ബൗളർമാരെ പാകിസ്താനിലെ എല്ലാ തെരുവുകളിലും കാണാൻ സാധിക്കുമെന്നായിരുന്നു മിയാൻദാദ് പറഞ്ഞത്.
ഇത് വാർത്തയായതോടെ തെൻറ പിതാവിന് വിഷമമായെന്ന് പത്താൻ പറഞ്ഞു. എന്നാൽ ആ പ്രസ്താവനക്ക് താരം മറുപടി നൽകിയത് ഒരു ഹാട്രിക് നേടിക്കൊണ്ടായിരുന്നു. 2006ൽ പാകിസ്താനിലേക്ക് വീണ്ടും ഒരു ടൂർണമെൻറിന് ചെന്നപ്പോൾ ബറോഡക്കാരനായ ഇർഫാൻ പത്താൻ പുതിയ ഒരു റെക്കോർഡാണ് സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. കറാച്ചിയിൽ നടന്ന ടെസ്റ്റിെൻറ ആദ്യ ഒാവറിൽ തന്നെ സൽമാൻ ബട്ട്, മുഹമ്മദ് യൂനിസ്, മുഹമ്മദ് യൂസുഫ് എന്നിവരെയാണ് കഠിനമായ സ്വിങ് ബൗളിങ്ങിലൂടെ പത്താൻ കൂടാരം കയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.