മാറക്കാനയടക്കമുള്ള സ്റ്റേഡിയങ്ങൾ ആശുപത്രികളാക്കി ബ്രസീൽ ക്ലബുകൾ
text_fieldsസാവോപോളോ: സ്റ്റേഡിയങ്ങൾ ആശുപത്രികളാക്കാൻ വിട്ടുനൽകി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുകയാണ് ബ്രസീലിലെ മുൻനിര ഫുട്ബാൾ ക്ലബുകൾ. രാജ്യത്ത് നിലവിൽ കളി നടക്കാത്തതിനാൽ ബ്രസീലിയൻ സീരി ‘എ’യിലെ പകുതിയോളം ക്ലബുകളും സ്റ്റേഡിയങ്ങളും താൽക്കാലിക ആശുപത്രികളും ക്ലിനിക്കുകളുമാക്കാൻ അനുമതി നൽകി. ജനസാന്ദ്രതയേറിയ റിയോ െഡ ജെനീറോ, സാവോപോളോ എന്നീ വൻനഗരങ്ങളിൽ ആശുപത്രിസൗകര്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമായി വന്ന വേളയിലാണ് ക്ലബുകളുടെ മാതൃകാപരമായ നടപടി. ദക്ഷിണ അമേരിക്കൻ ജേതാക്കളായ ഫ്ലെമംഗോയുടെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയവും വിട്ടുനൽകിയവയിൽ പെടും.
കൊറിന്ത്യൻസ് സ്റ്റേഡിയത്തിലും പരിശീലനസ്ഥലത്തും ചികിത്സ ലഭ്യമാക്കും. വില ബെൽമിറോ സ്റ്റേഡിയത്തിൽ താൽക്കാലിക ക്ലിനിക് ഒരുക്കിയതായി സാേൻറാസ് അറിയിച്ചു.രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാവോപോളോയിൽ പാസീംബു സ്റ്റേഡിയത്തിൽ ഒരുക്കുന്ന താൽക്കാലിക ആശുപത്രിയിൽ 200 ബെഡുകൾ ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. 1128 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ബ്രസീലിൽ 18 പേർ മരിച്ചു. 21 കോടിയാണ് രാജ്യത്തെ ജനസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.