കക്കാ: ഫുട്ബോൾ ലോകത്തെ മാന്യനായ കളിക്കാരൻ, വിട പറയുന്നത് ആരും കൊതിക്കുന്ന നേട്ടങ്ങളോടെ
text_fields‘കളിക്കളത്തിലെ ആത്മീയപുരുഷൻ’ ബ്രസീലിെൻറ ലോകതാരം കക്കാ കാൽപന്ത് കളിയിൽനിന്നും അരങ്ങൊഴിഞ്ഞു. റിക്കാർഡോ ഇസെക്സൻ ഡോസ് സാേൻറാസ് ലീറ്റെ എന്ന ദീർഘനാമത്തിൽനിന്നും ലോകം ‘കക്കാ’ എന്ന ചുരുക്കപ്പേരിൽ ഒാമനിച്ച മധ്യനിരയിലെ മാന്ത്രികൻ 17 വർഷം നീണ്ട സ്വപ്നതുല്യമായ കരിയർ അവസാനിപ്പിക്കുന്നതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഒന്നരപ്പതിറ്റാണ്ടിലേറെ കാലം ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിലും അത്രയും നാൾ ലോകോത്തര ക്ലബുകളായ സാവോപോളോ, എ.സി മിലാൻ, റയൽ മഡ്രിഡ് തുടങ്ങിയ വൻ ടീമുകൾക്കായും പന്തുതട്ടി ആരും കൊതിക്കുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് സ്വപ്നസമാന ഫുട്ബാൾ ജീവിതത്തിന് വിരാമമിടുന്നത്. പ്രിയപ്പെട്ട ക്ലബായ എ.സി മിലാനിലേക്ക് 35ാം വയസ്സിൽ കക്കാ തിരികെയെത്തുന്നു എന്ന വാർത്തകൾ സജീവമായിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപനം.
‘കുഞ്ഞുനാളിൽ സാവോപോളോക്കായി കളിക്കാനും ബ്രസീൽ ജഴ്സിയിൽ ഒരിക്കലെങ്കിലും പന്തുതട്ടാനുമായിരുന്നു ഞാൻ പ്രാർഥിച്ചത്. പക്ഷേ, ഞാൻ ചോദിച്ചതിനേക്കാൾ ദൈവം നൽകി’ -2002ൽ ബ്രസീൽ കുപ്പായത്തിൽ അരങ്ങേറി ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ കക്കാ എന്നും ആവർത്തിക്കുന്ന വാക്കുകളായിരുന്നു ഇത്. എല്ലാ നേട്ടങ്ങളും എത്തിപ്പിടിച്ച് മടങ്ങുേമ്പാഴും വാക്കുകൾക്ക് മാറ്റമില്ല. ബ്രസീലിലെ ഗാമായിൽ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ പിറന്ന കക്കായെ സഹോദരൻ റോഡ്രിഗോയാണ് ഫുട്ബാളിലേക്ക് നയിക്കുന്നത്.
പന്തിൽ അസാമാന്യ അടക്കവും പ്രതിഭയും തെളിയിച്ച താരം, 12ാം വയസ്സിൽ ലോകഫുട്ബാൾ നഴ്സറിയായ സാവോപോളോയിലെത്തി. ആറുവർഷം യൂത്ത് ടീമിെൻറ നിർണായക സാന്നിധ്യം. 2001ൽ സീനിയർ ടീമിൽ അരങ്ങേറുേമ്പാഴേക്കും നല്ലകാലം തെളിഞ്ഞു. ദേശീയ സീനിയർ ടീമിലേക്കും, യൂറോപ്പിലേക്കുമുള്ള വിളികൾ. 2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിെൻറ ഭാഗമായതോടെ കക്കായെന്ന കൗമാരക്കാരനെ ലോകം തിരിച്ചറിഞ്ഞു. പിന്നെകണ്ടത് അവിശ്വസനീയമായ ജൈത്രയാത്ര. റിവാൾഡോക്കും റൊണാൾഡീന്യോക്കും ശേഷം പത്താം നമ്പർ ജഴ്സിയിലെ മഞ്ഞക്കുപ്പായക്കാരനായി. 2016 വരെ കാനറികളുടെ ടീമിനൊപ്പം. 92 കളിയിൽ 29 ഗോളുകൾ. 2003ൽ മിലാനിലെത്തി നീണ്ട ആറു വർഷം ഇറ്റാലിയൻ സംഘത്തിെൻറ വിശ്വസ്തനുമായി. സീരി ‘എ’, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ ഇതിനിടെ മിലാന് സമ്മാനിച്ചു. 2009 വരെ 193 കളിയിൽ 70 ഗോളുകൾ.
ശേഷം 2009 മുതൽ 2013 വരെ റയൽ മഡ്രിഡിെൻറ തൂവെള്ള ജഴ്സിയിൽ. അവിടെയും ഗോൾ വേട്ട തുടർന്നു. താരങ്ങൾ നിറഞ്ഞ റയലിെൻറ മുഖമായും ഇൗ ബ്രസീലുകാരൻ മാറി. നിറംമങ്ങിത്തുടങ്ങിയപ്പോൾ വീണ്ടും മിലാനിലേക്ക് ചേക്കേറി. ഒരു സീസണിൽ അവിടെ കളിച്ച ശേഷം, അമേരിക്കൻ സോക്കർ ലീഗ് ക്ലബ് ഒർലാൻഡോ സിറ്റിയിൽ മൂന്ന് സീസൺ കളിച്ചു. ഇതിനിടെ ലോണിൽ ആദ്യകാല ക്ലബായ സാവോപോളോയിലേക്കും മടങ്ങി. കളിയവസാനിപ്പിച്ചെങ്കിലും കോച്ച്, ഡയറക്ടർ തുടങ്ങിയ പുതിയ ദൗത്യവുമായി ഫുട്ബാൾ മൈതാനത്തുതന്നെ കാണുമെന്ന് ഉറപ്പുനൽകിയാണ് കക്കായുടെ വിടവാങ്ങൽ.
മാന്യനായ കക്കാ
കുറ്റിയറ്റുേപാവുന്ന ലാറ്റിനമേരിക്കൻ സൗന്ദര്യാത്മക ഫുട്ബാളിെൻറ അവസാന തലമുറയിലെ കണ്ണികൂടിയായിരുന്നു കക്കാ. അസാമാന്യ വേഗത, എതിർ നിരയെ കബളിപ്പിച്ച് മുന്നേറാനുള്ള മിടുക്ക്, ഡ്രിബ്ലിങ് പാടവം, കളിക്കളത്തിലെ ക്ഷമാശീലൻ, കൂട്ടുകാരെകൊണ്ട് ഗോളടിപ്പിക്കാൻ മിടുക്കൻ.... തുടങ്ങി സവിശേഷതകളുമായാണ് ഇൗ കരിയർ അവസാനിക്കുന്നത്. ഒന്നരപതിറ്റാണ്ട് കരിയറിൽ ഒരു തവണ മാത്രമേ നേരിട്ട് ചുവപ്പുകാർഡ്കണ്ട് പുറത്തുപോവേണ്ടി വന്നുള്ളൂ. അതും സായംസന്ധ്യയിൽ അഭയംതേടിയ ഒർലാൻഡോ ജഴ്സിയിൽ (2015) കളിക്കവെ. അതിനു മുമ്പ് രണ്ടു തവണ മാത്രം മഞ്ഞക്കാർഡിനെ തുടർന്ന് സസ്പെൻഷനിലായി. ഒരിക്കൽ റയൽ ജഴ്സിയിലും മറ്റൊരിക്കൽ ബ്രസീൽ കുപ്പായത്തിലും. ‘കളിക്കാരനായില്ലെങ്കിൽ ലോകമെങ്ങും ദൈവ വചനമെത്തിക്കുന്ന പുരോഹിതനാവുമായിരുന്നു. സമാധാനവും സ്നേഹവുമാണ് എെൻറ വഴിയെന്ന് വിശ്വസിക്കുന്നു’ -ടി.വി അഭിമുഖക്കാരെൻറ ചോദ്യത്തിന് നൽകിയ മറുപടിപോലെ കളിക്കളത്തിൽ സ്നേഹവും സമാധാനവും പടർത്തിയാണ് ഇതിഹാസം ബൂട്ടഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.