ക്യാപ്റ്റൻ vs ക്യാപ്റ്റൻ
text_fieldsന്യഡൽഹി: സുനിൽ ഛേത്രിയുടെ ‘ഇലവൻ ഓൺ ടെൻ’ ഇൻസ്റ്റഗ്രാം ചാറ്റിൽ ഇക്കുറി ക്യാപ്റ്റൻസ് മീറ്റായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയും. 1990കളിൽ ഒരുപോലെ സ്വപ്നം കണ്ട് വളർന്ന രണ്ട് ബാല്യങ്ങൾ എന്ന മുഖവുരയോടെയാണ് ഛേത്രി കോഹ്ലിയെ സ്വാഗതം ചെയ്തത്. ക്രിക്കറ്റ് ക്യാപ്റ്റനെ നേരിടാൻ മികച്ച തയാറെടുപ്പുമായാണ് ഫുട്ബാൾ ക്യാപ്റ്റനെത്തിയത്. കോഹ്ലിയുടെ കുടുംബജീവിതത്തിലെ തമാശകളും മറ്റും സംസാരത്തിനിടെ ഛേത്രി ചോദ്യങ്ങളായി എടുത്തിട്ടപ്പോൾ ക്രിക്കറ്റ് നായകൻ ഞെട്ടി.
അനുഷ്കയെ കാണാനായി ലണ്ടനിൽനിന്ന് പ്രാഗിലേക്ക് പറന്ന് ഷൂട്ടിങ് സൈറ്റിലെത്തിയതും അവിടെ കിടന്നുറങ്ങിയതുമെല്ലാം ഓർമിപ്പിച്ചായിരുന്നു ഛേത്രിയുടെ ചാറ്റ്. അഞ്ച് മിനിറ്റിനുള്ളിൽ കോഹ്ലി ഉറക്കം തൂങ്ങുേമ്പാൾ, കോഹ്ലി ബാറ്റിങ്ങിനില്ലെങ്കിലും അനുഷ്ക ടെസ്റ്റ് മുഴുവൻ ഇരുന്ന് കാണുമെന്നായി ഛേത്രി. ഭൂട്ടാനിലേക്കുള്ള യാത്രയും സൈക്ലിങ്ങിനിടെ അനുഷ്കയെ മറന്നുപോയ കോഹ്ലിയുടെ കാര്യവുമെല്ലാം ഒരുമണിക്കൂർ നീണ്ട ചാറ്റിൽ പറഞ്ഞുപോയി.
അച്ഛൻ കൈക്കൂലി നൽകിയില്ല;
എന്നെ ടീമിലെടുത്തില്ല
കരിയറിെൻറ ആദ്യ നാളിൽ ഡൽഹി ടീം സെലക്ടർമാരിൽനിന്ന് നേരിട്ട വിവേചനവും കോഹ്ലി പങ്കുവെച്ചു. ‘മികവുണ്ടായിട്ടും ടീമിൽ ഇടംനേടണമെങ്കിൽ എക്സ്ട്രാ വേണമെന്ന് സെലക്ടർ പറഞ്ഞു. സത്യസന്ധനായ അച്ഛന് കൈക്കൂലിക്കായുള്ള ‘എക്സ്ട്രാ’ എന്തെന്ന് മനസ്സിലായില്ല. മികവുണ്ടെങ്കിൽ ടീമിലെടുക്കൂ എന്നായി അച്ഛൻ. സെലക്ഷൻ കഴിഞ്ഞപ്പോൾ ഞാൻ ടീമിലില്ല. അന്ന് തകർന്നുപോയി. ഏറെ കരഞ്ഞ ദിവസമായിരുന്നു അത്’ -കോഹ്ലി ഓർമിക്കുന്നു. കോഹ്ലിയുടെ 18ാം വയസ്സിലാണ് അച്ഛൻ പ്രേം കോഹ്ലിയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.