പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചെന്നൈയിലെ 12 വയസ്സുകാരൻ
text_fieldsചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ പട്ടം ചെന്നൈ സ്വദേശിയായ ആർ. പ്രഗ്നാനന്ദക്ക് സ്വന്തം. 12 വർഷവും 10 മാസവും 14 ദിവസവും പ്രായമായിരിക്കെയാണ് പ്രഗ്നാനന്ദ ചരിത്രനേട്ടം എത്തിപ്പിടിച്ചത്. 1990ൽ 12 വർഷവും ഏഴു മാസവും പ്രായത്തിൽ ഗ്രാൻഡ്മാസ്റ്ററായ യുക്രെയ്െൻറ സെർജി കർജാഗിെൻറ പേരിലാണ് റെക്കോഡ്.
ഇറ്റലിയിലെ ഒാർട്ടിസിയിൽ നടന്ന ഗ്രെഡിൻ ഒാപണിൽ മൂന്നാം ‘നോം’ നേടിയാണ് ഗ്രാൻഡ്മാസ്റ്റർ പട്ടം കരസ്ഥമാക്കിയത്. 2017 നവംബറിൽ ഫിഡെ ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിലും 2018 ഏപ്രിലിൽ ഗ്രീസിൽ നടന്ന ടൂർണമെൻറിലുമായി രണ്ട് ‘നോം’ നേടിയിരുന്നു. 10 വർഷവും 10 മാസവും 19 ദിവസവുമായപ്പോൾ 2016ൽ ഏറ്റവും പ്രായം കുറഞ്ഞ ഇൻറർനാഷനൽ മാസ്റ്ററായി പ്രഗ്നാനന്ദ ചരിത്രം കുറിച്ചിരുന്നു.
ചെന്നൈയിൽ തമിഴ്നാട് സ്റ്റേറ്റ് കോർപറേഷൻ ബാങ്ക് ശാഖ മാനേജറായ രമേഷ്ബാബു-നാഗലക്ഷ്മി ദമ്പതികളുടെ മകനാണ്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ 13 വർഷവും നാലു മാസവുമുള്ളപ്പോഴും ഇന്ത്യയുടെ വിഖ്യാതതാരം വിശ്വനാഥൻ ആനന്ദ് 18ാം വയസ്സിലുമാണ് ഇൗ നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.