ഹിറ്റായി ഒഴുക്കിൽ വീട്ടിലെ ദമ്പതികളുടെ ക്രിക്കറ്റ്; കൈയടിച്ച് സമൂഹമാധ്യമങ്ങൾ
text_fieldsകൂറ്റനാട്: ലോക്ഡൗൺ വിരസതയകറ്റാൻ ക്രിക്കറ്റ് കളിച്ച മേഴത്തൂരിലെ ദമ്പതിമാരാണ് സമ ൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ലോക്ഡൗണിൽ വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് ക്രിക്കറ്റ ് കളിച്ചാലോയെന്ന് മേഴത്തൂർ ഒഴുക്കിൽവീട്ടിൽ രാമൻ നമ്പൂതിരിക്കും ഭാര്യയായ ബിന്ദുവ ിനും ആശയമുദിച്ചത്. ഉടൻ ബിന്ദു പന്തും ബാറ്റുമെടുത്ത് തൊടിയിലിറങ്ങി. പിന്നീട് നടന്ന ക്രിക്കറ്റ് കളിയാണ് രണ്ടുദിവസമായി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
അമ്പതുകാരിയായ സംസ്കൃതം അധ്യാപിക മേഴത്തൂർ സ്വദേശിയായ ബിന്ദുവാണ് തെൻറ ഭർത്താവ് രാമൻനമ്പൂതിരിക്ക് പന്തെറിഞ്ഞു കൊടുക്കുന്നത്. കൈ കറക്കിയുള്ള ബിന്ദുവിെൻറ ബൗളിങ്ങും ഭർത്താവ് രാമൻനമ്പൂതിരിയുടെ ബാറ്റിങ്ങും ഇവരുടെ മക്കളാണ് കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത്. മണിക്കൂറുകൾക്കുള്ളിൽ വിഡിയോ കണ്ടവരുടെ എണ്ണം ആയിരത്തിലധികമായി. ഷെയറുകളുടെ എണ്ണവും കൂടിയതോടെ ഇരുവർക്കും ഫോൺകോളുകളുടെ തിരക്കായി.
ബിന്ദുവിെൻറ ബോളിങ് കണ്ട് മക്കൾക്കും സംശയമായി, അമ്മ മുമ്പ് ക്രിക്കറ്റ് താരമായിരുന്നോയെന്ന്. തെൻറ കുട്ടിക്കാലത്ത് വടക്കാഞ്ചേരിക്കടുത്ത നെല്ലുവായിലെ വീട്ടിൽ സഹോദരങ്ങളും മറ്റുമായി ക്രിക്കറ്റ് കളിച്ചിരുന്നതായി ബിന്ദു ഓർത്തെടുക്കുന്നു. എന്നാൽ, കല്യാണത്തിനുശേഷമുള്ള 27 വർഷത്തിനിടയിൽ ഇക്കാര്യമൊന്നും ഭർത്താവും മക്കളുമായി പങ്കുവെച്ചിരുന്നില്ല.
അതാണ് അപ്രതീക്ഷിതമായി നടത്തിയ ബോളിങ് അവരെ അദ്ഭുതപ്പെടുത്തിയതെന്ന് ബിന്ദു പറയുന്നു. ഈ പ്രായത്തിലും ഒട്ടും ആവേശം ചോരാതെയുള്ള ഇവരുടെ മനസ്സിനാണ് സമൂഹമാധ്യമങ്ങളുടെ കൈയടി. തൃത്താല ഡോ. കെ.ബി. മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ബിന്ദു. പട്ടാളത്തിൽനിന്ന് വിരമിച്ചയാളാണ് രാമൻ നമ്പൂതിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.