അഞ്ചാം ബാലൺ ഡി ഒാർ പുരസ്കാരവുമായി ക്രിസ്റ്റ്യാനോ മെസ്സിക്കൊപ്പം
text_fieldsപാരിസ്: കിരീടങ്ങളുടെ കണക്കുപുസ്തകങ്ങളിൽ 2017 സുവർണ വർഷമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയല്ലാതെ ബാലൺ ഡി ഒാറിന് അർഹൻ വേറെ ആരുണ്ട്. ഫിഫ ദി ബെസ്റ്റ് െപ്ലയർ പുരസ്കാരത്തിന് പിന്നാലെ മറ്റൊരു പൊൻതൂവലായി ബാലൺ ഡി ഒാറും ലഭിച്ചു. ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ ‘ഫ്രാൻസ് ഫുട്ബാൾ’ നൽകുന്ന മികച്ച താരത്തിനുള്ള പുരസ്കാരം അഞ്ചാം വട്ടവും സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ, ലയണൽ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്തി. തുടർച്ചയായി രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗിൽ റയലിനെ കിരീടം ചൂടിച്ച ക്രിസ്റ്റ്യാനോ, അഞ്ചു വർഷങ്ങൾക്കു ശേഷം റയൽ മഡ്രിഡിനെ ലാ ലിഗ ചാമ്പ്യനാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. ഒപ്പം യുവേഫ സൂപ്പർ കപ്പ്, സൂപ്പർ കോപ കിരീടങ്ങളും.
2008, 2013, 2014, 2016 വർഷങ്ങളിലാണ് റൊണാൾഡോ നേരത്തെ ഇൗ പുരസ്കാരം സ്വന്തമാക്കിയത്. ഫൈനൽ റൗണ്ടിൽ ബാഴ്സലോണ താരം ലയണൽ മെസ്സിയെയും പി.എസ്.ജി താരം നെയ്മറിനെയുമാണ് പിന്തള്ളിയത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസ്സി ബാലൺ ഡി ഒാർ നേടിയത്. ‘‘ റയൽ മഡ്രിഡിലെ സഹതാരങ്ങൾക്കു നന്ദി. ഒാരോ വർഷവും ഉന്നതിയിലെത്താനാണ് എെൻറ പരിശ്രമങ്ങൾ. ലയണൽ മെസ്സിയുമായുള്ള മത്സരം നല്ലതാണ്. അത് ഉൗർജസ്വലനാക്കുന്നു. ആ ‘യുദ്ധം’ തുടരും’’^ പാരിസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ പറഞ്ഞു. 30 അംഗ പട്ടികയിൽനിന്ന് മാധ്യമപ്രവർത്തകരടങ്ങിയ സമിതി വോട്ടിങ്ങിലാണ് പുരസ്കാര ജേതാവിെന കണ്ടെത്തുന്നത്. മെസ്സി രണ്ടും നെയ്മർ മൂന്നും സ്ഥാനത്തായി.
ക്രിസ്റ്റ്യാേനാ റൊണാൾഡോ
വയസ്സ് 32
അരങ്ങേറ്റം 2002
ക്ലബ്: റയൽ മഡ്രിഡ്
2017 സീസൺ:
കിരീടങ്ങൾ: ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സൂപ്പർ കോപ
ഗോൾ: ചാമ്പ്യൻസ് ലീഗ് 12 (തുടർച്ചയായി അഞ്ചാം വട്ടവും ടോപ് ഗോൾ സ്കോറർ). 2016^17 ലാ ലിഗയിൽ 25 ഗോൾ.
പുരസ്കാരങ്ങൾ:
ഫിഫ ഫുട്ബാളർ: 5: 2013, 2014 (ഫിഫ ബാലൺ ഡി ഒാർ), 2008 (വേൾഡ് െപ്ലയർ), 2016, 2017 (ബെസ്റ്റ്)
ബാലൺ ഡി ഒാർ 5 : 2008, 2013, 2014, 2016, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.