വരുന്നൂ... ഡേ നൈറ്റ് ടെസ്റ്റ്
text_fieldsകൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ ടെസ്റ്റിൽ ‘വൈറ്റ്വാഷ്’ ചെയ്തതിനു പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടത്തിയ പരാമർശം ഏറെ വാർത്തപ്രാധാന്യം നേടി. ഇംഗ്ലണ്ടിലെയും ആസ്ട്രേലിയയിലെയും പോലെ ഇന്ത്യയിലും ടെസ്റ്റ് മത്സരങ്ങൾ അഞ്ച് സ്ഥിരം വേദികളി ലായി നിജപ്പെടുത്തണമെന്നതായിരുന്നു കോഹ്ലിയുടെ നിർദേശം. കോഹ്ലി ഇങ്ങനെ പ്രതിക രിക്കാനുണ്ടായ കാരണം ക്രിക്കറ്റിന് ഇത്രയും പ്രചാരമുള്ള ഇന്ത്യയിൽ നടക്കുന്ന ടെസ് റ്റ് മത്സരങ്ങളിലെ ഒഴിഞ്ഞ ഗാലറിയാണ്.
എന്നാൽ, സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായ തോടെ കളിമാറുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ ്പരയിൽ ഇന്ത്യ ഏറെ നാളായി മുഖം തിരിഞ്ഞുനിന്ന ഒരു സുപ്രധാന തീരുമാനത്തിനുനേരെ ‘യെസ് ’ മൂളിയിരിക്കുകയാണ് ദാദ. നവംബർ 22ന് െകാൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ ആദ്യ ഡേ- നൈറ്റ് ടെസ്റ്റിന് (പിങ്ക് ബാൾ ടെസ്റ്റ്) വേദിയാകും. എല്ലാ സാഹചര്യത്തിലും ഇന്ത്യ നമ്പർ വൺ ആണെന്ന് തെളിയിക്കണമെന്ന ഗാംഗുലിയുടെ നിർബന്ധബുദ്ധിയുടെ ഫലമാണീ മത്സരം.
ഡേ നൈറ്റ് ഇന്ത്യയിൽ
2016 ജൂലൈയിൽ ഭവാനിപുർ ക്ലബും മോഹൻബഗാനും തമ്മിൽ നടന്ന സി.എ.ബി സൂപ്പർ ലീഗ് ഫൈനലാണ് ഇന്ത്യയിൽ നടന്ന ആദ്യ പിങ്ക് ബാൾ ടെസ്റ്റ്. ശേഷം 2016ൽതന്നെ ഗ്രേറ്റർ നോയിഡയിൽവെച്ച് പരീക്ഷണാടിസ്ഥാനത്തിൽ ദുലീപ് ട്രോഫി മത്സരങ്ങൾ ഫ്ലഡ്ലൈറ്റിനു കീഴിൽ നടത്തിയെങ്കിലും പ്രതികരണം സമ്മിശ്രമായതിനെത്തുടർന്ന് ബി.സി.സി.ഐ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി.സി.സി.ഐയുടെ ടെക്നിക്കൽ കമ്മിറ്റിയിൽ അംഗമായിരിെക്ക ഗാംഗുലിയാണ് ദുലീപ് ട്രോഫി ഡേ നൈറ്റാക്കാൻ നിർദേശം നൽകിയത്.
ഗാലറി നിറയും
ഡേ നൈറ്റ് മത്സരങ്ങൾ ക്രിക്കറ്റിെൻറ നീളമേറിയ ഫോർമാറ്റിന് പുതുജീവനേകുമെന്നാണ് വിലയിരുത്തൽ. പ്രവൃത്തി ദിനങ്ങളിൽ പകൽ നടക്കുന്ന മത്സരങ്ങൾക്ക് ആരാധകർ േജാലി ഉപേക്ഷിച്ച് എത്തില്ല. എന്നാൽ മത്സരം വൈകുന്നേരത്തിലേക്ക് മാറ്റുന്നതോടെ ജനങ്ങൾ ജോലിക്ക് ശേഷം മൈതാനങ്ങൾ നിറക്കുന്നതായാണ് മുൻ ഉദാഹരണങ്ങൾ. പുതിയ പരീക്ഷണമെന്ന രീതിയിൽ കാണികൾക്കും കളിക്കാർക്കും പുത്തൻ അനുഭവമാണ് സമ്മാനിക്കുക. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പര്യടനം നടത്തുന്ന വിദേശ ടീമുകൾക്ക് ഇത് ഉപയോഗപ്രദമാണ്. കാരണം, പകലിലെ കഠിന ചൂടിനെ മറികടക്കാൻ പുത്തൻ സമയക്രമം താരങ്ങളെ സഹായിക്കും. ഇതുവരെ നടന്ന 11ഡേ നൈറ്റ് മത്സരങ്ങളിലും ഫലം ഉണ്ടായി എന്നതാണ് മറ്റൊരു പ്രധാന വസ്തുത.
മോണിങ് സെഷൻ ഇല്ല
ടെസ്റ്റിെൻറ ട്രേഡ് മാർക്കുകളിൽ ഒന്നായ മോണിങ് സെഷനുകൾ ഇല്ല എന്നതാണ് പ്രധാന പോരായ്മ. ഓപണർമാരുടെ പേടിസ്വപ്നമായ സെഷനിൽ പന്ത് നൽകുന്ന ഗുണം ഇനി പേസർമാർക്ക് ലഭിക്കില്ല. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മൂന്നു ദിവസത്തിനകം തീരുന്നുവെന്നതും മറ്റൊരു കുറവാണ്. മത്സരം ആേവശകരമാണെങ്കിലും പിച്ചിലെ ഈർപ്പം കാരണം പന്ത് വളരെ പെെട്ടന്നുതന്നെ പഴയതായി മാറുന്നു. കാഴ്ചയിൽ പ്രയാസം അനുഭവപ്പെടുന്നതിനാൽ പിങ്ക് ബാൾ ഡീപ് വിക്കറ്റിൽ ക്യാച്ചെടുക്കുന്നതിന് പ്രയാസമാണെന്ന് അഭിപ്രായമുയർന്നു. ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും ശൈത്യകാലത്തെയും വർഷകാലത്തെയും മത്സരങ്ങളെപ്പറ്റിയും ആശങ്കകളുണ്ട്.
ഇന്ത്യക്ക് പരീക്ഷണാവസരം
2018-19 ആസ്ട്രേലിയൻ പര്യടനത്തിലെ അഡ്ലെയ്ഡ് ടെസ്റ്റ് ഡേ നൈറ്റാക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ പരിശീലനമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. ശേഷം ദുലീപ് ട്രോഫിയിൽ ഇന്ത്യ വീണ്ടും റെഡ് ബോളാക്കി മാറ്റി. ഇന്ത്യ എ ടീമിന് പോലും ഡേ ൈനറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ അവസരം നൽകിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഡേ-നൈറ്റ് മത്സരം കളിക്കാൻ കോഹ്ലിക്ക് താൽപര്യമുണ്ടായിരുന്നില്ല.
എന്നാൽ ബംഗ്ലാദേശിനെപ്പോലുള്ള എതിരാളിക്കെതിരെ കളിച്ച് പരീക്ഷണം നടത്താനുള്ള ഗാംഗുലിയുടെ ഉപദേശം സ്വീകരിച്ചാണ് കോഹ്ലിപ്പട പിങ്ക്ബോൾ ടെസ്റ്റിനിറങ്ങുന്നത്. ഇന്ത്യൻ ടീമിലെ സുപ്രധാന താരങ്ങളായ പേസ് ബൗളർ മുഹമ്മദ് ഷമിയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുമടക്കമുള്ളവർ ഡേ-ൈനറ്റ് ടെസ്റ്റിന് നേരേത്ത സമ്മതം മൂളിയിരുന്നു. ടെസ്റ്റ് ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും ദുലീപ് ട്രേഫിയിൽ കളിച്ച അനുഭവസമ്പത്തും ഉള്ളതിനാൽ ഇന്ത്യക്ക് ഏറെയൊന്നും ആശങ്കപ്പെടാനില്ലെന്നതാണ് വാസ്തവം.
പിങ്ക് ബാൾ ടെസ്റ്റ്
വൈകുന്നേര സമയങ്ങളിൽ മുഴുവനായോ ഭാഗികമായോ ഫ്ലഡ്ലൈറ്റിനു കീഴിൽ നടത്തുന്ന മത്സരങ്ങളാണ് ഡേ നൈറ്റ് ക്രിക്കറ്റ്. റെഡ് ചെറി ബോളിന് പകരം പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഉപയോഗിക്കുന്നത്. 1979ലാണ് ഐ.സി.സി അംഗീകരത്തോടെയുള്ള ആദ്യ ഏകദിന മത്സരം അരങ്ങേറിയത്; ആദ്യ ഡേ ൈനറ്റ് ഏകദിന മത്സരം കഴിഞ്ഞ് 36 വർഷങ്ങൾക്കുശേഷം 2015 നവംബറിൽ. ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ അഡ്ലൈഡ് ഓവലിലായിരുന്നു ചരിത്രത്തിലിടം നേടിയ മത്സരം. ശേഷം പാകിസ്താൻ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, സിംബാബ്വെ ടീമുകൾ പിങ്ക് ബാളിൽ ടെസ്റ്റ് കളിക്കാനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.