ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിനെ സൂക്ഷിക്കുക
text_fieldsഇംഗ്ലീഷുകാർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആദ്യകളി തോറ്റ ശേഷം, വർധിത വീര്യത്തോടെ തിരികെയെത്തി എതിരാളിയെ നാണംകെടുത്തി പരമ്പര വിജയം നേടുക. കഴിഞ്ഞ അഞ്ചുവർഷമായി സ്വന്തം മണ്ണിൽ ഇംഗ്ലീഷുകാരുടെ ശൈലിയായി മാറിയിരിക്കുകയാണ് ഇൗ തിരിച്ചുവരവും വിജയ പരമ്പരയും.
വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 2-1ന് ജയിച്ച ഇംഗ്ലണ്ട് െഎ.സി.സി വേൾഡ് ടെസ്റ്റ് സിരീസിൽ നിർണായക മുന്നേറ്റവും നടത്തി. രണ്ടു ജയത്തോടെ 80 പോയൻറ് നേടിയ ഇംഗ്ലീഷുകാർ ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 226 പോയൻറുള്ള ഇംഗ്ലണ്ടിന് മുന്നിൽ രണ്ടാം സ്ഥാനക്കാരായി ആസ്ട്രേലിയയും (296), ഒന്നാം സ്ഥാനത്ത് ഇന്ത്യയുമാണുള്ളത് (360).
ഇംഗ്ലണ്ട് ഫാസ്റ്റ്
കോവിഡ് ഇടവേളയും കഴിഞ്ഞ് ഇന്ത്യയും ആസ്ട്രേലിയയും പാഡ്കെട്ടും മുേമ്പ ഇംഗ്ലീഷുകാർ മുന്നിലെത്തുമോ. ഡിസംബറിലാണ് ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിനു മുേമ്പ ഇംഗ്ലീഷുകാർക്ക് അങ്കം ഇനിയുമുണ്ട്. പാകിസ്താനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ആഗസ്റ്റ് അഞ്ചിന് തുടക്കമാവും. നിലവിൽ ഉജ്ജ്വല ഫോമിലുള്ള ഇംഗ്ലണ്ടിന് മൂന്നുകളിയും ജയിക്കാനായാൽ 120 പോയൻറ് പോക്കറ്റിലാക്കാം. അതോടെ ആസ്ട്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനത്തും എത്തിച്ചേരാം. നാല് പരമ്പര കളിച്ചാണ് ഇന്ത്യ ഒന്നാമതെത്തിയത്. അതാവെട്ട മൂന്നു ജയവും ഒരു തോൽവിയും.
മൂന്നു പരമ്പര മാത്രം പൂർത്തിയാക്കിയ ഇംഗ്ലണ്ട് സ്ട്രോങ്ങാണ്. രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ ആസ്ട്രേലിയക്കെതിരായ ആഷസ് സമനിലയിൽ പിരിഞ്ഞു. വിൻഡീസിന് പുറമെ, ദക്ഷിണാഫ്രിക്കയെയും അവർ എവേമാച്ചിൽ തോൽപിച്ചു. ആകെ 12 ടെസ്റ്റിൽ ഏഴു ജയവും, നാലു തോൽവിയും.
ഒന്നു സമനിലയിൽ പിരിഞ്ഞു. ബാറ്റിലും ബൗളിലും മിന്നും ഫോമിലേക്കുയർന്ന ഇംഗ്ലണ്ടിെന ഭയക്കണമെന്ന് ചുരുക്കം. ബെൻ സ്റ്റോക്സ്, ജോ റൂട്ട്, റോറി ബേൺസ്, ഒലി പോപ്, ജോസ് ബട്ലർ ബാറ്റിങ് ലൈനപ്പും, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സൻ, ക്രിസ് വോക്സ്, ജൊഫ്ര ആർച്ചർ എന്നിവരുടെ ബൗളിങ് ലൈനപ്പും മുനചെത്തിയൊതുക്കിയാണ് കോവിഡ് ലോക്ഡൗണിന് ശേഷം ക്രീസിലെത്തുന്നത്. ഇൗ മികവ്, വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും കണ്ടു. അങ്ങനെയെങ്കിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കുതിപ്പിൽ ഒാസീസിനെ മറികടന്ന് മുന്നിലെത്തുമെന്നതിലും സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.