സഹോദരാ നെറ്റ്ഫ്ലിക്സിന്റെ പാസ്വേർഡ് തരുമോ?; ചിരിപടർത്തുന്ന സന്ദേശം പങ്കുവെച്ച് ഛേത്രി
text_fieldsഇന്ത്യയുടെ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി കളി മികവ് കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ പ്രിയതാരമാണ്. ലോക്ഡൗണിൽ വീട്ടിൽ കഴിയുന്ന ഛേത്രി ഒരു ആരാധകെൻറ രസകരമായ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്. ഛേത്രിയുടെ നെറ്റ്ഫ്ലിക്സ് പാസ്സ്വേർഡാണ് ആരാധകന് വേണ്ടത്.
സഹോദരാ ഛേത്രി.. നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിെൻറ യൂസർ നെയിമും പാസ്വേർഡും എനിക്ക് തരുമോ...? ലോക്ഡൗൺ കഴിഞ്ഞാൽ പാസ്വേർഡ് മാറ്റിക്കോളൂ... ഇങ്ങനെയാണ് ആരാധകെൻറ സന്ദേശം.
ജേഴ്സി വേണ്ട, ചിത്രത്തിൽ ഒാേട്ടാഗ്രാഫ് വേണ്ട, പോസ്റ്റിന് റീപ്ലേ വേണ്ട, അയൽക്കാരെൻറ പട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള വിഡിയോയും വേണ്ട. ഇതാ ഇവിടെയൊരാൾ, അദ്ദേഹത്തിൻറെ ആവശ്യം സത്യസന്ധമാണ്.
ശരിക്കും ഇൗ ആവശ്യം പരിഗണിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. സന്ദേശം പങ്കുവെച്ചുകൊണ്ട് ഛേത്രി കുറിച്ചു. താരത്തിെൻറ ചിരി പടർത്തുന്ന ട്വീറ്റിന് പ്രമുഖ കായിക താരങ്ങൾ അടക്കം നിരവധി ആളുകളാണ് കമൻറുകളുമായി എത്തിയത്.
Jersey
— Sunil Chhetri (@chetrisunil11) May 2, 2020
Autograph on a picture
Reply to the post
Video wishing the neighbour's son's pet dog
Here's someone who has priorities straight and it's really making me want to consider the demand. pic.twitter.com/OdBGrS7g5v
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.