ഐ.പി.എൽ സ്പോൺസർ ചെയ്യുന്നത് ചൈനീസ് വിവോ; ടി.വി തല്ലിപ്പൊട്ടിച്ചവർ ആരായി?
text_fieldsന്യൂഡൽഹി: അനവധി അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ തീരുമാനമായത്. ആസ്ത്രേലിയയിൽ നടക്കാനിരുന്ന ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ച ഐ.സി.സി തീരുമാനത്തിന് പിന്നിൽ കോടികൾ മറിയുന്ന ഐ.പി.എൽ ഉപേക്ഷിക്കാതിരിക്കാനുള്ള ബി.സി.സി.ഐയുടെ സമ്മർദ്ദമാണെന്നത് പരസ്യമായ രഹസ്യമായിരുന്നു.
ഒടുവിൽ ഏറെ ചർച്ചകൾക്ക് ശേഷം ഐ.പി.എല്ലിൻെറ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഐ.പി.എൽ അധികൃതർക്ക് പുതിയ തലവേദന സൃഷ്ടിക്കുന്നത് ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ സ്പോൺസർഷിപ്പിനെച്ചൊല്ലിയുള്ള വിവാദമാണ്.
#Anti_National_IPL#BoycottIPL
— Vishal Singh (@VishalS86525394) August 3, 2020
I will boycott this ipl if bcci didn't remove these chinese name
What about you
RT if you would boycott 🙏 pic.twitter.com/iPMWbEO2vj
ഐ.പി.എല്ലിൻെറ നിലവിലുള്ള മുഴുവൻ സ്പോൺസർമാരെയും നിലനിർത്തുന്നതായി ബി.സി.സി.ഐ അറിയിച്ചിരുന്നു. ഐ.പി.എല്ലിൻെറ മുഖ്യസ്പോൺസർ വിവോയാണ്. 'വിവോ ഐ.പി.എൽ' എന്ന പേരിലായിരിക്കും ഈ വർഷത്തെ ഐ.പി.എല്ലും അറിയപ്പെടുക.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ സുരക്ഷാ പ്രശ്നം മുൻനിർത്തി ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിൻെറ ചുവടുപിടിച്ച് ചൈനീസ് ഉൽപന്നങ്ങൾക്ക് നേരെയും ചൈനീസ് നിർമ്മിത ബ്രാൻഡുകൾക്കെതിരെയും വലിയ പ്രതിഷേധങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും രാജ്യത്ത് നടന്നിരുന്നു. ചിലർ ഒരു പടികൂടി കടന്ന് ചൈനീസ് നിർമിത ടെലിവിഷനുകൾ തകർക്കുക വരെ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഐ.പി.എല്ലിൻെറ മുഖ്യ സ്പോൺസറായി വിവോയെ ബി.സി.സി.ഐ നിലനിർത്തുന്നതിൻെറ ധാർമികത ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ഐ.പി.എൽ ബഹിഷ്കരണ ആഹ്വാനം ട്വിറ്ററിലെ ട്രൻഡിങ് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു.
2017ലാണ് വിവോ ബി.സി.സി.ഐയുമായി അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടത്. 2199 കോടി രൂപയുടേതായിരുന്നു കരാർ. ദേശീയതയും ക്രിക്കറ്റും ഇഴചേർന്നുകിടക്കുന്ന ഇന്ത്യയിൽ വിവോയുടെ സ്പോൺസർഷിപ്പിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ബി.സി.സിഐ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.
If they can't boycott their chinese sponsers,
— Archisman Das (@archi_sman) August 2, 2020
We will be overwhelmed to boycott The whole @IPL 😡#BoycottIPL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.