ബാഴ്സയെ വലിച്ചു കീറി ചുവപ്പന്മാർ: ആൻഫീൽഡിനിത് അത്ഭുത രാത്രി
text_fieldsNo Salah. No Firmino. No Keita. But they had only one slogan. Go for it....!!!
മൂന്ന് ഗോളിൻെറ ലീഡ് അടിയറവു വെച്ച് ബാഴ്സ ഇന്ന് പുറത്താവണമെങ്കിൽ ലോകം കീഴ്മേൽ മറിയണമായിരുന്നു. അസംഭവ്യമായത് സംഭവിക്കണമായിരുന്നു. ഒരു ഗോൾ വഴങ്ങിയാൽ പോലും പുറത്തേക്കുള്ള വഴി തെളിയാ മായിരുന്ന അവസ്ഥയിൽ കടുത്ത ലിവർപൂൾ ആരാധകർ പോലും ഈ മത്സരത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചു കാണില്ല. വർഷങ്ങൾക്ക് മുമ ്പ് ഇസ്‌താംബൂളിനെ ചുവപ്പണിയിച്ച, ഡോർട്ടമുണ്ട് ആരാധകരെ കണ്ണീരുകുടിപ്പിച്ച, ആരും എതിർക്കാൻ പോലും ഭയപ്പെട്ട ഗാ ർഡിയോളയുടെ സിറ്റിയെ തറപറ്റിച്ച ആ ചുവന്ന ജേഴ്‌സിക്കാർക്ക് ഒരൊറ്റ വഴിയേ മുമ്പിലുണ്ടായിരുന്നൊള്ളു. Give it all. And that's what exa ctly they did...
Throw the caution to wind എന്നത് തന്നെയായിരുന്നു അവരുടെ അപ്പ്രോച്ച്. കഴിഞ്ഞ വർഷം വരുത്തി വെച്ച തെറ്റുകൾ അതേപോലെ ആവർത്തി ക്കാന ുള്ള ദിവസമായിരുന്നു ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവെർഡെക്കിതെങ്കിൽ ലിവർപൂൾ ആശാൻ ക്ലോപ്പിനിത് തിരുത്താനുള്ള ദിവസ മായിരുന്നു. 90 മിനുട്ട് വരെയും ആവേശം മുറ്റി നിന്ന ന്യൂകാസിൽ മാച്ചിൻെറ തളർച്ച അല്പം പോലും കാണിക്കാതെ തുടക്കം തൊട ്ടേ ബാഴ്‌സയെ സമ്മർദപ്പെടുത്തിയതിന് കിട്ടിയ പ്രതിഫലമായിരുന്നു ആദ്യ ഗോൾ. നിറം മങ്ങിയ പെർഫോമൻസിൻെറ പാപക്കറ കഴുകിക്കളയാനിറങ്ങിയ ഹെൻഡേഴ്സൻ തൊടുത്ത ഷോട്ടിന് സ്റ്റേഗൻെറ മറുപടി ദുർബലമായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് കിട്ടിയ റീബൗണ്ട് ഉരുട്ടിയിട്ട് വരാൻ പോകുന്ന കൊടുങ്കാറ്റിൻെറ സൂചന നൽകി ഒറീഗി.
പിന്നീട് തുരുതുരാ വന്ന ആക്രമണങ്ങളിൽ ബാഴ്സ പ്രതിരോധം ആടിയുലഞ്ഞു. പിക്കെ തൻെറ കഴിവിൻെറ പരമാവധി പുറത്തെടുത്തെങ്കിലും ജീവൻ കൊടുത്തും ജയിക്കാൻ വന്ന ചുവപ്പൻ പടയാളികളുടെ ആക്രമണത്തെ ചെറുക്കാൻ അവർ നന്നേ പാടുപെട്ടു. തുടക്കത്തിലെ കടന്നാക്രമണത്തിന് ശേഷം ബാഴ്സ പതിയേ താളം കണ്ടെത്തിയെങ്കിലും ആലിസൻ തോൽക്കാനൊരുക്കമല്ലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിനായി വർധിതവീര്യത്തോടെ ഇറങ്ങിയ ലിവർപൂൾ വൈനാൽഡത്തിലൂടെ ലീഡ് ഉയർത്തി.
കഴിഞ്ഞ മത്സരത്തിൽ താൻ വരുത്തിയ ഏറ്റവും വലിയ പിഴവ് എന്തായിരുന്നു എന്ന് ക്ലോപ്പിനെ ഓർമിപ്പിച്ചു കൊണ്ട് അലക്‌സാണ്ടർ ആർണോൾഡ് ജോർഡി ആൽബയിൽ നിന്നും പിടിച്ചെടുത്ത പന്ത് സുന്ദരമായ ഒരു ലോ ക്രോസിലൂടെ ബോക്സിലേക്ക് പായിച്ചു. ഓടി വന്ന് ജിജി തൊടുത്ത ഷോട്ടിന് സ്റ്റഗൻ കൈ വച്ചെങ്കിലും തികയാതെ പോയി. വെറും നിമിഷങ്ങൾക്കകം ഒട്ടും കംഫർട്ടബിൾ അല്ലാത്ത ഫാൾസ് നയൻ പൊസിഷനിൽ കളിക്കേണ്ടി വന്നതിൻെറ ക്ഷീണം മുഴുവൻ മാറ്റുമാറ്, തൻെറ പഴയ ന്യൂകാസിൽ ദിനങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അയാൾ ഒരിക്കൽകൂടി വല കുലുക്കി. ഒരു ക്ലീൻ ഹെഡർ.
ലിവർപൂൾ നാലാം ഗോൾ നേടുന്നതിന് മുമ്പേ ബാഴ്സ തോറ്റുകഴിഞ്ഞിരുന്നു. ഒരു ചെറിയ കൗശലത്തിലൂടെ ആ കോർണർ കിക്ക് എടുക്കുമ്പോൾ ഒരാളെ പന്തിന് വേണ്ടി അനങ്ങിയതൊള്ളൂ. അയാളാണ് ഗോൾ അടിച്ചതും. വിജയമുറപ്പിച്ച് ഷാക്കിരിയും മിൽനറും കൂട്ടരും ആരാധകർക്ക് മുമ്പിലേക്ക് ഓടിയടുത്തപ്പോൾ ആൻഫീൽഡ് എന്നത്തിലേക്കും ഭീകരമായി ഗർജ്ജിച്ചു. ബാഴ്സയ്ക്ക് ക്യാംപ്നൂ എത്ര പ്രധാനമാണോ, അതിനേക്കാൾ എത്രയോ മടങ്ങാണ് ഒരു യൂറോപ്യൻ നൈറ്റിലെ ആൻഫീൽഡിലെ അന്തരീക്ഷം എന്ന് അവരോരോരുത്തരും പറയാതെ പറഞ്ഞു..
ക്യാംപ്നൂ അല്ല ആൻഫീൽഡെന്ന് ആരാധകർ തെളിയിച്ചപ്പോൾ ചുവന്ന ജേഴ്സിയിലെ ഓരോരുത്തർക്കും ഇതൊരു പുനർജന്മം തന്നെയായിരുന്നു. ടാക്കിൾ ചെയ്യാതെ ബാക്ക് ഔട്ട് ചെയ്യുന്നു എന്ന് പഴി കേട്ട വാൻ ഡൈക്ക് തങ്ങളുടെ കാലുകൾക്കിടയിൽ നിന്നും, തലക്ക് മുകളിൽ നിന്നും പന്ത് റാഞ്ചിയെടുത്തത് എത്ര തവണയാണെന്ന് സുവാരസ് പോലും എണ്ണിക്കാണില്ല. തനിക്കു ചുറ്റുമുണ്ടായിരുന്ന ഹൈപ്പ് ഒരു മിഥ്യാധാരണയായിരുന്നോ എന്ന് സംശയമുദിപ്പിച്ച ആലിസൻ ആയിരുന്നു ഇന്ന് അവരെ കളിയിൽ നിലനിർത്തിയത്. നിറംമങ്ങിയ പ്രകടനത്തിന് വിമർശനശരങ്ങളേറ്റു വാങ്ങിയ ഹെൻഡേഴ്സൻ ആയിരുന്നു അവരെ മുന്നിൽ നിന്നു നയിച്ചത്.
ഒരേ ഒരു ദിവസം കൊണ്ട് ലിവർപൂൾ ലെജൻറ്സ് ആയി മാറിയ വൈനാൽഡത്തിനും ഒറീജിക്കും ആർനോൽഡിനുമൊന്നും ബാഴ്സക്ക് മറുപടിയില്ലായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നായി കാലം ഈ മത്സരത്തെ അടയാളപ്പെടുത്തും. ക്ളോപ്പും ഈ 11 പേരും കാൽപ്പന്തുകളിയുള്ളെടത്തോളം കാലം ഓർമ്മിക്കപ്പെടും. ഫുട്‌ബോളിന്റെ ഇന്നത്തെ നിറം ചുവപ്പാണ്. ആൻഫീൽഡിലിറ്റിറ്റു വീണ ചോരയുടെ ചുവപ്പ്..
Take a bow, Liverpool. You did the impossible. Again....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.