Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചെസിനെന്ത്​ കോവിഡ്​:...

ചെസിനെന്ത്​ കോവിഡ്​: കളി ഓൺലൈനാക്കി ഫിഡെ

text_fields
bookmark_border
ചെസിനെന്ത്​ കോവിഡ്​: കളി ഓൺലൈനാക്കി ഫിഡെ
cancel

ചെന്നൈ: കോവിഡ് 19 ലോകത്തെ കായിക രംഗത്തെയാകെ നിശ്ചലമാക്കിയെങ്കിലും അത്​ ഏറെയൊന്നും ബാധിക്കാത്ത കായിക വിനോ ദമാണ്​ ചെസ്​​. ചതുരംഗക്കളിയുടെ ആരാധകർ മാഗ്​നസ്​ കാൾസൻ ഇൻവിറ്റേഷനൽ മത്സരം ഓൺലൈനിലൂടെ കണ്ടാസ്വദിക്കു​േമ്പാൾ ഇരട്ടിമധുരമായി ലോക ചെസ്​ ഫെഡറേഷൻ (ഫിഡെ) അവരുടെ ആദ്യ മേജർ ഓൺലൈൻ മത്സരം പ്രഖ്യാപിച്ചു.

ചെസ്​ ഡോട്ട്​ കോമുമായി കൈകോർത്താണ്​ ഫിഡെ മെയ്​ അഞ്ച്​ മുതൽ 10 വരെ നടക്കാൻ പോകുന്ന ഓൺലൈൻ നാഷൻസ്​ കപ്പ്​ സംഘടിപ്പിക്കുന്നത്​. ഇന്ത്യ, റഷ്യ, ചൈന, യൂറോപ്പ്​, യു.എസ്​.എ ടീമുകളും ‘റെസ്​റ്റ്​ ഓഫ്​ ദ വേൾഡ്​’ ടീമുമാണ്​ ടൂർണമ​െൻറിൽ മാറ്റുരക്കുന്നത്​.

വിശ്വനാഥൻ ആനന്ദ്​, ഗാരി കാസ്​പറോവ്​, വ്ലാഡ്​മിർ ക്രംനിക്ക്​ എന്നീ ഇതിഹാസതാരങ്ങൾ ടൂർണമ​െൻറിൽ പ​ങ്കെടുക്കും. 18000 ഡോളറാണ്​ (ഏകദേശം1.3 കോടി രൂപ) സമ്മാനത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chesssports newsOnline Game
News Summary - fide launching online nations cup- sports news
Next Story