സൂപ്പർ താരങ്ങൾ ബൂട്ടഴിക്കുന്നു; ഇതിഹാസങ്ങൾക്ക് വിട
text_fieldsകാൽപന്ത് മൈതാനങ്ങളിൽ ശിശിരകാലം സമ്മാനിച്ച ആ യുഗ പ്രതിഭകൾ പോയ് മറഞ്ഞു. ഒരു മായാജാലക്കാരെൻറ കൈയടക്കവുമാ യി പന്തിൽ തീർത്ത ഇന്ദ്രജാലത്തിലും, മൈതാനത്ത് രചിച്ച ഇതിഹാസകാവ്യങ്ങളിലുമെല്ലാം അവർ ഒാർക്കപ്പെടും. യൂറോപ്പ ിലും ഇതര വൻകരകളിലുമായി ഒരു സീസണിന് കൊടിയിറങ്ങുേമ്പാൾ കളിയുടെ നല്ലകാലത്തോട് യാത്രപറഞ്ഞിറങ്ങുകയാണ് ഒര ു പിടി സൂപ്പർ താരങ്ങൾ. യൊൻ ക്രൈഫും മാർകോ വാൻബാസ്റ്റനും റുഡ് ഗുള്ളിറ്റുമെല്ലാം ചേർന്ന് ലോകമെങ്ങുമുള്ള ആ രാധക മനസ്സിലേക്ക് ഒാറഞ്ച് നിറത്തെയും ഡച്ച് ഫുട്ബാളിനെയും തിരുകികയറ്റിയശേഷം അവർക്ക് വീണുകിട്ടിയ രണ്ട് ഭാഗ്യങ്ങളായിരുന്നു റോബിൻ വാൻപെഴ്സിയും ആർയൻ റോബനും. സിനദിൻ സിദാനും തിയറി ഒൻറിയും നടത്തിയ ഫ്രഞ്ച് ജൈത്രയ ാത്രയുടെ അവശേഷിപ്പായിരുന്നു ഫ്രാങ്ക് റിബറി.
ബാഴ്സലോണയുടെയും സ്പെയിനിെൻറയും കളി കണ്ടാൽ ഇന്നും ആരാധകർ മധ്യനിരയിലെ സുന്ദര മുഖത്തെ പരതും - ആ പേരാണ് സാവി ഹെർണാണ്ടസ്. ഇവരുടെ സമകാലികനായി ഇറ്റലിയിലും എ.എസ് റോമയിലും മധ്യനിരയുടെ കാവലാളായാ ഡാനിയേൽ ഡി റോസി, ഗോൾ കീപ്പറായി ചെക്ക് റിപ്പബ്ലിക്കിലും ചെൽസിയിലും ആഴ്സനലിലും രണ്ടു പതിറ്റാണ്ട് വാണ പീറ്റർ ചെക്ക്....കൊടിയിറങ്ങുന്ന സീസണോടെ കാൽപന്ത് മൈതാനിയിൽ നിന്നും അപ്രത്യക്ഷ്യരാവുന്ന ഇതിഹാസങ്ങളാണിത്. വർഷങ്ങൾക്ക് മുേമ്പ ദേശീയ ടീമുകളിൽ നിന്നും അപ്രത്യക്ഷരായ ഇവരെ ക്ലബ് കുപ്പായത്തിൽ കാണുന്ന ആശ്വാസത്തിലായിരുന്നു ആരാധകർ. ഇന്ന് ആ പ്രതീക്ഷയും അവസാനിക്കുന്നു. പന്തിനും ബൂട്ടിനുമിടയിൽ സുന്ദരമായ സ്പർശംകൊണ്ട് കവിത രചിച്ച ഇതിഹാസങ്ങൾ മൈതാനത്തില്ല.
ബൈ ബൈ ‘റോബറി’
ആർയൻ റോബൻ (36); ഫ്രാങ്ക് റിബറി (35)
ബയേൺ മ്യുണിക് എന്ന ജർമൻ ക്ലബ് ഫുട്ബാളിലെ ഒാരോ കിരീടവും കവരുേമ്പാൾ മുന്നേറ്റത്തിൽ ആർയൻ റോബനും, ഫ്രാങ്ക് റിബറിയുമുണ്ടായിരുന്നു. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ജർമൻ ക്ലബിെൻറ എഞ്ചിൻ ഇൗ ഡച്ച് -ഫ്രഞ്ച് ബൂട്ടുകളിലായിരുന്നു. 2010 ലോകകപ്പിൽ നെതർലൻഡ്സിനെ ഫൈനൽ വരെയെത്തിച്ച റോബൻ മാജിക്കും, ഫ്രാൻസിെന സിദാനൊപ്പം 2006 ലോകകപ്പ് റണ്ണേഴ്സ് ആക്കി തുടങ്ങിയ റിബറി വിസ്മയവും അവരുടെ കരിയറിലെ ഏറ്റവും തിളക്കമേറിയ കാലത്താണ് ബയേൺ മ്യുണികിൽ ഒന്നിക്കുന്നത്. റോബൻ റയൽ മഡ്രിഡിൽ നിന്ന് 2009ലും, റിബറി മാഴ്സലേയിൽ നിന്ന് 2007ലും. പിന്നീട് ക്ലിൻസ്മാൻ, വാൻഗാൽ, പെപ് ഗ്വാർഡിയോള മുതൽ ഇപ്പോൾ നിക് കൊവാക് വരെയുള്ള പരിശീലകരുടെ വജ്രായുധമായി ‘റോബറി’യുണ്ടായിരുന്നു. പ്രായമേറുന്തോറും വീര്യം കൂടിയവർ ഒമ്പത് ബുണ്ടസ് ലിഗ കിരീടം, അഞ്ച് ജർമൻ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് (2013), സൂപ്പർ കപ്പ് (2013), ക്ലബ് ലോകകപ്പ് (2013) നേട്ടങ്ങളിൽ നിർണായക സാന്നിധ്യമായി.
കളിയിലെ വീറും വാശിയും കൂടുേമ്പാൾ സൗഹൃദത്തിൽ പലപ്പോഴും വിള്ളൽ വീണിരുന്നു. എന്നാൽ, അവർ തന്നെ അതിനെ തേച്ച്മായ്ച്ച് ഉൗഷ്മളമാക്കിമാറ്റിയെന്നത് ചരിത്രം. 2012 ഏപ്രിലിൽ ഒരു മത്സര ശേഷം റിബറിയുെട ഇടികൊണ്ട് മൂക്കിൽ നിന്ന് ചോരയൊലിച്ച റോബൻ വാർത്തയായി. ഫ്രീകിക്കിനെ ചൊല്ലിയുള്ള തർക്കം ഇടിയായപ്പോൾ ഇനിയൊരിക്കലും ഒന്നിച്ച് കളിക്കില്ലെന്നായിരുന്നു റോബെൻറ ശപഥം. പക്ഷേ, അതെല്ലാം കളിയിലെ സൗഹൃദത്തിൽ അലിഞ്ഞുപോയി. ഒരു വർഷം കഴിഞ്ഞ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയക്കെതിരെ കിക്കെടുക്കാൻ റിബറി തന്നെ റോബനെ ക്ഷണിച്ചപ്പോൾ മധുരമായൊരു മാപ്പുപറച്ചിലായി. ആ ഗോളിലായിരുന്നു ബയേണിെൻറ ട്രിപ്പ്ൾ കിരീട നേട്ടം. ഏറ്റവും ഒടുവിൽ ‘റോബറി’ യുഗത്തിന് അന്ത്യം കുറിക്ക് വിടവാങ്ങുേമ്പാൾ അവസാന മത്സരത്തിൽ ഒന്നിച്ച് കളിച്ച് ഗോളടിച്ചാണ് പടിയിറക്കം.
ഡാനിയേൽ ഡി റോസി (35)
ഫ്രാൻസിസ്കോ ടോട്ടിയെന്ന സൂപ്പർ താരത്തിനു പിന്നാലെ എ.എസ് റോമയിലൂടെ മറ്റൊരു ഇറ്റാലിയൻ ഇതിഹാസം കൂടി അസ്തമിക്കുന്നു. റോസി 2000ൽ റോമ യൂത്ത് ടീമിലെത്തുേമ്പാൾ പ്രായം 17. അടുത്ത വർഷം സീനിയർ ടീമിലെത്തിയ താരം നീണ്ട 19 വർഷം ടീമിെൻറ മധ്യനിരയിലെ നെടും തൂണായി നിലകൊണ്ടു. 2006ൽ ഇറ്റലി ലോകചാമ്പ്യന്മാരാവുേമ്പാൾ ഫൈനലിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും നിർണായക സാന്നിധ്യമായ റോസി കളിമതിയാക്കുേമ്പാൾ നഷ്ടമാവുന്നത് ഒരു ഇതിഹാസ കാലം.
ഗുഡ്ബൈ സാവി (39)
സ്പെയിനും, ബാഴ്സലോണയും കടന്ന പരിമളം ഖത്തറിലെ അൽസാദ് ക്ലബിലൂടെ ഏഷ്യയിലും വിശീടിച്ചാണ് സാവി ഹെർണാണ്ടസ് എന്ന ജീനിയസ് ബൂട്ടഴിക്കുന്നത്. 2014 ലോകകപ്പിനു പിന്നാലെ സ്പാനിഷ് കുപ്പായവും, 2015ൽ ബാഴ്സലോണയിൽ നിന്നും വിടവാങ്ങിയ സാവിയുടെ നല്ല കാലം അന്നേ കഴിഞ്ഞിരുന്നു. പിന്നീട് ഖത്തർ ക്ലബിലൂടെ ഫുട്ബാൾ ബ്രാൻഡ് അംബാസിഡറായി തുടർന്ന സാവി പന്തുകളിയോട് തന്നെ ഇപ്പോൾ യാത്രയാവുകയാണ്.
പീറ്റർ ചെക്ക് (36)
ഇംഗ്ലീഷ് ക്ലബ് ഫുട്ബാളിലെ സൂപ്പർ ഗോളിയെന്ന പേര് നിലനിർത്തിയാണ് ചെക്ക് താരം പീറ്റർ ചെക്കിെൻറ പടിയിറക്കം. ചെൽസിയിലും ആഴ്സനലിലുമായി 443 മത്സരങ്ങളിൽ 202എന്ന ക്ലീൻ ഷീറ്റ് െറക്കോഡ് തന്നെ ഗോൾ പോസ്റ്റിനു കീഴിലെ വിസ്മയത്തിന് അടിവരയിടുന്നു. 2002 മുതൽ 2016 വരെ ചെക്ക് റിപ്പബ്ലിക്കിനായി കളിച്ച ചെക്ക്, 11 വർഷമാണ് ചെൽസിയുടെ വലകാത്തത്. പിന്നീട് 2015ൽ ആഴ്സനലിലെത്തി. ഇപ്പോൾ വിടവാങ്ങാനൊരുങ്ങുേമ്പാൾ ഒരു മോഹം മാത്രം. ഇൗ മാസം 30 യൂറോപ ലീഗ് ഫൈനലിൽ ചെൽസിയും ആഴ്സനലും ഏറ്റുമുട്ടുേമ്പാൾ തെൻറ പഴയ ക്ലബിനെതിരെ വലകാത്ത് കിരീടവും ചൂടിപടിയിറങ്ങാനാണ് ചെക്കിെൻറ മോഹം.
റോബിൻ വാൻ പേഴ്സി (35)
കാൽ പന്തിലെ മറ്റൊരു ഡച്ച് വസന്തം കൂടി അവസാനിക്കുന്നു. മുൻ നിരയിൽ നിന്ന് ചടുല നീക്കങ്ങളും പാറിപ്പറന്ന ഹെഡ്ഡറുകളുമായി വിസ്മയിപ്പിച്ച റോബിൻ വാൻ പേഴ്സി. 2017ൽ നെതർലൻഡ്സ് കുപ്പാമഴിച്ച വാൻേപഴ്സി, തെൻറ ആദ്യ കാല ക്ലബായ ഫെയ്നൂർദിലൂടെയാണ് കരിയർ അവസാനിപ്പിക്കുന്നത്. 2004 മുതൽ 2012 വരെ ആഴ്സനലിനായും, 2012-15 മാഞ്ചസ്റ്റർ യുനൈറ്റഡിനായും കളിച്ച ശേഷം ഫെനർബാഷെ (2015-18) വഴിയാണ് ഫെയ്നൂർദിലെത്തുന്നത്. അവിടെ നിന്ന് മധുര സ്മരണയോടെ പടിയിറക്കവും.
ആന്ദ്രെ ബർസാഗ്ലി (38)
ഇറ്റാലിയൻ പ്രതിരോധ മാതൃകയുടെ ഒടുവിലത്തെ തൂണുകളിലൊന്നാണ് ആന്ദ്രെ ബർസാഗ്ലി. കന്നവാരോയുടെയും മറ്ററാസിയുടെയും നിഴലായി നിന്ന് കളി തുടങ്ങിയ സെൻറർ ബാക്ക് 2011 മുതൽ യുവൻറസിലുണ്ട്. 205 മത്സരങ്ങളിൽ ഇറ്റാലിയൻ ടീമിെൻറ പ്രതിരോധത്തിലുള്ള താരത്തിന് ഇക്കുറി ഏതാനും മത്സരങ്ങളിൽ മാത്രമേ അവസരം ലഭിച്ചുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.