സ്പാനിഷ് ഭാഷയെ പേടിച്ചു, റയൽ വിളിച്ചിട്ടും കളിക്കാൻ പോയില്ല
text_fieldsമഡ്രിഡ്: റയൽ മഡ്രിഡ്, ബാഴ്സലോണ ക്ലബുകളിൽനിെന്നാരു വിളി... ലോകത്തെ ഏതു ഫുട്ബാളറുടെയും സ്വപ്നമാണത്. എന്നാൽ, അങ്ങനെയൊരു ഓഫർ തേടിയെത്തിയിട്ടും ചെവികൊടുക്കാതിരുന്നൊരു ഫുട്ബാളറുണ്ട്. നെതർലൻഡ്സിെൻറ മുൻ പ്രതിരോധനിരക്കാരനായ ബെർട് കോൻറർമാൻ. 1999ൽ ഡച്ച് ക്ലബ് ഫെയ്നൂർദിനു വേണ്ടി കളിക്കുേമ്പാഴാണ് തരക്കേടില്ലാത്ത തുക പ്രതിഫലം നിശ്ചയിച്ച് റയൽ മഡ്രിഡ് കോൻറർമാനു പിന്നാലെ കൂടുന്നത്.
90 ലക്ഷം പൗണ്ട് (84 കോടി രൂപ) ആയിരുന്നു വാഗ്ദാനം. റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നതിനിടെ തേടിയെത്തിയ അവസരം രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, കോൻറർമാെൻറ പ്രതികരണം മറ്റൊന്നായിരുന്നു. റയലിെൻറ ക്ഷണം നിരസിച്ച് അവൻ ഫെയ്നൂർദിൽതന്നെ തുടർന്നു. ഫുട്ബാൾ ലോകം ഞെട്ടിയ ആ തീരുമാനത്തിെൻറ രഹസ്യം വെളിപ്പെടുത്തുകയാണ് 49കാരനായ കോൻറർമാൻ.
‘ഫെയ്നൂർദിലെ പരിശീലകൻ ലിയോ ബീൻഹാകറായിരുന്നു റയൽ മഡ്രിഡിൽനിന്നുള്ള ഓഫർ അറിയിച്ചത്. മുൻ റയൽ പരിശീലകൻകൂടിയായിരുന്ന അദ്ദേഹത്തിന് ഞാൻ ഫെയ്നൂർദിൽ തുടരായിരുന്നു താൽപര്യം. പക്ഷേ, റയൽ പോലൊരു ക്ലബിെൻറ വാഗ്ദാനം സ്വീകരിക്കണമെന്ന് ഉപദേശിച്ചു. പക്ഷേ, എനിക്ക് അതൊരു തമാശയായാണ് തോന്നിയത്. നെതർലൻഡ്സ് വിടുന്നെങ്കിൽ ജർമനിയും ബ്രിട്ടനുമായിരുന്നു എെൻറ മനസ്സിൽ. ജർമനി, ഇംഗ്ലീഷ് ഭാഷകൾ നന്നായി സംസാരിക്കുന്നതു തന്നെ കാരണം.
എന്നാൽ, സ്പെയിനിൽനിന്നു ഓഫർ വന്നപ്പോൾ ഞാൻ ഞെട്ടി. ഏറ്റവും വലിയ ആശങ്ക സ്പാനിഷ് ഭാഷയായിരുന്നു. സ്പെയിൻ പഠിച്ചെടുക്കാനുള്ള വിഷമം ആലോചിച്ച് ഞാൻ റയലിെൻറ ഓഫർ തള്ളി. ’ -കോൻറർമാൻ പറയുന്നു.
1999ൽ റയലിൽ ചേർന്നിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീട വിജയമെന്ന റെക്കോഡ് സ്വന്തം പേരിലുണ്ടാവില്ലേ എന്ന ചോദ്യത്തിന് അന്നത്തെ തീരുമാനത്തിൽ തെല്ലും വേദനയോ നിരാശയോ ഇല്ലെന്നായിരുന്നു മറുപടി. 2000 സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിലേക്ക് കൂടുമാറിയ കോൻറർമാൻ മൂന്നു വർഷം അവിടെ കളിച്ചു. 12 മത്സരങ്ങളിൽ ഡച്ച് ദേശീയ കുപ്പായവും അണിഞ്ഞു. നിലവിൽ നെതർലൻഡ്സ് അണ്ടർ 19 ടീം കോച്ചാണ് കോൻറർമാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.