കോൺഫെഡറേഷൻ കപ്പ് കിരീടമണിഞ്ഞ് ജർമനിയുടെ യുവസംഘം
text_fieldsസെൻറ്പീറ്റേഴ്സ്ബർഗ്: പോളണ്ടിൽ ജർമൻ കൗമാരം അണ്ടർ 21 യൂറോ കിരീടമണിഞ്ഞതിെൻറ സന്തോഷവാർത്തകൾക്കിടെയായിരുന്നു യൊആഹിം ലോയ്വും ജൂലിയൻ ഡ്രാക്സ്ലറും സെൻറ്പീറ്റേഴ്സ്ബർഗിലെ ക്രെസ്റ്റോസ്കി സ്റ്റേഡിയത്തിൽ യുവനിരയുമായി പന്തുതട്ടാനിറങ്ങിയത്. സീനിയർ താരങ്ങളാരുമില്ലാതെ റഷ്യൻ മണ്ണിൽ കോൺഫെഡറേഷൻ കപ്പിൽ കളിക്കാനെത്തുേമ്പാൾ ഒരുപാട് സംശയങ്ങളുന്നയിച്ചവർക്ക് കിരീടം കൊണ്ട് മറുപടി നൽകി അവർ മൈതാനം വിട്ടപ്പോൾ കാൽപന്ത് ലോകം ഒരിക്കൽകൂടി സമ്മതിക്കുന്നു , ‘ലോകഫുട്ബാളിെൻറ ഭാവി ജർമനിയുടേതാണ്’.
കലാശപ്പോരാട്ടത്തിൽ ഇരട്ട കോപ ചാമ്പ്യന്മാരായ ചിലിയെ ഒരു ഗോളിന് വീഴ്ത്തിയ ജർമനി ലോകചാമ്പ്യൻ പട്ടത്തിെൻറ പ്രതാപം നിലനിർത്തി 2018 ലോകകപ്പിലേക്ക് വരവറിയിച്ചു. സൂപ്പർതാരങ്ങളായ തോമസ് മ്യൂളർ, ജെറോം ബോെട്ടങ്, ടോണി ക്രൂസ്, മെസ്യൂത് ഒാസിൽ, മാനുവൽ നോയർ തുടങ്ങിയവരില്ലാതെ, ഡ്രാക്സ്ലറിെൻറ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളെ നിറച്ചായിരുന്നു ലോയ്വ് റഷ്യയിലേക്ക് വിമാനം കയറിയത്. ജൊനാസ് ഹെക്ടർ, ജോഷുവ കിമ്മിച്, ഡ്രാക്സ്ലർ. ഇൗ നാലു പേർ മാത്രമായിരുന്നു അതുവരെ പ്ലെയിങ് ഇലവനിൽ കളിച്ച് ശീലിച്ചവർ. നാൽവർ സംഘത്തിെൻറ പരിചയസമ്പത്തിനൊപ്പം ലിയോൺ ഗൊരസ്ക, തിമോ വെർണർ, ലാർസ് സ്റ്റിൻഡൽ, ഷൊദ്റാൻ മുസ്തഫി എന്നിവർ അവസരം മുതലെടുത്തപ്പോൾ ജർമനി കരുത്തുറ്റതായി. അതിെൻറ അടയാളപ്പെടുത്തലായി വൻകരയുടെ പോരാട്ടത്തിലെ അപരാജിത കുതിപ്പും കിരീടവും.
ചിലി കളിച്ചു; ജർമനി ജയിച്ചു
ഫൈനലിെൻറ കണക്കും നിലവാരവുമളന്നാൽ ചിലിയാണ് വിജയികൾ. പക്ഷേ, അവസരങ്ങൾ ഗോളാക്കി മാറ്റുന്നതാണ് ഫുട്ബാളിെല വിജയമെന്ന ലളിത സത്യം ചിലി മറന്നു. ജർമനിയാവെട്ട എതിരാളിയുടെ വീഴ്ചയെ ഗോളാക്കി വിജയവും കിരീടവും തങ്ങളുടേതാക്കിമാറ്റി. കളിയുടെ കണക്കെടുപ്പിൽ ചിലി ബഹദൂരം മുന്നിലായിരുന്നു. 62 ശതമാനം പന്തടക്കം, ഷോട്ടുകളുടെ എണ്ണം 20, കോർണറുകൾ ഒമ്പത്. ഇവയിൽ 38 ശതമാനം, 9, 4 എന്നിങ്ങനെയായിരുന്നു ജർമനിയുടെ ട്രാക്ക് റെക്കോഡ്. പക്ഷേ, പറഞ്ഞിെട്ടന്ത് കാര്യം. 20ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ചിലി ഡിഫൻഡർ മാഴ്സലോ ഡയസിന് പറ്റിയ വീഴ്ചയിൽ പന്ത് റാഞ്ചിയെടുത്ത തിമോ വെർണറും, ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ബ്രാവോയെ കീഴടക്കി വലകുലുക്കിയ ലാർസ് സ്റ്റിൻഡലും ചേർന്നതോടെ കിരീടം ലോകചാമ്പ്യന്മാരുടെ നാട്ടിലേക്ക് പറന്നു.
കളിയുടെ ആദ്യാവസാനം വിയർത്തു കളിച്ച അർതുറോ വിദാലും അലക്സിസ് സാഞ്ചസും എഡ്ഗാർഡോ വർഗാസും ചാൾസ് അരാങ്കിസും പാബ്ലോ ഹെർണാണ്ടസും ഉൾപ്പെടെയുള്ള ‘സൂപ്പർ’ ടീം കണ്ണീരണിഞ്ഞ് നാട്ടിലേക്ക് മടങ്ങി. ഗോളെന്നുറച്ച അരഡസനോളം അവസരങ്ങളാണ് ചിലിയുടെ കേളികേട്ട ആക്രമണ നിര പുറത്തേക്കടിച്ചു നശിപ്പിച്ചത്. ഗോൾവലക്കു കീഴെ ഗോളി ആന്ദ്രെ ടെർസ്റ്റീഗൻ മിന്നുന്ന ഫോം കൂടി നിലനിർത്തിയതോടെ കോപ ജേതാക്കളുടെ ഗോൾമോഹങ്ങൾ നഷ്ടമായി.
വെൽഡൺ ബോയ്സ്
‘ഇൗ കിരീടവും പോളണ്ടിൽ നിന്നുള്ള ജൂനിയർ യൂറോ കിരീടവും അടുത്ത വർഷത്തെ ലോകകപ്പിൽ ഞങ്ങളുടെ വിജയത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു. എങ്കിലും ജോലി തുടങ്ങിയിേട്ടയുള്ളൂ. യുവതാരങ്ങൾ വളർന്നു വരുകയാണ്. പലരുടെയും ആദ്യ ടൂർണമെൻറ് കൂടിയായിരുന്നു ഇത്. അവരുടെ ജോലി നന്നായി ചെയ്തു. പക്ഷേ, ഒന്നാമതായി തുടരുകയെന്നത് ബുദ്ധിമുട്ടാണ്. ലോക കിരീടം അടുത്തവർഷം നിലനിർത്താനുള്ള കഠിനാധ്വാനമാണ് മുന്നിലുള്ളത്’ -നാല് ലോകകിരീടവും, മൂന്ന് യൂറോകിരീടവും നേടിയ ജർമനിക്ക് ആദ്യ കോൺഫെഡറേഷൻസ് കപ്പ് സമ്മാനിച്ചതിെൻറ ആവേശത്തിൽ ലോയ്വിെൻറ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.