കോവിഡ് കാലത്തെ നിസ്വാർഥ സേവനം; ആസ്ട്രേലിയയിലെ മലയാളി നഴസിന് നന്ദി അറിയിച്ച് ഗിൽക്രിസ്റ്റ്
text_fieldsസിഡ്നി: കോവിഡ് 19 വൈറസ് വ്യാപനത്തിൽ ലോകം പകച്ചു നിൽക്കുകയാണ്. ആസ്ട്രേലിയൻ വൻകരയിലും കാര്യം അത്ര സുഖകരമല്ല. ജനസംഖ്യയിലെ 60 ശതമാനത്തിലധികം പേരെയും രോഗത്തിെൻറ കെടുതികൾ ബാധിച്ചതോടെ കോവിഡിനെ പിടിച്ചുകെട്ടാൻ രാജ്യം തീവ്രശ്രമങ്ങളാണ് നടത്തുന്നത്. അതിൽ പങ്കാളികളാവുകയും മികച്ച സേവനം അനുഷ്ടിക്കുകയും ചെയ്ത മലയാളി അടക്കമുള്ള രണ്ട് ഇന്ത്യൻ വിദ്യാർഥികളെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങളായ ആദം ഗിൽക്രിസ്റ്റും ഡേവിഡ് വാർണറും. കോട്ടയം സ്വദേശിയും നഴ്സിങ് വിദ്യാർഥിനിയുമായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ശ്രേയസ് സ്രേസ്തിനുമാണ് താരങ്ങൾ നന്ദി അറിയിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ അഹോരാത്രം പങ്കാളിയായ ഷാരോണിനെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകൻ ആദം ഗില്‍ക്രിസ്റ്റ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പ്രശംസിച്ചത്. കോവിഡ് രാജ്യത്ത് വ്യാപിക്കുമ്പോള്‍ സുരക്ഷിത സ്ഥാനം തേടിപോകാതെ ആസ്‌ട്രേലിയക്കുവേണ്ടി സേവനം ചെയ്തതിനാണ് അദ്ദേഹം നന്ദി അറിയിച്ചത്. യൂണിവേഴ്സിറ്റി ഒാഫ് വോല്ലോേങ്കാങ്ങിലെ വിദ്യാർഥിയായിരുന്ന ഷാരോൺ, കോവിഡ് മഹാമാരിയുടെ സമയത്ത് ഒാൾഡ് ഏജ് ഹോമിൽ വൃദ്ധരെ പരിപാലിക്കാനായി പ്രവർത്തിക്കുകയായിരുന്നു.
‘ഷാരോൺ വർഗീസിെൻറ ദയയുള്ള പ്രവർത്തിയെ കുറിച്ച് കേട്ടപ്പോൾ സന്തോഷം തോന്നി. നിെൻറ നിസ്വാർഥ സേവനങ്ങൾക്കും ഇൗ രാജ്യത്ത് ചിലവഴിച്ച മൂന്നര വർഷങ്ങൾക്ക് ഇവിടുത്തെ ജനങ്ങളോട് നന്ദി പറയാൻ കാണിച്ച മനസിനെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ ആസ്ട്രേലിയക്കാരും ഇന്ത്യക്കാരും അവരേക്കാൾ ഉപരി നിെൻറ കുടുംബവും നിെൻറ പരിശ്രമങ്ങളിൽ അഭിമാനം കൊള്ളും. നന്ദി. ഇത് തുടരുക. ഇൗ പ്രത്യേക സാഹചര്യത്തിലും നമ്മളെല്ലാം ഒന്നാണ്. -ആദം ഗിൽക്രിസ്റ്റ് പറഞ്ഞു.
തെൻറ പിതാവ് ഒരു വലിയ ക്രിക്കറ്റ് ആരാധകൻ ആണെന്നും ഗിൽക്രിസ്റ്റിെൻറ അഭിനന്ദനങ്ങൾ അദ്ദേഹത്തിന് വലിയ സന്തോഷം നൽകുമെന്നും ഷാരോൺ പ്രതികരിച്ചു. കോവിഡ് വൈറസ് വ്യാപനം ശക്തമാകുമ്പോഴും നഴ്‌സായ അമ്മ കുവൈറ്റില്‍ ജോലി തുടരാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് തനിക്ക് പ്രചോദനമായതെന്നും ഷാരോൺ കൂട്ടിച്ചേർത്തു.
കോവിഡ് ആസ്ട്രേലിയയിൽ പിടിമുറുക്കിയതോടെ നഴ്സുമാർക്ക് യാത്ര ചെയ്യാനും മറ്റും ബുദ്ധിമുട്ട് നേരിടുകയും കുട്ടികളുള്ള നഴ്സുമാർ ജോലിക്ക് വരാൻ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ ഷാരോൺ പഠിക്കുന്ന യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. രണ്ടാഴ്ചയിൽ 6080 മണിക്കൂറോളമാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.
ബെംഗളൂരു സ്വദേശയും യൂണിവേഴ്സിറ്റി ഒാഫ് ക്വീൻസ്ലാൻഡിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ശ്രേയസ് സ്രേസ്തിന് അഭിനന്ദനവുമായി എത്തിയത് വെടിക്കെട്ട് ഒാപണർ ഡേവിഡ് വാർണർ ആയിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് വേണ്ടി ഭക്ഷണം എത്തിച്ചുകൊടുക്കാനായി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലെ സേവനത്തിനാണ് അദ്ദേഹം ശ്രേയസിനോട് നന്ദിയറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.