ബ്രാഡ്മാന് ഗൂഗ്ളിെൻറ ആദരം; 20 വർഷം മുമ്പുള്ള ഒാർമകളുമായി സചിനും
text_fieldsആസ്ത്രേലിയയുടെ വിഖ്യാത ബാറ്റ്സ്മാൻ ‘ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ’ എന്ന ഡോൺ ബ്രാഡ്മാന് ഗൂഗ്ളിെൻറ ആദരം. ബ്രാഡ്മാെൻറ 110ാം ജന്മദിനത്തിൽ ഗൂഗ്ൾ അവരുടെ സേർച്ച് ബാർ ഡൂഡിൽ അദ്ദേഹത്തിന് സമർപ്പിച്ചു.
1908 ആഗസ്ത് 17ന് കോട്ടാമുണ്ട്രയിലായിരുന്നു ബ്രാഡ്മാെൻറ ജനനം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാണ് ഡോൺ ബ്രാഡ്മാൻ അറിയപ്പെടുന്നത്. ആസ്ത്രേലിയക്ക് ‘അജയ്യർ’ എന്ന പേര് സമ്മാനിച്ച താരം, ഇംഗ്ലീഷ് പര്യടനത്തിൽ ഒരു മത്സരം പോലും തോൽക്കാതെയുള്ള ആസ്ത്രേലിയുടെ റെക്കോർഡ് പ്രയാണത്തിൽ വഹിച്ച പങ്ക് വലുതായിരുന്നു.
ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽക്കറും ബ്രാഡ്മാന് ആദരവർപ്പിച്ച് രംഗത്തെത്തി. ‘സർ ഡോൺബ്രാഡ്മാനെ നേരിട്ട് കണ്ട് ഇന്നേക്ക് 20 വർഷമായി. എന്നാൽ ആ സവിശേഷ ഒാർമകൾക്ക് ഇപ്പോഴും നല്ല വ്യക്തതയാണ്. അദ്ദേഹത്തിെൻറ നർമവും സൗഹാർദ്ദവും ഗഹനമായ അറിവുമെല്ലാം എനിക്ക് ഇപ്പോഴും ഒാർത്തെടുക്കാനാവുന്നുണ്ട് -സചിൻ ട്വിറ്ററിൽ കുറിച്ചു.
It’s been 20 years since I met the inspirational Sir #DonBradman but that special memory is so vivid. I still recall his amazing wit, warmth, and wisdom. Remembering him fondly today, on what would have been his 110th birthday. pic.twitter.com/JXsKxKwZJm
— Sachin Tendulkar (@sachin_rt) August 27, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.