കളിച്ചുജയിച്ച ഹംസക്കോയക്ക് കോവിഡിന് മുന്നിൽ കാലിടറി
text_fieldsപരപ്പനങ്ങാടി: ഹംസക്കോയയുടെ വിശ്രമമറിയാത്ത കളിക്കളത്തിലെ പോരാട്ടജീവിതം കോവിഡ് 19ന് മുന്നിൽ പൊലിഞ്ഞു. മഹാരാഷ്ട്രയിൽ മലയാളക്കരയുടെ ഫുട്ബാൾ ഇതിഹാസമായി തല ഉയർത്തിയ ഇദ്ദേഹം മുൻ ഇന്ത്യൻ ഫുട്ബാൾ ടീം അംഗവും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കുവേണ്ടി ജഴ്സിയണിഞ്ഞ താരവുമായിരുന്നു.
1973 മുതൽ തുടർച്ചയായ നാലുവർഷം പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്കൂളിെൻറ സന്തതിയായി സംസ്ഥാനതലത്തിൽ ഫുട്ബാളിലും ലോങ് ജംപിലും മികച്ച താരമായി തിളങ്ങി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പ്രീഡിഗ്രിക്ക് (1976-78) പഠിക്കവെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫുട്ബാൾ ടീമിെൻറ അമരത്തെത്തി. 1981-86 വരെയാണ് മഹാരാഷ്ട്രക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചത്. അഞ്ചുവർഷം വെസ്റ്റേൺ റെയിൽവേക്കും ബൂട്ടണിഞ്ഞു. യൂനിയൻ ബാങ്ക്, ഒാർകെ മിൽസ്, മഫത്ലാൽ, ടാറ്റ, നെഹ്റു കപ്പിനുള്ള ഇന്ത്യൻ ടീമിെൻറ ക്യാമ്പ് അംഗം എന്നിവയിലും മികവ് തെളിയിച്ചു. രണ്ടുതവണ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എത്ര ഉയരങ്ങളിൽ എത്തിനിൽക്കുമ്പോഴും പഠിച്ചുവളർന്ന ബി.ഇ.എം ഹൈസ്കൂൾ മൈതാനത്തെത്തിയാൽ പരപ്പനങ്ങാടിയിലെ പഴയ റെഡ് വേവ്സ് കായിക കൂട്ടായ്മയിലെ സുഹൃത്തുക്കൾക്കൊപ്പം പന്തുതട്ടാൻ സമയം കണ്ടെത്തുമായിരുന്നെന്ന് സുഹൃത്ത് ഉണ്ണികൃഷ്ണൻ അനുസ്മരിച്ചു. വോളിബാൾ താരം ലൈലയാണ് ജീവിതസഖി. ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീം ഗോളിയായിരുന്ന ലിയാസ് കോയ മകനാണ്. മുംബൈയിലാണ് ഹംസക്കോയയും കുടുംബവും സ്ഥിരതാമസമാക്കിയതെങ്കിലും നാട്ടിലേക്കുള്ള മടക്കം മരണത്തിലേക്കും കൂടിയായതിെൻറ െനാമ്പരത്തിലാണ് നാട്ടുകാരും ഫുട്ബാൾ സ്നേഹികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.