Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഹർഭജ​െൻറ സ്വപ്​ന...

ഹർഭജ​െൻറ സ്വപ്​ന ടെസ്​റ്റ്​ ഇലവനിൽ മൂന്ന്​ ഇന്ത്യൻ താരങ്ങൾ; ഒരു പാക്​ താരവും

text_fields
bookmark_border
harbhajan-singh
cancel

ഇന്ത്യൻ ക്രിക്കറ്റിലെ ഓഫ്​ സ്​പിൻ മാന്ത്രികൻ ഹർഭജൻ സിങ്​ ത​​െൻറ ഏറ്റവും മികച്ച ടെസ്റ്റ്​ ഇലവ​​നെ പ്രഖ്യാപി ച്ചിരിക്കുകയാണ്​. ഇ.എസ്​.പി.എൻ ക്രിക്കിൻഫോക്ക്​ നൽകിയ അഭിമുഖത്തിലാണ്​ താരം ത​​െൻറ സ്വപ്​ന ടെസ്റ്റ്​ ഇല​വനെ പ്രഖ്യാപിച്ചത്​.

ഓസ്​ട്രേലിയയുടെ ഏറ്റവും മികച്ച നായകൻമാരിലൊരാളായിരുന്ന റിക്കി പോണ്ടിങ്ങായിരിക്കും ഭാജിയുടെ ടീമിനെ നയിക്കുക. ഇന്ത്യൻ ടീമിലെ വെടിക്കെട്ട്​ ഓപണർ വീരേന്ദർ സെവാഗാണ്​​ ഓപണർ. ഓസ്​ട്രേലിയയുടെ ഇതിഹാസ ബാറ്റ്​സ്​മാൻ മാത്യൂ ഹെയ്​ഡൻ​ കൂട്ടിനുണ്ടാകും​. പിന്നാലെ മൂന്നും നാലും സ്ഥാനങ്ങളിലായി ബാറ്റിങ്ങിനെത്തുക ഇന്ത്യൻ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡും സചിൻ ടെണ്ടുൽക്കറും. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ജാക്വസ്​ കാലിസ്​ അഞ്ചാമനായി എത്തു​േമ്പാൾ റിക്കി പോണ്ടിങ്​ ആറാമനായി കളത്തിലിറങ്ങും. ടീമി​​െൻറ വിക്കറ്റ്​ കീപ്പറായി ശ്രീലങ്കൻ ടീമിലെ എല്ലാവരുടെയും പ്രിയതാരം കുമാർ സങ്കക്കാരയാണ്​ എത്തുക.

sachin,-sehwag,-dravid

ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്കും ഓൾറൗണ്ടറായി ടീമിലുണ്ട്​. പാകിസ്​താ​​െൻറയും ഓസ്​ട്രേലിയയുടെയും അപകടകാരികളായ പേസർമാർ ടീമിലുണ്ട്​. വസീം അക്രമും ഗ്ലെൻ മഗ്രാത്തുമാണത്​. ഓസ്​ട്രേലിയയുടെ തന്നെ സ്​പിൻ ഇതിഹാസം ഷെയ്​ൻ വോണും ടീമിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhharbhajantest eleven
News Summary - Harbhajan Singh's all-time Test XI-sports news
Next Story