Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപൂർണ്ണതയിലുദിക്കാതെ...

പൂർണ്ണതയിലുദിക്കാതെ സിന്ധൂരത്തിലകം

text_fields
bookmark_border
pv-sindu
cancel

ജക്കാർത്തയിലെ ഏഷ്യൻ ഗെയിസ്​ ബാഡ്​മിൻ​റൺ ഫൈനലിൽ പി.വി സിന്ധുവിനായി ഒരിക്കൽ കൂടി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ വിധി മാറിയില്ല. പൂർണ്ണതയിലെത്തും മ​ു​േമ്പ ഒരിക്കൽകൂടി സിന്ധു വാടിക്കരിഞ്ഞു. ഫൈനലിൽ 35 മിനുട്ടിനുള്ളിൽ ചൈനീസ്​ തായ്​പേയി താരത്തോട്​ അടിയറവ്​ പറഞ്ഞാണ്​ സിന്ധു വീണ്ടും ഫൈനൽ കടമ്പ കടക്കാനാകാതെ വിറങ്ങലിച്ചു നിന്നത്​​. 

കഴിഞ്ഞ രണ്ട്​ വർഷത്തിനിടെ  ഗ്രാ​ൻ​ഡ്​​പ്രീ​യും സൂ​പ്പ​ർ സീ​രീ​സും ഒ​ഴി​കെ എട്ടാം തവണയാണ്​ സിന്ധു ഫൈനലിൽ പരാജയപ്പെടുന്നത്​. ഒളിമ്പിക്​സ്​ സ്വർണ്ണമെഡലും രണ്ട്​ ലോക ചാമ്പ്യൻഷിപ്പുകളും  കോമൺവെൽത്ത്​ ​ഗെയിംസുമെല്ലാം ഇതിലുൾപ്പെടും. 2016 റിയോ ഒളിമ്പിക്‌സില്‍  രാജ്യമൊന്നാകെ സിന്ധുവി​​​െൻറ ​ചരിത്ര നേട്ടത്തിനായി കണ്ണുകളയച്ചു. ഒളിമ്പിക്​സിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത രാജ്യത്തി​​​െൻറ ഏക സുവർണ്ണപ്രതീക്ഷയായിരുന്നു സിന്ധു. ഗാലറിയിലും ഇന്ത്യയുടെ മൂവർണ്ണപ്പതാകകൾ പാറിപ്പറന്നു.  ഗാലറിയിലെ ഇന്ത്യൻ പതാകകൾക്ക്​ സ്​പാനിഷ്​ പതാകക്ക്​ മേൽ താഴ്​ന്ന്​ പറക്കാനായിരുന്നു വിധി. കരോളിന മാരിന് മുന്നിൽ സിന്ധു മുട്ടുമടക്കി.  ആദ്യ ഗെയിം 21-19ന് ജയിച്ച ശേഷമായിരുന്നു സിന്ധുവി​​​െൻറ തോൽവി. 

pv sindhu

തുടർന്നുള്ള ലോകചാമ്പ്യൻഷിപ്പിൽ ആവേശപ്പോരാട്ടത്തിൽ ജപ്പാ​​​െൻറ ഒാകുഹാരയോട്​ ഇ​ഞ്ചോടിഞ്ച്​ പൊരുതി പരാജ​യപ്പെട്ടു. ഇൗ വർഷം മാത്രം മൂന്നുകലാശ​​േപ്പാരാട്ടങ്ങളിലാണ്​ സിന്ധുവി​​​െൻറ കണ്ണീർ വീണത്​. കോമൺവെൽത്ത്​ ഗെയിംസിലെ അഭിമാനപ്പോരാട്ടത്തിൽ ഇന്ത്യക്കാരി തന്നെയായ സൈനയോടുള്ള തോൽവിയ​ുടെ മുറിവുണങ്ങും മ​ു​േമ്പ ലോകചാമ്പ്യൻഷിപ്പിൽ ഒരിക്കൽകൂടി കരോളിന മാരിനോട്​ അടിയറവ്​ പറഞ്ഞു. എല്ലാം തിരിച്ചുപിടിക്കുമെന്ന്​ കരുതിയ ഏഷ്യൻ ഗെയിംസ്​ ഫൈനലിൽ ഏകപക്ഷീയമായാണ്​ സിന്ധുകീഴടങ്ങിയത്​.തുടർച്ചയായ തോൽവികളിൽ  നിരാശയാണെങ്കിലും പിഴവുകൾ തിരുത്തി തിരിച്ചു വരുമെന്ന്​ സിന്ധു ആണയിടുന്നു. തുടർച്ചയായുള്ള ഫൈനൽ തോൽവി മ​​െൻറൽ ബ്ലോക്കാണെന്ന ആരോപണവും സിന്ധു തള്ളിക്കളിയുന്നുണ്ട്​.

പ്രതിഭാസ്​പർശവും നേട്ടങ്ങളും വേണ്ടുവോളമുണ്ടായിട്ടും പൂർണ്ണതയിലെത്താനാവാതെ സമ്മർദങ്ങളിൽ കാലിടറുന്നവരും കപ്പിനും ചുണ്ടിനുമിടക്ക്​ തിരികെ നടന്നവരും കായികചരിത്രത്തിൽ ഒത്തിരിയുണ്ട്​. വ്യക്തിഗത സ്​കോർ തൊണ്ണൂറുകളിലെത്തു​േമ്പാൾ ശരാശരി ബൗളർക്കുമുന്നിൽ പോലും പതറുന്ന സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ ഒാർമ​യ​ില്ലേ..? ടെസ്​റ്റിലും ഏകദിനത്തിലുമായി 27 തവണ സച്ചിൻ 90കളിൽ തിരികെ നടന്നിട്ടുണ്ട്​. ലോകഫുട്​ബാളിലെ മിശിഹയായി നിറഞ്ഞാടു​േമ്പാളും രാജ്യത്തിനായി കപ്പിൽ മുത്തമിടാനാവാത്ത, പെനാൽടികളിൽ അടിപതറുന്ന ലയണൽ മെസ്സി,  മേജർ കിരീടങ്ങളൊന്നുമില്ലാതെ കരഞ്ഞുമടങ്ങിയ എബി ഡിവില്ലേഴ്​്​്​സ്​ എന്നിങ്ങനെ പൂർണ്ണതയിലെത്താനാവാതെ പോയ ഇതിഹാസങ്ങൾ കായികലോകത്ത്​ ഏറെയുണ്ട്​. 23 വയസ്സ്​ മാത്രം പ്രായമുള്ള ഹൈദരബാദുകാരിക്ക്​ കരിയർ ഇനിയും ഏറെ ബാക്കി നിൽക്കുന്ന​ുണ്ടെന്നിരിക്കെ തീർപ്പ്​ കൽപ്പിക്കുന്നതിൽ യുക്തിയൊന്നുമില്ല.  ചുരുങ്ങിയ ​പ്രായത്തിനുള്ളിൽ തന്നെ നിരവധി നേട്ടങ്ങളി​േലക്ക്​ റാക്കറ്റേന്തിയ ഇന്ത്യയുടെ അഭിമാനമായ ഇൗ ഉയരക്കാരി പൂർണ്ണതയിൽ തിളങ്ങുമെന്ന്​ തന്നെ പ്രതീക്ഷിക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsP.V Sindu
News Summary - he final frontier: What PV Sindhu needs to do to win a big tournament-Sports news
Next Story