ധോണി നായകനായി, അദ്ദേഹത്തിെൻറ കരിയർ ഗ്രാഫ് ഉയർന്നു; എേൻറത് കുത്തനെ താഴ്ന്നു
text_fieldsന്യൂഡൽഹി: ഒരു കാലത്ത് ഇന്ത്യയുടെ ലക്ഷണമൊത്ത ഇടങ്കൈയ്യൻ പേസ് ബൗളറായിരുന്നു രുദ്രപ്രദാപ് സിങ് അഥവാ ആർ.പി സിങ്. 2007ൽ ഇന്ത്യ ആദ്യ ഐ.സി.സി ടി20 ലോകകപ്പ് നേടിയപ്പോൾ അദ്ദേഹം ടീമിെൻറ ഭാഗമായിരുന്നു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് താരം അന്താരാഷ്ട്ര ടീമിൽ നിന്നും പുറത്താവുകയും രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിൽ ഒത ുങ്ങിപ്പോവുകയുമായിരുന്നു.
തെൻറ അന്താരാഷ്ട്ര കരിയറിൽ ആർ.പി സിങ് ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിച്ചി രുന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുമായിട്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നുമുണ്ട്. മുൻ ഇന്ത്യൻ ഒാപണറും ക്രിക്കറ്റ് പണ്ഡിറ്റുമായ ആകാശ് ചോപ്രയോട് സംസാരിക്കവേ ആർ.പി സിങ് ധോണിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ മനസുതുറന്നു.
‘ഞങ്ങൾ നമ്മുടെ കരിയറിൽ അധിക സമയവും ഒരുമിച്ചായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ധോണി ഇന്ത്യൻ ടീമിെൻറ നായകനാവുകയും അദ്ദേഹത്തിെൻറ കരിയർ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്തു. എന്നാൽ എെൻറ ഗ്രാഫ് താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ഞങ്ങളുടെ സൗഹൃദം ഇപ്പോഴും പഴയതുപോലെ തുടരുന്നുണ്ട്. ഞങ്ങൾ പരസ്പരം സംസാരിക്കുകയും ഒരുമിച്ച് പുറത്തുപോവാറുമുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾക്ക് രണ്ട് അഭിപ്രായങ്ങളാണ്’. -ആർ.പി സിങ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി 14 ടെസ്റ്റുകളും 58 ഏകദിനങ്ങളും 10 ടി20കളുമാണ് ആർ.പി സിങ് കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം ഒരു ഘട്ടത്തിൽ മിന്നും താരമായിരുന്നു. എങ്കിലും അത് അന്താരാഷ്ട്ര ടീമിലേക്ക് വഴി തുറന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നതിനും താരത്തിന് ഉത്തരമില്ല.
"ഞാൻ ബൗളിങ് പ്രകടനത്തിെൻറ കാര്യത്തിൽ ഏറ്റവും മുകളിലായിരുന്നു. എന്നാൽ ടെസ്റ്റ് ഫോർമാറ്റിലോ ഏകദിന ഫോർമാറ്റിലോ എനിക്ക് ഇടം ലഭിച്ചില്ല. ഐ.പി.എല്ലിെൻറ മൂന്നാം സീസണിലും നാലാം സീസണിലും ഞാനായിരുന്നു ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ. എന്നാൽ അന്താരാഷ്ട്ര മത്സരം കളിക്കാൻ എനിക്ക് അവസരം ലഭിച്ചില്ല. ചിലപ്പോൾ ടീം ക്യാപ്റ്റന് എന്നിൽ വിശ്വാസമില്ലാത്തത് കൊണ്ടാവാം, അതുമല്ലെങ്കിൽ എെൻറ ബൗളിങ്ങിന് പഴയ ഫോം ഇല്ലാത്തത് കൊണ്ടാകാം. സെലക്ടർമാരോട് ഞാൻ ഇതുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചപ്പോൾ ‘നന്നായി അധ്വാനിച്ചോളൂ.. നിങ്ങളുടെ സമയം വരും’’ എന്ന മറുപടിയാണ് അവർ തന്നിരുന്നത് " -ആർ.പി സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.