ഡെലെ അലിക്കെതിരായ ആക്രമണം; പട്ടികളെ കാവലിന് നിർത്തി ഇംഗ്ലീഷ് താരങ്ങൾ
text_fieldsലണ്ടൻ: കോവിഡ് കാരണം കളികൾ മുടങ്ങുകയും, രാജ്യം ലോക്ഡൗണിലാവുകയും ചെയ്തതോടെ ഫുട്ബാൾ താരങ്ങൾ കവർച്ചക്കിരയാവുന്നത് കൂടിയെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്ചയാണ് ടോട്ടൻഹാം താരം ഡെലെ അലിക്ക് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വാച്ചും ആഭരണങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോവുകയും ചെയ്തു. കോവിഡ് മഹാമാരിക്കിടയിൽ മോഷണശ്രമങ്ങൾ കൂടിയതായി ലണ്ടനിലെ സ്വകാര്യ സുരക്ഷ ഏജൻസി മാർസ് ഇൻറലിജൻസ് പറയുന്നു.
ഇതിനിടയിൽ സ്വന്തം നിലയിൽ സുരക്ഷ ശക്തമാക്കുന്നുമുണ്ട് ഫുട്ബാൾ താരങ്ങൾ. സ്വകാര്യ സുരക്ഷ ജീവനക്കാരെ ഏർപ്പെടുത്തിയും ഏറ്റവും മുന്തിയ കാവൽ നായ്ക്കളെ സ്വന്തമാക്കിയും അവർ കള്ളൻമാരെ പിടിക്കാൻ ജാഗരൂകരാവുകയാണ്.
ടോട്ടൻഹാം ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് മുന്തിയ ഇനം ബെൽജിയൻ ഷെപ്പേഡിനെ 13.77 ലക്ഷം രൂപ കൊടുത്താണ് വാങ്ങിയത്. വീട്കാക്കാൻ പ്രത്യേക പരിശീലനം ലഭിച്ചതാണ് ഈ കാവൽക്കാരൻ. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ആരോൻ ബാൻബിസാക, ജെസെ ലിൻഗാർഡ് എന്നിവരും അടുത്തിടെ ഡോഗ് ഗാർഡ് ഏർപ്പാടാക്കി. പോൾ പൊഗ്ബ, അലക്സാണ്ടർ ലകസെറ്റ തുടങ്ങിയവർ കഴിഞ്ഞ വർഷം മുന്തിയ നായ്ക്കളെ വാങ്ങിയിരുന്നു. ഡെലെ അലിക്കു നേരെയുണ്ടായ ആക്രമണം ഇംഗ്ലീഷ് ഫുട്ബാൾ താരങ്ങളെയാകെ ഭയപ്പെടുത്തിയതായി ‘ദി സൺ’ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.