െഎ.പി.എൽ നടത്താം; പക്ഷെ െഎ.സി.സി മനസുവെക്കണം
text_fieldsന്യൂഡൽഹി: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്. ഇൗ വർഷം ടൂർണമെൻറ് നടക്കുമോ എന്ന കാര്യത്തിൽ പോലും ബി.സി.സി.െഎ അധികൃതരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ െഎ.പി.എൽ നടത്താൻ വഴി തെളിയുകയാണ്. െഎ.പി.എല്ലിെൻറ ഭാവിയെക്കുറിച്ചും ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര സീസണുകളെക്കുറിച്ചും ബി.സി.സി.െഎ കഴിഞ്ഞ ദിവസം ടെലി കോണ്‍ഫറന്‍സ്വഴി നടത്തിയ ചര്‍ച്ചയിലാണ് പുതിയ നീക്കങ്ങൾക്ക് സാധ്യത തെളിഞ്ഞത്.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന ഐ.സി.സി ടി20 ലോകകപ്പ് മാറ്റവെക്കാനുള്ള സാധ്യതകളെക്കുറിച്ച് ബിസിസിഐ അധികൃതർ ചര്‍ച്ച ചെയ്തതായാണ് റിപ്പോർട്ട്. ടി20 ലോകകപ്പ് മാറ്റി വെക്കുകയാണെങ്കിൽ ആ വിന്‍ഡോയില്‍ ഐ.പി.എല്‍ നടത്താനുള്ള സാധ്യതകളെ കുറിച്ചും അവർ സംസാരിച്ചു. ഇത് യാഥാർഥ്യമാവുകയാണെങ്കിൽ െഎ.പി.എൽ പ്രേമികൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. അതേസമയം ഈ വര്‍ഷാവസാനം വരെ ഇന്ത്യയില്‍ ക്രിക്കറ്റ് മല്‍സരങ്ങൾ നടക്കാന്‍ സാധ്യത വിരളമാണെന്ന് ചർച്ചയിൽ പെങ്കടുത്തവർ എല്ലാം സമ്മതിക്കുന്നുണ്ട്.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലും െഎ.പി.എൽ നടത്താൻ സാധിക്കില്ല എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് 19 വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ െഎ.പി.എൽ പോലുള്ള കായിക മാമാങ്കങ്ങൾ നടത്തുന്നത് വലിയ വെല്ലുവിളിയാകും ഉയർത്തുക. കാണികളില്ലാതെ മത്സരം നടത്തുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയടക്കമുള്ളവർ നിരുത്സാഹപ്പെടുത്തിയതുകൊണ്ട് അതിനുള്ള സാധ്യതകളും വിരളമാണ്.
കോവിഡിെൻറ പശ്ചാത്തലത്തിൽ ആസ്ട്രേലിയ അവരുടെ അതിർത്തി ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ലോകകപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് െഎ.സി.സിയും ക്രിക്കറ്റ് ആസ്ട്രേലിയയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.