‘‘ധോണി ഫിനിഷസ് ഓഫ് ഇൻ സ്െറ്റെൽ’’; ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് വാർഷികം
text_fieldsമുംബൈ: ‘‘ധോണി ഫിനിഷസ് ഓഫ് ഇൻ സ്െറ്റെൽ’’ എന്ന രവിശാസ്ത്രിയുടെ കമൻറി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മ നസ്സിേലക്ക് കുളിർമഴയായി പെയ്തിറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം. ശ്രീലങ്കയുടെ നുവാൻ കുലശേഖരയുടെ പന്ത ് ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഗാലറിയിലെത്തിക്കുേമ്പാൾ രാജ്യമൊന്നാകെ ഉന്മാദാവസ്ഥയിലായിരുന്നു. 2011 ഏപ ്രിൽ 2ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം.
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക മഹേള ജയവർധനയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ 274 റ ൺസാണ് കുറിച്ചത്. ഇന്ത്യക്കായി സഹീർഖാൻ, യുവരാജ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭീതിപ്പെടുത്തുന്നതായിരുന്നു. സ്കോർബോർഡ് തുറക്കുംമുേമ്പ വെടിക്കെട്ടുവീരൻ വീരേന്ദർ സെവാഗ് പുറത്ത്. സ്കോർ 31ലെത്തിയപ്പോൾ വിക്കറ്റിനുപിന്നിൽ സംഗക്കാരക്ക് പിടികൊടുത്ത് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറും മടങ്ങി. ഗാലറി ഒന്നടങ്കം നിശബ്ദമായ നിമിഷങ്ങളായിരുന്നു അത്.
മറുവശത്ത് പോരാളിയെപ്പോലെ ഗൗതം ഗംഭീർ ഉറച്ചു നിന്നു. വിരാട് കോഹ്ലി, ധോണി എന്നിവരെ കൂട്ടുപിടിച്ച് 98 റൺസ്നേടിയാണ് ഗൗതം ഗംഭീർ മടങ്ങിയത്. തുടർന്ന് ബാറ്റിങിൽ സ്ഥാനക്കയറ്റം നേടിയെടുത്ത് അഞ്ചാമനായി ഇറങ്ങിയ നായകൻ ധോണിയുടെ കരുത്തുറ്റ ഇന്നിങ്സ് (91) കൂടിയായപ്പോൾ പത്ത് പന്ത് ശേഷിക്കേ ഇന്ത്യ ജയം നേടിയെടുക്കുകയായിരുന്നു.
ലോകകപ്പ് നേട്ടം രാജ്യമൊന്നാകെ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അഞ്ചുലോകകപ്പുകളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടും നേടാനാകാത്ത അതുല്യനേട്ടം സച്ചിൻ തെണ്ടുൽക്കർക്കായി മഹിയും കൂട്ടരും നേടിയെടുത്തു. സച്ചിനെ ചുമലിലിരുത്തി വാംഖഡെ സ്റ്റേഡിയം വലം വെച്ചാണ് ടീമംഗങ്ങൾ കിരീട നേട്ടം ആഘോഷിച്ചത്. മഹേന്ദ്രസിങ് ധോണി ഫൈനലിലെ മാൻ ഓഫ് ദ മാച്ചായും യുവരാജ് സിങ് പ്ലയർ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുത്തു.
#OnThisDay in 2011
— First India (@thefirstindia) April 2, 2020
Dhoni finishes off in style.
India won the 2011 Cricket World Cup, defeating Sri Lanka by 6 wickets in the final, played at the Wankhede Stadium in Mumbai, India.#Dhoni #worldcup2011 #WorldCup #Cricket #TeamIndia pic.twitter.com/l608weP7p8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.