ഇത് സ്റ്റിമാകിന്റെ ഇന്ത്യ
text_fieldsഇന്ത്യൻ ഫുട്ബാളിന് ഇത് പുതുയുഗപ്പിറവിയാണ്. 1951ലും 1962ലും ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാ രും 1954ൽ ഒളിമ്പിക്സ് നാലാം സ്ഥാനക്കാരും 1963ൽ ഏഷ്യൻ കപ്പ് റണ്ണേഴ്സപ്പുമായ വിഖ്യാത കോ ച്ച് സയ്യിദ് അബ്ദുറഹീമിെൻറ കാലത്തെ (1950-63) ടീമുകളാണ് ഇന്ത്യൻ ഫുട്ബാളിലെ സുവർണ ത ലമുറയായി വിശേഷിപ്പിക്കപ്പെടുന്നത്. വീരോചിതമായ നിരവധി മത്സരങ്ങൾ കളിച്ച ടീമു കളാണ് ആ കാലത്തേതെങ്കിലും ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ ഇതുവരെയുള്ള മികച്ച മത്സരഫല മായി ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തെ അടയാളപ്പെടുത്താം. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരായ സമനില അത്രക്കും വിലപ്പെട്ടതാണ്.
ഇൗവർഷം തുടക്ക ത്തിൽ യു.എ.ഇ ആതിഥ്യം വഹിച്ച ഏഷ്യൻ കപ്പിൽ ഖത്തർ മുത്തമിട്ടത് ഒരു മത്സരംപോലും തോൽക ്കാതെയായിരുന്നു. 19 ഗോളുകൾ അടിച്ചുകൂട്ടിയ ഖത്തർ വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം. ഫൈ നലിൽ ആധികാരികമായി തോൽപിച്ചത് ഏഷ്യൻ ഫുട്ബാളിലെ വമ്പന്മാരായ ജപ്പാനെ. ലോകകപ്പ് യോഗ്യത റൗണ്ടിൽ തന്നെ ആദ്യ കളിയിൽ ഖത്തർ അഫ്ഗാനിസ്താനെ തകർത്തത് ഏകപക്ഷീയമായ ആറു ഗോളുകൾക്ക്. ഇൗവർഷം ഖത്തറിനെതിരെ ഏതെങ്കിലുമൊരു ടീം നേടുന്ന ആദ്യ പോയൻറായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
പുതിയ കോച്ച്, പുതിയ കളി
സ്റ്റീവൻ കോൺസ്റ്റൈൻറനിലൂടെ ഏറെ വളർന്ന ഇന്ത്യക്ക് അടിമുടി മാറ്റമാണ് 1998 ലോകകപ്പിൽ മൂന്നാം സ്ഥാനവുമായി ചരിത്രമെഴുതിയ ക്രൊയേഷ്യൻ ടീമിലംഗമായിരുന്ന ഇഗോർ സ്റ്റിമാക് എന്ന പരിശീലകൻ പകർന്നുനൽകിയത്. സ്വന്തം കഴിവിൽ വിശ്വസിക്കാനുള്ള ധൈര്യം നിറച്ചു എന്നതാണ് പുതിയ കോച്ച് ഇന്ത്യൻ ടീമിലുണ്ടാക്കിയ പ്രധാന മാറ്റം. ‘ആത്മവിശ്വാസമാണ് എല്ലാം. കളിക്കാരെ അവരുടെ കഴിവിൽ വിശ്വസിക്കാൻ പഠിപ്പിച്ചു എന്നതാണ് ഞാൻ ചെയ്തത്. എതിരാളികളെ കുറിച്ച് ആലോചിക്കുന്നതിനെക്കാൾ പ്രധാനം നിങ്ങളിലും നിങ്ങളുടെ കഴിവിലും വിശ്വസിക്കുക എന്നതിനാണ്’ -സ്റ്റിമാകിെൻറ വാക്കുകൾ.
തേച്ചുമിനുക്കിയ ഗെയിം പ്ലാൻ
എതിരാളികളെ ഭയപ്പെടാതെ പാസിങ് ഗെയിം കളിക്കുക എന്നതാണ് സ്റ്റിമാകിെൻറ മന്ത്രം. ലോങ് പാസ് ഗെയിമും പന്ത് അടിച്ചകറ്റുന്ന ഡിഫൻസിവ് ഗെയിമുമായിരുന്നു നേരത്തേ ഇന്ത്യയുടെ രീതി. എന്നാൽ, ചുമതലയേറ്റെടുത്തയുടൻ സ്റ്റിമാക് ഇതിൽ മാറ്റം വരുത്തി. പാസിങ് ഗെയിമിന് പ്രാധാന്യം കൊടുത്തു. എതിരാളികൾ കരുത്തരാണെങ്കിൽ കൂടുതൽ സമയം പ്രതിരോധത്തിൽ ശ്രദ്ധിക്കുേമ്പാഴും പന്ത് കിട്ടുേമ്പാൾ അടിച്ചകറ്റാതെ പിറകിൽനിന്നുതെന്ന പാസിങ് ഗെയിമിലൂടെ ആക്രമണം കരുപ്പിടിപ്പിക്കണമെന്നായിരുന്നു കളിക്കാർക്കുള്ള നിർദേശം.
എതിരാളികൾ ഒന്നോ രണ്ടോ ഗോളിന് മുന്നിൽ നിൽക്കുകയാണെങ്കിലും പതറാതെ തങ്ങളുടെ പാസിങ് ഗെയിം പ്ലാനുമായി തന്നെ മുന്നോട്ടുപോകാനും കോച്ച് ധൈര്യം നൽകി. ആദ്യ ടൂർണമെൻറുകളായ കിങ്സ് കപ്പിലും ഇൻറർകോണ്ടിനെൻറൽ കപ്പിലും ഫലം മികച്ചതായിരുന്നില്ലെങ്കിലും തെൻറ ഗെയിം പ്ലാനിലുറച്ചുനിൽക്കാൻ ടീമിനെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു കോച്ച്. അതിെൻറ ഫലമാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ കണ്ടുതുടങ്ങിയത്. ഒമാനെതിരെ അവസാന നിമിഷത്തിലെ പതർച്ചയിൽ തോൽവി വഴങ്ങേണ്ടിവന്നെങ്കിലും ഇന്ത്യയുടെ കളി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഖത്തറിനെതിരെ കാര്യമായ സാധ്യതയില്ലാതിരുന്നിട്ടും ഇതേ ഗെയിം പ്ലാനുമായി അവസാനംവരെ പിടിച്ചുനിന്ന് ടീം ചരിത്രം രചിക്കുകയും ചെയ്തു.
സാേങ്കതികത്തികവിന് ഉൗന്നൽ
കളിക്കാരുടെ കഴിവിനും സാേങ്കതികത്തികവിനും ഏറെ പ്രാധാന്യമുണ്ടെന്ന അഭിപ്രായക്കാരനാണ് സ്റ്റിമാക്. ഇത്തരം കളിക്കാർക്കാണ് താൻ മുന്നോട്ടുവെക്കുന്ന കളിശൈലിയുമായി കൂടുതൽ യോജിക്കാൻ കഴിയുകയെന്ന് കോച്ച് ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ടീമിൽ സ്ഥിരം സാന്നിധ്യമായ ചില കളിക്കാരെ എടുത്തുനോക്കിയാൽ ഇത് വ്യക്തം. മലയാളി താരം സഹൽ അബ്ദുസ്സമദ്, അനിരുദ്ധ് ഥാപ്പ, അമർജിത് സിങ്, രാഹുൽ ഭെക്കെ, ബ്രൻഡൻ ഫെർണാണ്ടസ്, റൗളിൻ ബോർജസ്, മൻവീർ സിങ്, നിഖിൽ പൂജാരി, ആദിൽ ഖാൻ, നരേന്ദർ ഗെഹ്ലോട്ട് തുടങ്ങിയവരെല്ലാം സാേങ്കതികത്തികവുള്ളവർ.
ഇവരെ ഉപയോഗിക്കുന്നതിലും സ്റ്റിമാകിന് തേൻറതായ രീതിയുണ്ട്. മുൻ മത്സരങ്ങളിൽ മധ്യനിരയിൽ നിറഞ്ഞുകളിച്ചിരുന്ന സഹലിന് ഒമാനെതിരെ അവസരം നൽകിയതേയില്ല. പകരം കളിച്ച ബ്രൻഡൻ ഫെർണാണ്ടസാവെട്ട മികച്ച കളി കെട്ടഴിക്കുകയും ചെയ്തു. ഖത്തറിനെതിരെ ബ്രൻഡനുപകരം സഹൽ ടീമിലെത്തി. പരിക്കുമൂലം സുനിൽ ഛേത്രിയും മലയാളി താരം ആഷിഖ് കുരുണിയനും പുറത്തിരുന്നപ്പോൾ ഇറക്കിയത് മൻവീർ സിങ്ങിനെയും നിഖിൽ പൂജാരിയെയും. ഇരുവരും മോശമാക്കിയതുമില്ല. പരിചയമേറെയുള്ള മലയാളി താരം അനസ് എടത്തൊടിക ടീമിലുണ്ടായിട്ടും സ്റ്റിമാക് പ്രതിരോധ മധ്യത്തിൽ മുൻതൂക്കം നൽകുന്നത് അടുത്തിടെ മാത്രം ഡിഫൻസിവ് മിഡ്ഫീൽഡിൽനിന്ന് മാറിയെത്തിയ ആദിൽ ഖാന്. സന്ദേശ് ജിങ്കാനൊപ്പം മികച്ച കൂട്ടുകെട്ടുമായി ആദിൽ ഖത്തറിന് മുന്നിൽ കോട്ട കെട്ടുകയും ചെയ്തു.
വെറുതെ ഒാടരുത്
90 മിനിറ്റും വെറുതെ ഒാടിക്കൊണ്ടിരിക്കരുത് എന്നതാണ് സ്റ്റിമാകിെൻറ പ്രധാന തന്ത്രങ്ങളിലൊന്ന്. ഫിറ്റ്നസിൽ അതിയായി ശ്രദ്ധിക്കുേമ്പാൾ തന്നെ കളത്തിൽ അനാവശ്യമായി ഒാടുന്നത് ഏറെ ഉൗർജം കളയുമെന്ന് കോച്ച് പറയുന്നു. ഒമാനെതിരെ അവസാനഘട്ടത്തിൽ രണ്ട് ഗോളുകൾ വഴങ്ങിയത് ഇതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽതന്നെ ഖത്തറിനെതിരെ കളിക്കാർ ഇൗ പിഴവ് ആവർത്തിച്ചില്ല. ‘പന്ത് കിട്ടുേമ്പാഴേക്ക് മുഴുവൻ ഉൗർജവും ആവാഹിച്ച് എല്ലാവരും കൂടി എതിർ ഗോൾമുഖത്തേക്ക് പായേണ്ടതില്ല. കളിക്ക് വേഗം കൂട്ടാനും ആവശ്യമുള്ളപ്പോൾ കുറക്കാനും പഠിക്കണം. അതായത്, ഗെയിം മാനേജ്മെൻറ് സ്മാർട്ടാക്കണം’ -കോച്ച് നിർദേശിക്കുന്നു.
കൊൽക്കത്തയിൽ ആരാധകർ ഇരമ്പിയെത്തണം
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ അടുത്ത കളി ഒക്ടോബർ 15ന് കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ്. അന്ന് ഇന്ത്യക്ക് പിന്തുണയേകാൻ ആരാധകർ ഇരമ്പിയെത്തണമെന്ന് സ്റ്റിമാക് ആഹ്വാനം ചെയ്തു. ഗ്രൂപ് ഇയിൽ രണ്ടു കളികളിൽ നാലു പോയൻറുമായി ഖത്തർ തന്നെയാണ് മുന്നിൽ. ഒമാനും അഫ്ഗാനിസ്താനും മൂന്നു പോയൻറ് വീതമുണ്ട്. ഇന്ത്യ രണ്ടു മത്സരങ്ങളിൽ ഒരു പോയൻറുമായി നാലാമതാണ്. ബംഗ്ലാദേശ് ഒരു കളിയിൽ പോയൻറില്ലാതെ അവസാന സ്ഥാനത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.