Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലെ ‘കേരള മോഡലി’നെ പ്രശംസിച്ച്​ ഇർഫാൻ പത്താൻ

text_fields
bookmark_border
കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലെ ‘കേരള മോഡലി’നെ പ്രശംസിച്ച്​ ഇർഫാൻ പത്താൻ
cancel

ന്യൂഡൽഹി: കേരളത്തി​​​െൻറ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്​ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ. കോവിഡിനെതിരായ ​േപാരാട്ടത്തിൽ കേരളം മികച്ച പ്രകടനം കാഴ്​ചവെക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ഒരാൾക്ക്​ മാത്രമാണ്​ ഇവിടെ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. കേരളം ശരിയായ രീതിയിൽ കോവിഡിനെതിരെ എന്തെങ്കിലും ചെയ്​തുകൊണ്ടിരിക്കുന്നു. രാജ്യത്ത്​ ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ചത്​ കേരളം മാത്രമാണെന്നും ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റിന്​ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. കേരള മോഡൽ പ്രവർത്തനങ്ങൾ മറ്റു സംസ്​ഥാനങ്ങൾ ആവിഷ്​കരിക്കേണ്ടതിൻെറ ആവശ്യകതയായിരുന്നു അതിൽ മിക്കതും.

കേരള മോഡൽ പ്രവർത്തനങ്ങൾ രാജ്യത്ത്​ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്​. ആദ്യം ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ രജിസ്​റ്റർ ചെയ്​ത കേരളത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി രോഗവ്യാപനത്തിൻെറ തോത്​ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കുത്തനെ കുറക്കാൻ കഴിഞ്ഞു. ഇതിനെ പ്രശംസിച്ച്​ രജ്​ദീപ്​ സർദേശായി അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathankerala modelmalayalam newssports newscovid 19Kerala News
News Summary - Irfan Pathan Praise Kerala Model -Kerala news
Next Story