കണ്ടു പഠിക്കാം ദി ബ്ലൂസിെൻറ പ്രഫഷനലിസം
text_fieldsബംഗളൂരു: പിറന്നിട്ട് ആറു വർഷം. െഎ ലീഗും െഎ.എസ്.എല്ലും ഫെഡറേഷൻ കപ്പുമടക്കം ആറ് മേ ജർ കിരീടങ്ങൾ. എ.എഫ്.സി കപ്പിലും സൂപ്പർ കപ്പിലും ഫൈനലിസ്റ്റുകൾ. പ്രഫഷനലിസംകൊണ് ട് ഇന്ത്യൻ ഫുട്ബാളിൽ വരവറിയിച്ച ബംഗളൂരു എഫ്.സി നേടിയതൊക്കെയും അർഹിച്ചതാണ്. ആ വോളം പിന്തുണക്കാനൊരു ആരാധകപ്പട കൂടിയാവുേമ്പാൾ ബംഗളൂരുവിെൻറ ചിത്രം പൂർത്തിയ ായി. െഎ.ടി.െഎയും എച്ച്.എ.എല്ലുമടക്കം പഴയകാലത്ത് പടക്കുതിരകൾ വാണ ബംഗളൂരുവി െൻറ മണ്ണിൽ ഫുട്ബാളിന് കാര്യമായ പിന്തുണ കിട്ടിയത് ബി.എഫ്.സിയുടെ വരേവാടെയാണ്. ഒത്തൊരുമയിലും ടീമിനുള്ള പിന്തുണയിലും ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് ബി.എഫ്.സിയുടെ ‘വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’. മുംെബെ അറീനയിൽ കിരീട ജയത്തിെൻറ ആവേശത്തിനിടയിലും മിക്കവും ഛേത്രിയും ഭേക്കെയും കോച്ച് ക്വഡ്രാറ്റും നന്ദി പറഞ്ഞത് ഒഴുകിയെത്തിയ ആ ആരാധകക്കൂട്ടത്തിനാണ്. കളിക്കാരും ആരാധകരും ചേർന്ന് തീർത്ത വൈക്കിങ് ക്ലാപ്പിെൻറ അലയൊലി ഇന്ത്യൻ ഫുട്ബാളിൽ മുഴങ്ങുന്ന മാറ്റത്തിേൻറതാണ്. കളിക്കാരെയും പിന്നണിക്കാരെയും കാണികളെയും ഒരേ ചരടിൽ കോർത്തു കൊണ്ടുപോവാനുള്ള ബംഗളൂരുവിെൻറ മിടുക്കിനെ സമ്മതിക്കാതെ വയ്യ.
െഎ.എസ്.എല്ലിന് മുെമ്പ പിറന്ന ക്ലബാണ് ബംഗളൂരു എഫ്.സി. മൈതാനത്ത് കളിക്കാർ തമ്മിലുള്ള രസതന്ത്രത്തിലും അത് പ്രകടമാണ്. ടീമിലധികം പേരും വർഷങ്ങളായി ഒന്നിച്ചു പന്തുതട്ടുന്നവർ. വിദേശത്തും സ്വദേശത്തുമുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ മിനുക്കിയെടുക്കുന്നതിലും നിലനിർത്തുന്നതിലും ബംഗളൂരു അധികൃതർ കാണിക്കുന്ന ശ്രദ്ധ മറ്റുടീമുകൾക്കും മാതൃകയാണ്. കളംനിറഞ്ഞ് കളിക്കുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി മുതൽ ബാറിന് കീഴിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവരെ ഇൗ നിരയിലുണ്ട്. െഎ.എസ്.എല്ലിെൻറ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുണ്ടായിരുന്ന രാഹുൽ ഭേക്കെ ഇന്ന് ബംഗളൂരുവിെൻറ ശക്തനായ വിങ് ബാക്കാണ്. ഭേെക്കയുടെ ഫേവറിറ്റായ നീളമേറിയ ത്രോകളല്ല ബംഗളൂരുവിൽ കളിക്കുേമ്പാൾ കൂടുതലും കണ്ടത്. ആക്രമണവും പ്രതിരോധവും ഒരുപോലെ വഴങ്ങുന്ന ഭേക്കെയെ ബംഗളൂരു തേച്ചുമിനുക്കുകയായിരുന്നു.
ആഷ്ലി വെസ്റ്റ് വുഡിൽ തുടങ്ങി ആൽബർട്ട് റോക്കയിൽനിന്ന് ചാൾസ് ക്വഡ്രാറ്റിലെത്തി നിൽക്കുന്ന പരിശീലകരിൽ ടീം മാനേജ്മെൻറ് അർപ്പിക്കുന്ന വിശ്വാസംതന്നെയാണ് പ്രധാനം. റോക്ക പരിശീലകനായിരിക്കുേമ്പാൾ ക്വഡ്രാറ്റായിരുന്നു സഹ പരിശീലകൻ. ഒരു പക്ഷേ, റോക്കയെക്കാളും നന്നായി ടീമിനോട് ഇടപഴകിയിരുന്ന ക്വഡ്രാറ്റ് പിന്നീട് പ്രധാന പരിശീലക വേഷത്തിലെത്തിയപ്പോൾ ശൈലിയിലും അതൊരു തുടർച്ചയായേ കളിക്കാർക്കും ഫീൽ ചെയ്തുള്ളൂ.
കഴിഞ്ഞ സീസണിൽ െഎ.എസ്.എല്ലിൽ അരങ്ങേറ്റമായിരുന്നു ബംഗളൂരുവിേൻറത്. പോയൻറ് ടേബിളിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് അന്ന് ഫൈനലിനിറങ്ങിയത്. സ്വന്തം മണ്ണിൽ കപ്പുയർത്താമെന്ന മോഹം ചെന്നൈയിൻ തച്ചുടച്ചപ്പോൾ കണ്ണീരണിഞ്ഞ് കളംവിട്ട ബംഗളൂരു ഇത്തവണയും പോയൻറ് ടേബിളിൽ ഒന്നാമതായി കലാശക്കളിയിലെത്തി. ഗോവക്കെതിരായ ഫൈനലിൽ സെറ്റ് പീസുകളിൽനിന്നുള്ള ഗോളുകളായിരുന്നു ബംഗളൂരു ലക്ഷ്യമിട്ടതെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി പറയുന്നു. ‘കലാശക്കളിക്കിറങ്ങുംമുമ്പ് ഒന്നര ദിവസത്തോളം ഞങ്ങൾ സെറ്റ് പീസുകൾ മാത്രമാണ് പരിശീലിച്ചത്. ഒാരോ ഫ്രീകിക്കിനും കോർണർ കിക്കിനും അതിേൻറതായ അടയാളമുണ്ടായിരുന്നു. ഞാനതു മറക്കുേമ്പാൾ മറ്റാരോടെങ്കിലും ചോദിക്കുമായിരുന്നു- ഛേത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.