ഇന്ത്യയുടെ മുഖശ്രീ
text_fieldsഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബാഡ്മിൻറൺ സിംഗിൾസിൽ ഇന്ത്യൻ പുരുഷ താരോദയം. ഞായറാഴ്ച സിഡ്നിയിൽ നടന്ന ആസ്ട്രേലിയൻ ഒാപ്പണിൽ ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെങ് ലോങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ശ്രീകാന്ത് കിഡംബിയെന്ന ആന്ധ്രപ്രദേശുകാരൻ ഇന്ത്യൻ കായിക േപ്രമികൾക്ക് സമ്മാനിച്ചത് എക്കാലത്തും ഒാർത്തുവെക്കാവുന്ന ഒരു സുന്ദര മുഹൂർത്തം.
ഫൈനൽ ബെർത്ത് വരെ ആഞ്ഞുകളിച്ച് അവസാനം ചൈനീസ് ഗർജനത്തിന് മുമ്പിൽ പിടഞ്ഞുവീഴുന്ന ഇന്ത്യൻ പുരുഷ താരങ്ങളുടെ ദു:സ്വപ്നത്തിന് കൂടി ഇതോടെ അറുതിയായെന്ന് കരുതാം. കാരണം ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പുകളെ അടക്കി വാണ ചൈനീസ് ആധിപത്യത്തെ ഒറ്റക്കുതിപ്പ് െകാണ്ടാണ് ശ്രീകാന്ത് നിഷപ്രഭമാക്കിയത്. കളിയിലുടനീളം വ്യക്തമായ ആധിപത്യമുറപ്പിച്ച ഇന്ത്യൻ താരം കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു മത്സരിച്ചിരുന്നതെന്ന് കളി വീക്ഷിച്ചാൽ വ്യക്തമാകും.
കായിക ബലം കൊണ്ട് എതിരാളികളെ തളർത്തി വിജയമുറപ്പിക്കുന്ന ശൈലിയാണ് ചൈനീസ് താരങ്ങളുടെത്. പലപ്പോഴും ആ കരുത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയാറില്ല. എന്നാൽ ഇന്നലെ കളിയുടെ ആരംഭം മുതൽ അവസാനം വരെ ശാരീകമായി ഇന്ത്യൻ താരം ആധിപത്യമുറപ്പിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോലും തളർച്ച ബാധിക്കാതെ ഉർജം സംഭരിച്ച് വെക്കാൻ ഇന്തോനേഷ്യൻ കോച്ച് മുൽയോ ഹന്തോയോനൽകിയ ഉപദേശം ശ്രീകാന്ത്മനസാവരിച്ചിരുന്നു.
ആദ്യ സെറ്റ് 22^20ന് സ്വന്തമാക്കുേമ്പാൾ ആ മുഖത്തിന് ഫൈനൽ മത്സരത്തിെൻ യാതൊരുവിധ ആശങ്കകളും അലട്ടിയിരുന്നില്ലെന്ന് വ്യക്തമാണ്. 2017 ജൂണിൽ ചൈനീസ് ഒാപ്പൺ സൂപ്പർ സീരീസ് പ്രീമിയർ ലീഗിൽ ലോക ചാമ്പ്യൻ ചൈനയുടെ ലിൻ ഡാനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ശ്രീകാന്ത് തെൻറ വരവറിയിച്ചത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ ഒാപ്പൺ ചാമ്പ്യൻഷിപ്പിൽ ജപ്പാൻ താരം കുസുമാസ സകായിയെ പരാജയപ്പെടുത്തി ചാമ്പ്യൻ പട്ടം അണിഞ്ഞതോടെ ഇന്ത്യയുടെ പുരുഷ താരോദയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീകാന്ത്.
ഇൗ വർഷം ആദ്യത്തിൽ സിംഗപ്പൂർ സൂപ്പർ സീരീസിൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുന്ന കാഴ്ചയും നമ്മൾ കണ്ടുകഴിഞ്ഞു. ശ്രീകാന്ത് കിഡംബിയും സായി പ്രണീതും ഏറ്റുമുട്ടിയ മത്സരത്തിൽ സായി പ്രണീത് ജേതാവായെങ്കിലും മുൻ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായിരുന്നു ഇന്തോനേഷ്യയുടെ തൗഫീഖ് ഹിദായത്തിനെ പരിശീലിപ്പിച്ചിരുന്ന കോച്ച് മുൽയോ ഹന്തോയോയുടെ പരിശീലന കളരിയിൽ ശ്രീകാന്ത് തെൻറ ആയുധം മൂർച്ച കൂട്ടുകയായിരുന്നു.
ലോക ചാമ്പ്യൻ ലിൻഡാെൻറ പിൻഗാമിയായി അറിയപ്പെടുന്ന ചെങ് ലോങിനെ വരിഞ്ഞുമുറുക്കാനുള്ള ആയുധം തെൻറ ആവനാഴിയിൽ കരുതിവെച്ചായിരുന്നു ശ്രീകാന്ത് കളിക്കളത്തിൽ ഇറങ്ങിയത്. ലോങ്ഷോട്ടുകൾ ഏറെ കളിച്ച് എതിരാളിക്ക് ക്ഷീണം വരുത്തുന്ന ശൈലിയാണ് ചെങ്ലോങ്ങിെൻറത്. അതുകൊണ്ട് തന്നെ അതിന് കൂടുതൽ അവസരം നൽകാതെ നോ മിസ്റ്റേക്ക് ഫസ്റ്റ് ടൈം ഫിനിഷിങ് എന്ന തന്ത്രമായിരുന്നു ശ്രീകാന്ത് പയറ്റിയത്.
പിഴവുകൾ ഇല്ലാതെ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ പോയിൻറ് കരസ്ഥമാക്കാൻ ശ്രീകാന്ത് കാണിച്ച വ്യഗ്രത തന്നെയാണ് ചെങ് ലോങ്ങിെൻറ താളം തെറ്റിച്ചത്. ആദ്യ സെറ്റിൽ ശക്തമായ തിരിച്ചു വന്ന ചെങ്ലോങ് 20^22നാണ് കീഴടങ്ങിയത്. എന്നാൽ രണ്ടാമത്തെ സെറ്റിൽ ശ്രീകാന്ത് വ്യക്തമായ ആധിപത്യമുറപ്പിച്ചായിരുന്നു കളി മുന്നോട്ടു കൊണ്ടുപോയത്. കൂടുതൽ ഷോട്ടുകൾ ഉയർത്തി അടിക്കാൻ അവസരം നൽകാതെ കളിച്ച ശ്രീകാന്ത് ശൈലിക്കു മുമ്പിൽ അവസാന പന്ത് കോർട്ടിന് പുറത്തേക്ക് അടിച്ചാണ് ചെങ് തെൻറ പരാജയം സമ്മതിച്ചത്.
ഇന്ത്യയിലെ മികച്ച ബാഡ്മിെൻറൺ പരിശീലന കളരിയായ ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിെൻറൺ അകാദമിയിൽ നിന്ന് തന്നെയാണ് ശ്രീകാന്തിെൻറയും വരവ്. ആന്ധ്രപ്രദേശിൽ നിന്നുള്ള കർഷക കുടുംബത്തിൽ ജനിച്ച ശ്രീകാന്ത് നമ്മൽവാർ കിഡംബിയിലെ കായിക താരത്തെ മൂർച്ച കൂട്ടിയതിെൻറ ക്രഡിറ്റ് ഇന്തോനേഷ്യൻ കോച്ച് മുൽയോ ഹന്തോയോക്കുള്ളതാണ്. പുരുഷ താരങ്ങളെ വകഞ്ഞു മാറ്റി സൈനയേയും സിന്ധുവിനെയും പോലുള്ള താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കാൻതുടങ്ങിയതോടെ ഇന്ത്യൻ കോച്ച് ഗോപീചന്ദിെൻറ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു.
അപ്രതീക്ഷിതമായാണ് ഇന്തോനേഷ്യൻ കോച്ചിനെ ഗോപീചന്ദ് കണ്ടുമുട്ടുന്നത്. അത് പക്ഷെ മറ്റൊരു വഴിത്തിരിവിന് കളമൊരുങ്ങുകയും ചെയ്തു. പുരുഷ സിംഗിൾസ് താരങ്ങളെ കോച്ച് മുൽയോ ഹന്തോയോ ഏറ്റെടുത്തതോടെ കളിയുടെ ഗതി മാറിത്തുടങ്ങി. താരങ്ങൾക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നതിന് പകരം ശാരീരികക്ഷമത കളിയുടെ ആദ്യാവസാനം വരെ നിലനിർത്തുകയെന്നതിനാണ് ഹന്തോയോ മുൻഗണന നൽകിയത്. ആ തന്ത്രമാണ് കിഡംബിയെ വിജയ രഥത്തിലേക്കെത്തിച്ചതും. ഹന്തോയോയുടെ പരിശീലനത്തിന് കീഴിൽ ഇൗ വർഷം നടന്ന ആറ് ലോക ബാഡ്മിൻറൺ സീരീസ് ചാമ്പ്യൻഷിപ്പുകളിൽ മൂന്നും നേടിയത് ഇന്ത്യയാണെന്നതും ഇൗ അവസരത്തിൽ ശ്രദ്ധേയമാണ്. അവസരത്തിൽ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.