കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം -കെ.സി.എ
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബാള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കലൂര്‍ സ്‌റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തു. കൂടാതെ ഒരു കോടി രൂപ ജി.സി.ഡി.എക്ക് ഡെപ്പോസിറ്റായിയും നല്‍കി.
ഐ.എസ്.എല്‍ ആരംഭിച്ചശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചി സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബാളും ഒരുപോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐ.എസ്.എല്‍ വരുന്നതിന് മുമ്പ് സ്‌റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ സ്‌റ്റേഡിയം അനുവദിക്കണമെന്ന് ജി.സി.ഡി.എയോട് ആവശ്യപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് സ്‌റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐ.എസ്.എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെ.സി.എ പ്രസിഡൻറ് സജന്‍ വര്‍ഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ എന്നിവര്‍ അറയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.