അഞ്ഞൂറാൻ’ പൊള്ളാർഡ്
text_fieldsപല്ലെക്കല്ലെ: ട്വൻറി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 500 മത്സരങ്ങളിൽ കളത്തിലിറങ ്ങുന്ന ആദ്യ താരമായി വെസ്റ്റിൻഡീസ് നായകൻ കീറൺ പൊള്ളാർഡ്. ബുധനാഴ്ച ശ്രീലങ്കക്കെതിരെ ആദ്യ ട്വൻറി20 മത്സരത്തിലൂടെയാണ് പൊള്ളാർഡ് അതുല്യ നേട്ടത്തിനുടമയായത്. വിൻഡീസിെൻറതന്നെ ഡ്വെയ്ൻ ബ്രാവേയും (453) ക്രിസ് ഗെയ്ലുമാണ് (404) ഇക്കാര്യത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്.
500 എന്നെഴുതിയ ജഴ്സി സമ്മാനിച്ചാണ് സഹതാരങ്ങൾ നേട്ടമാഘോഷിച്ചത്. മത്സരത്തിൽ 34 റണസ് നേടിയ പൊള്ളാർഡ് ഫോർമാറ്റിൽ 10000 റൺസും തികച്ചു. വിൻഡീസ് ടീമിനും കരീബിയൻ പ്രീമിയർ ലീഗിനും പുറമേ വിവിധ രാജ്യങ്ങളിലെ ട്വൻറി20 ടൂർണമെൻറുകളിലൂടെയാണ് പൊള്ളാർഡ് 500 മത്സരങ്ങൾ തികച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.