പേസിെൻറ ‘അവസാന ഗർജനം’ നീളുമോ?
text_fieldsന്യൂഡൽഹി: ടെന്നിസ് കോർട്ടിലെ നിത്യഹരിത താരം ലിയാണ്ടർ പേസിെൻറ സെഞ്ച്വറി സ്വപ്നം കോവിഡ് കൊണ്ടുപോവുമോ?. ഗ്രാൻഡ്സ്ലാം മത്സരങ്ങളുടെ എണ്ണം 97ലെത്തി നിൽക്കുന്ന ഇന്ത്യൻ താരത്തിന് ഈ സീസണിൽ നൂറിലെത്തിക്കാനായിരുന്നു മോഹം. 2020 സീസൺ അവസാനിക്കുന്നതോടെ കോർട്ടിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചതും ഈ കണക്കുകൂട്ടലിലായിരുന്നു. ഇതെല്ലാം കോവിഡ് വ്യാപനത്തിൽ തകിടം മറിയുന്നതാണ് നിലവിലെ കാഴ്ച.
ഈ വർഷം നടക്കേണ്ടിയിരുന്ന ടോക്യോ ഒളിമ്പിക്സ് 2021ലേക്ക് മാറ്റിവെച്ചത് കാരണം എട്ടാം ഒളിമ്പിക്സ് പങ്കാളിത്തം എന്ന റെക്കോഡും തെന്നിമാറി.
കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ലിയാണ്ടർ പേസ് തെൻറ വിരമിക്കൽ തീരുമാനം ലോകത്തെ അറിയിച്ചത്. ‘അവസാന ഗർജനം’ എന്ന വാക്കുകളോടെയായിരുന്നു 2020 തെൻറ വിടവാങ്ങൽ സീസൺ ആയിരിക്കുമെന്ന് താരം പ്രഖ്യാപിച്ചത്.
100 ഗ്രാൻഡ്സ്ലാം മാച്ച് എെൻറ സ്വപ്നം –പേസ്
കോവിഡ് പ്രതിസന്ധി തീർക്കുേമ്പാഴും 100 ഗ്രാൻഡ്സ്ലാം തികക്കാനുള്ള ആഗ്രഹം ലിയാണ്ടർ പങ്കുവെച്ചു. ടേബ്ൾ ടെന്നിസ് താരം മുദിത് ദാനിയുമായി നടത്തിയ ചാറ്റ് ഷോയിലായിരുന്നു വെളിപ്പെടുത്തൽ. ഈ സീസണിൽ കളി നടന്നില്ലെങ്കിൽ റിട്ടയർമെൻറ് തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യതയെ കുറിച്ചും സൂചന നൽകി. ‘ഒളിമ്പിക്സ് ഇപ്പോഴും അകലെയാണ്. നിലവിലെ സാഹചര്യത്തിൽ ജൂലൈ- ആഗസ്റ്റിൽ സ്പോർട്സ് പുനരാരംഭിക്കുമെന്ന് വിശ്വസിക്കാനാവില്ല. ഒക്ടോബർ - നവംബറിൽ നടക്കുമോയെന്നും അറിയില്ല. എങ്കിലും ഞാനും എെൻറ ടീമും തയാറെടുപ്പിലാണ്. ‘അവസാന ഗർജനം’ പുനഃപരിശോധിച്ചേക്കും. ഈ സീസണിൽ വേണോ, 2021ൽ വേണോയെന്ന് തീരുമാനിക്കും ’ -ലിയാണ്ടർ പറഞ്ഞു.
ടെന്നിസിന് കോവിഡ്
2020 ജനുവരിയിലെ ആസ്ട്രേലിയൻ ഗ്രാൻഡ്സ്ലാമും കഴിഞ്ഞ് മാർച്ചിലാണ് ടെന്നിസ് കോർട്ടിന് ലോക്ഡൗൺ വീഴുന്നത്. ഇതോടെ മേയിൽ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപൺ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. ജൂണിൽ നടക്കേണ്ട വിംബ്ൾഡൺ സീസൺ റദ്ദാക്കി. ആഗസ്റ്റ്-സെപ്റ്റംബറിൽ നടക്കേണ്ട യു.എസ് ഒാപൺ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
46 പ്രായം വെറും നമ്പർ
വയസ്സ് 46 ആയെങ്കിലും പേസിന് എന്നും ചെറുപ്പമാണ്. യുവതാരങ്ങൾക്കൊപ്പം ഇന്നും ഇന്ത്യയുടെ ടെന്നിസ് സൂപ്പർ താരമായി തുടരുന്നു. 1996 ഒളിമ്പിക്സ് സിംഗിൾസിൽ വെങ്കല മെഡൽ നേടി. ഡബ്ൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ: ആസ്ട്രേലിയൻ ഓപൺ (2012), ഫ്രഞ്ച് ഒാപൺ (1999, 2001, 2009), വിംബ്ൾഡൺ (1999), യു.എസ് ഒാപൺ (2006, 2009, 2013). മിക്സഡ് ഡബ്ൾസ് കിരീടങ്ങൾ: ആസ്ട്രേലിയൻ ഓപൺ (2003, 2010, 2015), ഫ്രഞ്ച് ഓപൺ (2016), വിംബ്ൾഡൺ (1999, 2003, 2010, 2015), യു.എസ് ഓപൺ (2008, 2015).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.