കളി മുടങ്ങിയ ആരാധകർക്ക് അടുത്തവർഷം ടിക്കറ്റ് സൗജന്യമാക്കി ലാ ലിഗ ക്ലബുകൾ
text_fieldsമാഡ്രിഡ്: കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം വിലക്കിയതോടെ സീസൺ ടിക്കറ്റെടുത്ത ആരാധകർക്ക് സ്പെഷൽ ഓഫറുമായി ലാ ലിഗ ക്ലബുകൾ. ഈ സീസണിൽ കളി മുടങ്ങിയ ആരാധകർക്ക് 2020-21 സീസണിൽ ഫ്രീ പാസ് നൽകുമെന്ന പ്രഖ്യാപനവുമായി എസ്പാന്യോളും ലെഗാനസുമാണ് രംഗത്തെത്തിയത്.
മാർച്ചിൽ നിർത്തിവെച്ച ലീഗ് സീസൺ ജൂൺ രണ്ടാം വാരത്തിൽ ലാ ലിഗ മത്സരങ്ങൾ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതുകാരണം സീസൺ ടിക്കറ്റ് ഉടമകൾക്കുള്ള നഷ്ടം നികത്താനാണ് അടുത്ത സീസണിലെ ടിക്കറ്റുകൾ ഫ്രീ ആയി നൽകാൻ തീരുമാനിച്ചത്.
അതേസമയം, അടുത്ത സീസണിലും ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താൻ കഴിയുമോ എന്ന് ഒരു നിശ്ചയവുമില്ല. കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്തും വരെ പൊതുജനസമ്പർക്കമൊന്നും അനുവദിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.