കാൽപന്തുകളിയിലെ കിരീടം വെക്കാത്ത രാജാക്കന്മാർ മെസ്സിയും റോണോയും മാത്രമല്ല!
text_fields21ാം നൂറ്റാണ്ടിലെ തുല്യതയില്ലാത്ത താരങ്ങളായ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും റഷ്യ ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. ഏറെ നാളായി കിട്ടാക്കനിയായ ലോകകിരീടം അർജൻറീനയിലേക്കെത്തിക്കാൻ ലയണൽ മെസ്സിയുടെ മാന്ത്രിക കാലുകൾക്കും യൂറോ കിരീടം ലിസ്ബനിലേക്കെത്തിച്ച ക്രിസ്റ്റ്യാേനാക്ക് വിശ്വകിരീടമുയർത്താനും കഴിയുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നു.
ലോകകപ്പ് യോഗ്യതപോലും ലഭിക്കില്ലെന്ന് വിധിയെഴുതിയ അർജൻറീനയെയും ഒറ്റയാൾ പോരാട്ടം എന്നുതന്നെ പറയാവുന്ന മിന്നും പ്രകടനത്തിലൂടെ പോർചുഗലിനെയും പ്രീക്വാർട്ടർ വരെയെത്തിച്ച് ഇരുവരും മടങ്ങുേമ്പാൾ അവരുടെ താരശോഭക്ക് ഒരു പോറലുമേൽക്കില്ലെന്ന് ഫുട്ബാൾ ലോകം വിശ്വസിക്കുന്നു. കാരണം, കാൽപന്തുകളിയിൽ ലോക കിരീടംവെക്കാത്ത രാജാക്കന്മാർ മെസ്സിയും റൊണാൾഡോയും മാത്രമല്ല, ഒട്ടനവധി താരപ്രതിഭകൾ ഇൗ പട്ടികയിലുണ്ട്.
1. യൊഹാൻ ക്രൈഫ് (നെതർലൻഡ്സ്): ലോകകപ്പ് നേടാത്ത ഇതിഹാസ താരങ്ങളുടെ പട്ടികയിൽ എന്നും ആദ്യം ഇടംപിടിക്കുന്ന താരം. ലോകം കണ്ട ഫുട്ബാൾ മാന്ത്രികൻ. അന്നേവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ‘ടോട്ടൽ ഫുട്ബാളിെൻറ’ അമരക്കാരൻ. 1974 ലോകകപ്പിൽ ഒാറഞ്ച് പടയെ ഫൈനൽ വരെ എത്തിച്ചു. കിരീടം നെതർലൻഡ്സിനെന്ന് കളിയെഴുത്തുകാരെല്ലാം പ്രവചിച്ചെങ്കിലും പശ്ചിമ ജർമനിയോട് തോറ്റു. ആ ലോകകപ്പിലെ പ്ലെയർ ഒാഫ് ദ ടൂർണമെൻറായ ക്രൈഫ്, നെതർലൻഡ്സിന് അടുത്ത ലോകകപ്പിലും യോഗ്യത നേടിക്കൊടുത്തെങ്കിലും കളിക്കാനെത്തിയില്ല.
2. ഫെറങ്ക് പുഷ്കാസ് (ഹംഗറി): ഫുട്ബാളിലെ എക്കാലത്തെയും ഇതിഹാസം. ഹംഗേറിയൻ ലീഗിൽ ഹോൻവെഡിനും സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനുമായി ആകെ നേടിയത് 514 ഗോൾ. ഹംഗറിക്കുവേണ്ടി 84 മത്സരത്തിൽ 85 ഗോൾ. 1954ൽ ഫൈനൽ വരെയെത്തിയെങ്കിലും പശ്ചിമ ജർമനി കിരീടത്തിലേക്കുള്ള വഴിയടച്ചു. ഗ്രൂപ് ഘട്ടത്തിൽ ജർമനിയെ 8-3ന് തോൽപിച്ച ടീമാണ് ഫൈനലിൽ അതേ ടീമിനോട് 3-2ന് തോറ്റത്. ഇതിഹാസ നായകന് തലതാഴ്ത്തി പടിയിറക്കം.
3. ആൽഫ്രെഡോ ഡിസ്റ്റെഫാനോ: അർജൻറീനയിൽ ജനിച്ച ആൽഫ്രെഡോ ജന്മനാടിനു പുറമെ, കൊളംബിയക്കും സ്പെയിനിനും വേണ്ടി ബൂട്ടുകെട്ടി. ലാ ലിഗയിൽ ഗോൾ നേട്ടങ്ങളിൽ (216) നാലാമത്. അഞ്ച് യൂറോപ്യൻ കപ്പ് നേടിയിട്ടുണ്ടെങ്കിലും ലോകകിരീടം ഇല്ല.
4. മിഷേൽ പ്ലാറ്റിനി (ഫ്രാൻസ്): ഒരു കാലത്ത് ഫ്രഞ്ച് പടയുടെ കുന്തമുനയായിരുന്നു. 1978, 82, 86 ലോകകപ്പുകളിൽ കളിച്ചെങ്കിലും ലോകകിരീടമില്ല. 1984 യൂറോ കപ്പിൽ ഒമ്പതു ഗോളുമായി ഫ്രാൻസിന് കിരീടം നേടിക്കൊടുത്തപ്പോൾ, ’86 ലോകകപ്പ് പ്ലാറ്റിനിക്കുള്ളതാണെന്ന് ലോകം കരുതി. പക്ഷേ, പോരാട്ടം സെമിയിൽ അവസാനിച്ചു.
5. യുസേബിേയാ (പോർചുഗൽ): പറങ്കികളുടെ ഇതിഹാസ പുരുഷൻ. കരിയറിൽ ആകെ നേടിയത് 733 ഗോൾ. 1966 ലോകകപ്പിൽ ഒമ്പതു ഗോളുമായി തിളങ്ങിയെങ്കിലും യുസേബിയോയുടെ ഒരേയൊരു ലോകപോരാട്ടത്തിൽ പോർചുഗൽ സെമിയിൽ വീണു.
6. സീകോ (ബ്രസീൽ): 72 മത്സരങ്ങളിൽ കാനറികൾക്കായി 52 ഗോളുകൾ. പ്രതിഭാധാരാളിത്തമുള്ള താരമായിരുന്നെങ്കിലും കിരീടം ചൂടാൻ ഭാഗ്യമുണ്ടായില്ല. 1982 ലോകകപ്പിൽ ഇറ്റലിയോട് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്ത്.
7. റോബർേട്ടാ ബാജിയോ (ഇറ്റലി): തുടർച്ചയായ മൂന്നു ലോകകപ്പിൽ ഗോൾ നേടിയ ഏക ഇറ്റാലിയൻ താരമാണ് ബാജിയോ. എന്നാൽ, മൂന്നിലും കിരീടമില്ല. 1994 ലോകകപ്പിൽ ബ്രസീലിനെതിരെ ഫൈനലിൽ ഷൂട്ടൗട്ടിൽ പെനാൽറ്റി പുറത്തേക്കടിച്ച് ദുരന്ത നായകനുമായി. 300ലധികം ഗോൾ നേടിയ ആദ്യ ഇറ്റലിക്കാരനും ബാജിയോ തന്നെ.
8. മാർകോ വാൻ ബാസ്റ്റൻ (നെതർലൻഡ്സ്): ഒാറഞ്ച് പടക്ക് പ്രഥമ യൂറോ കപ്പ് (1988) നേടിക്കൊടുത്ത ഇതിഹാസം. 1990ലെ ഏക ലോകകപ്പിൽ കിരീടമില്ലാതെ കരിയറിന് അവസാനം.
9. ജോർജ് ബെസ്റ്റ് (വടക്കൻ അയർലൻഡ്): മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ വീരൻ. 11 വർഷത്തെ യുനൈറ്റഡ് കരിയറിൽ 179 ഗോൾ. പക്ഷേ, ലോകകപ്പോ യൂറോ കപ്പോ കളിക്കാൻ ഭാഗ്യമുണ്ടായില്ല.
10. പൗലോ മൽദീനി (ഇറ്റലി): അസൂറികളുടെ ഇതിഹാസ പ്രതിരോധ താരം. ബ്രസീലിനെതിരെ 1994 ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായി. അഞ്ചു പ്രമുഖ ടൂർണമെൻറിൽ ഇറ്റലിയുടെ കപ്പിത്താനായിരുന്നു.
ഫ്രാൻസിെൻറ എറിക് കാേൻറാണ, വെയ്ൽസിെൻറ റ്യാൻ ഗിഗ്സ്, ഇംഗ്ലണ്ടിെൻറ പോൾ ഗാസ്കോയിൻ, ഡെന്മാർക്കിെൻറ മിഷേൽ ലൗഡ്രൂപ് തുടങ്ങി ഇൗ പട്ടിക ഇനിയും നീളും. 2022 ഖത്തർ ലോകകപ്പിനുമുേമ്പ മെസ്സിയും ക്രിസ്റ്റ്യാനോയും ബൂട്ടഴിച്ചാൽ നൂറ്റാണ്ടുകളോളം മങ്ങലേൽക്കാതെ ഇരുവരുടെയും പേര് ഇൗ പട്ടികയിൽ മായാതെയുണ്ടാവുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.