മലയാളിയുടെ രുചിവൈവിധ്യം റഷ്യയിലും
text_fields1840 കളിൽ നിർമ്മാണം പൂർത്തിയായ സെൻറർ സ്ക്വയർ മാൾ ലോകത്തെ എല്ലാതരം രുചിവൈവിധ്യങ്ങളാലും പ്രശസ്തമാണ്. നമ്മുടെ നാടൻ തട്ടുദോശ മുതൽ ഇറ്റാലിയൻ, തായി രുചിഭേദങ്ങൾ വരെ ഇവിടെ സുലഭം. ഇതിെൻറ താഴെത്തെ നിലയിൽ മുഴുവനായും പഴം, പച്ചക്കറി മാർക്കറ്റാണ്. ഒന്നാമത്തെ നിലയിലും രണ്ടാമത്തെ നിലയിലുമായി ലോകത്തിലെ ഒട്ടുമിക്ക വിഭവങ്ങളും വ്യത്യസ്ത ടേബിളുകളിലായി നമുക്ക് ലഭിക്കും. വിലയും അധികമാവില്ല എന്നത് ഭക്ഷണ പ്രേമികൾ തടിച്ചുകൂടുന്നതിനുള്ള വലിയ കാരണവുമാവുന്നു.
വലിയ സ്ക്രീനിൽ ഫുട്ബാൾ മൽസരം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മാളിെൻറ ബാത്ത്റൂം ഫിറ്റിംഗ്സുകൾ മാത്രമല്ല വാഷ് ബേസിനും ക്ലോസറ്റുമെല്ലാം പൂർണമായും വെങ്കല നിർമ്മിതമാണ്. പഴമയിലെ പുതുമ എന്നതാണ് ഇവിടത്തെ എല്ലാ നിർമിതികളുടെയും പ്രത്യേകത , ഒരഞ്ചു നൂറ്റാണ്ടെങ്കിലും മുന്നിൽകണ്ടാണ് എല്ലാം ഉണ്ടാക്കിയിരിക്കുന്നത്.
ഇവിടെ നിന്നാണ് ഒരു മലയാളിയെ കാണുന്നത്. പുനലൂരുകാരൻ അമാൻ. ഇദ്ദേഹം റഷ്യയിലെത്തിയിട്ട് 25 വർഷങ്ങളായി. ഇത് വിശ്വസിക്കാൻ നമ്മൾ പാടുപെടും. കാരണം കക്ഷിയെ കണ്ടാൽ 35ൽ അധികം പറയില്ല. ഡോക്ടർ അമാൻ എന്നാണ് കുട്ടുകാർ ഇദ്ദേഹത്തെ വിളിക്കുന്നത്. എന്നാൽ ഡോക്ടറേറ്റ് പാചകത്തിലാണെന്ന് മാത്രം. ഇന്ത്യൻ, ചൈനീസ്, തായ്, ഇറ്റാലിയൻ വിഭവങ്ങൾ എല്ലാം ഞൊടിയിടയിൽ രുചികരമായി ഉണ്ടാക്കുന്ന ഇദ്ദേഹത്തിെൻറ പാചക നൈപുണ്യം നേരിട്ട് അറിഞ്ഞത് കൊണ്ടാവണം കൂട്ടുകാർ കണ്ടറിഞ്ഞ് ചാർത്തിയ കുസൃതിപട്ടമാണ് ഈ ഡോക്ടർ വിശേഷണം.
ഇനിയൽപം ഫ്ലാഷ്ബാക്
കാൽനൂറ്റാണ്ടു മുമ്പ് ഇവിടെ ജോലിയാവശ്യാർഥം എത്തിയ കോഴിക്കോട്ടെ പ്രമുഖ ഡോക്ടർ ദമ്പതികൾക്ക് കൂട്ടായി എത്തിയതാണ് ഇദ്ദേഹം. ഇവിടെ കുറച്ചുനാളത്തെ പ്രാക്ടിസിനുശേഷം അവർ തിരിച്ച് ഗൾഫിലേക്ക് പോകുമ്പോൾ കൂടെ ചെല്ലാൻ പറഞ്ഞെങ്കിലും ഇവിടത്തെ പ്രകൃതിയും ചുറ്റുപാടുകളും നന്നായി ബോധിച്ച അമാൻ ഇവിെടത്തന്നെ താമസമുറപ്പിച്ചു. ഇടക്ക് താൻ ജോലിചെയ്യുന്ന ഹോട്ടലിൽ ഇറാഖ് അംബാസഡർ ഭക്ഷണം കഴിച്ചത് വഴിത്തിരിവായി.
അദ്ദേഹം അമാനെ ഇറാഖ് എംബസിയിലെ ആസ്ഥാനപാചകക്കാരനാക്കി. അദ്ദേഹം സ്ഥലംമാറി പോളണ്ടിേലക്ക് പോകുമ്പോൾ കൂടെ പോകാൻ പറഞ്ഞെങ്കിലു റഷ്യ ഒരു ദൗർബല്യമായി മനസ്സിലുള്ളത് കൊണ്ടുപോകാൻ തോന്നിയില്ല. മക്കാഫി എന്ന അന്താരാഷ്ട്ര ഹോട്ടലിലെ ജീവിതം ഇദ്ദേഹത്തിെൻറ പാചകകല പൂർവാധികം ഭംഗിയാക്കി. നമസ്തെ എന്ന ഇന്ത്യൻ ഹോട്ടലിലും ഒരു കൈ നോക്കിയിരുന്നു. മലയാളിയുടെ സാന്നിധ്യം ഇല്ലാത്ത ഒരു ഭക്ഷണ സംസ്കാരം ലോകത്തെവിടെയുമുണ്ടാവില്ല എന്നതാണ് അമാെൻറ രുചികരമായ ചിക്കൻ കബാബും തന്തൂരി പൊറാട്ടയും കഴിച്ചതിനുശേഷം എെൻറ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.