പി.എസ്.ജിയുടെ നെഞ്ചുതകർത്ത് എംബാപ്പെയുെട കണ്ണീർ
text_fieldsഇൗ ചിത്രം പറഞ്ഞു തരും എംബാപ്പെയുടെ നഷ്ടം പി.എസ്.ജിയെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന്. നാലു മാസത്തെ ഇടവേളക്കു ശേഷമായിരുന്നു പി.എസ്.ജി കളത്തിലിറങ്ങിയത്. ഫ്രഞ്ച് കപ്പ് കിരീടമണിഞ്ഞ് ചാമ്പ്യൻസ് ലീഗിലേക്ക് വേണ്ടിയായിരുന്നു അവർ ഒരുങ്ങിയതെല്ലാം.
പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപിച്ച് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ പി.എസ്.ജിക്ക് അറ്റ്ലാൻറയാണ് അടുത്ത എതിരാളി. മുൻ വർഷങ്ങളിലേത് പോലെ രണ്ട് പാദങ്ങളൊന്നുമില്ലാത്ത ക്വാർട്ടറിൽ കിട്ടാവുന്നതിൽ ഏറ്റവും എളുപ്പമുള്ള എതിരാളിയായിരുന്നു അറ്റ്ലാൻറ. നെയ്മർ-എംബാപ്പെ-ഡിമരിയ കൂട്ടുകെട്ടിന് അനായാസം വീഴ്ത്താവുന്ന വെല്ലുവിളി.
കോച്ച് തോമസ് ടുചലിെൻറ കണക്കുകൂട്ടലുകളെയെല്ലാമാണ് കഴിഞ്ഞ രാത്രിയിൽ സെയ്ൻറ് എറ്റിനിയുടെ ലോയ്ക് പെരിെൻറ കത്രികപ്പൂട്ട് ഇല്ലാതാക്കിയത്. പന്തുമായി കുതിക്കുകയായിരുന്നു എംബാപ്പെ വീണപ്പോൾ ഇകാർഡിയും തിയാഗോയും, മാർക്വിനോസുമെല്ലാം ഇത്രയേറെ പ്രകോപിതരായതും വീഴ്ചയുടെ ആഘാതം അറിഞ്ഞതു കൊണ്ടാവാം.
കണ്ണീരോടെ മൈതാനം വിട്ട എംബാപ്പെ ഉൗന്നുവടിയുമായി കിരീടം ഏറ്റുവാങ്ങാനെത്തിയപ്പോൾ ഏറെ വേദനിച്ചതും സഹതാരങ്ങൾ തന്നെ. വലതുകണങ്കാലിനാണ് പരിക്കു പറ്റിയത്. 13ന് അറ്റ്ലാൻറക്കെതിരെ എംബാപ്പെക്ക് കളിക്കാനാവില്ല. ലിഗ്മെൻറിന് ക്ഷതം സംഭവിച്ചാൽ മാസങ്ങൾ തന്നെ താരം പുറത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.