താരകങ്ങൾ മണ്ണിൽ വീണ രാത്രി; മെസ്സിയും റോണോയും മടങ്ങി
text_fieldsകഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ് രാത്രി നീല നക്ഷത്രങ്ങള്‍...
പാേബ്ലാനെരൂദയുടെ ഇൗ വരികൾ ലോകകപ്പിലെ ഇന്നലെയുള്ള രാവുമായി ചേർത്ത് വെക്കാം.
അത്ഭുതങ്ങളൊന്നുമുണ്ടായില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാൽപന്തിനെ ഉന്മാദത്തോളമെത്തിച്ച രണ്ട് ഇതിഹാസങ്ങൾ നിസ്സഹായരായി തിരികെ നടന്നു. . മെസ്സിക്കു മേൽ വേഗവുമായി എംബാപ്പേയും റോണോക്ക് മേൽ കവാനിയും ഉദിച്ചുയർന്നപ്പോൾ ഇരുതാരകങ്ങളും മണ്ണിൽ വീണു. പ്രീക്വാർട്ടറിൽ ഇരുടീമുകളും വിജയിച്ചിരുന്നുവെങ്കിൽ മെസ്സിയും റോണോയും ക്വാർട്ടറിൽ നേരിട്ട് ഏറ്റുമുട്ടുമായിരുന്നു
നാലാം ലോകകപ്പിനാണ് ഇരുവരും റഷ്യയിൽ പന്തുതട്ടാനിറങ്ങിയത്. ഒാരോ വിശ്വപോരാട്ടത്തിനിറങ്ങുേമ്പാഴും ടീമിനുമേലുള്ള തങ്ങളുടെ ഉത്തരവാദിത്വം വർധിച്ചുവരികയായിരുന്നു ഇരുവർക്കും. നിസ്സഹായരായി ഇരുവരും തലതാഴ്ത്തിനിൽക്കുന്ന രംഗം ഫുട്ബോൾ ഒരു ടീം ഗെയിമാെണന്ന് ഒരിക്കൽ കൂടി ഒാർമിപ്പിക്കുന്നു.
ലാ ലീഗ കിരീടത്തിെൻറയും ടോപ്സ്കോറർ പദവിയുടേയും തിളക്കത്തിലാണ് ലയണൽെമസ്സി എത്തിയതെങ്കിൽ ചാമ്പ്യൻസ്ലീഗ് കിരീടത്തിെൻറയും ടോപ്സ്കോററായതിെൻറ വീര്യവുമായാണ് റൊണാൾഡോ റഷ്യയിലെത്തിയത്. എല്ലാ കണ്ണുകളും അവരിലേക്ക് തന്നെയായിരുന്നു. 31കാരനായമെസ്സിക്ക് തെൻറ പ്രതിഭാസ്പർശം 2022 ലോകകപ്പ് വരെ അണയാതെ സൂക്ഷിക്കാനാകുമോയെന്നും 33കാരൻ റോണോക്ക് ഇനിയൊരു ലോകകപ്പിനു കൂടിയുള്ള പോരാട്ടവീര്യമുണ്ടോ എന്നും കണ്ടറിയണം.
ലോകകപ്പിന് മുന്നോടിയായി greatest of all time എന്നതിെൻറ ചുരുക്കമായ got െൻറ പ്രതീകമായ ആടുമായി ലയണൽമെസ്സി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോ വെറുതെയിരുന്നില്ല. തെൻറ ഒാരോ ഗോളിനുശേഷവും തെൻറ താടിയിൽ തടവി ലോകത്തോട് താനാണ് got എന്ന് അയാൾ ഒാർമിപ്പിച്ചുകൊണ്ടേയിരുന്നു.
സ്പെയിനിനെതിരായ ആദ്യ മത്സരത്തിലാണ് റൊണാൾഡോ തെൻറ വിശ്വരൂപം പുറത്തെടുത്തത്. വിജയത്തിലേക്ക് നങ്കൂരമിട്ടുകൊണ്ടിരുന്ന സ്പാനിഷ് കപ്പലിനെ അയാൾ കൊടുങ്കാറ്റായി വന്നു മുക്കി. എണ്ണം പറഞ്ഞ മൂന്നുഗോളുകൾ. അതിൽ തന്നെ പോർച്ചുഗലിന് നിർണ്ണായകസമനില നൽകിയ ഫ്രീകിക്കും അതിനായി അയാളെടുത്ത മുന്നൊരുക്കവും കാൽപന്തിന് വരും നാളുകളിലും ഉത്തേജനം നൽകും.
രണ്ടാം മത്സരത്തിൽ മൊറോക്കോയുടെ വലതുളച്ചു കയറിയ തീയുണ്ടപോലൊരു ഹെഡർഗോളോടെ ഫെറങ്ക് പുഷ്കാസിനെ മറികടന്ന് യൂറോപ്പിലെ എക്കാലത്തേയും വലിയ ഗോൾനേട്ടക്കാരനായിമാറി. മൂന്നാം മത്സരത്തിൽ ഇറാനെതിരെ റോണോ നിറം മങ്ങി. പെനൽറ്റിപാഴാക്കുകയും മഞ്ഞക്കാർഡ് ലഭിക്കുകയുംചെയ്തു. പ്രിക്വാർട്ടറിൽ ഉറുഗ്വായുടെ പ്രതിരോധപ്പൂട്ട് മറികടക്കാനാവാതെ റോണോ നട്ടംതിരിഞ്ഞപ്പോൾ പോർച്ചുഗൽ പുറത്തേക്ക്.
കഴിഞ്ഞതവണ കൈവിട്ടകിരീടം വീണ്ടെടുക്കാനായി ഇളംനീല വരകളുള്ള ജഴ്സിയിൽ മെസ്സിയെത്തിയപ്പോൾ ലോകം മുഴുവൻ അയാൾക്കൊപ്പം പ്രാർത്ഥനയുമായി കൂടെക്കൂടി. മെസ്സിക്ക് പൂർണ്ണനാകാൻ ഒരുവിശ്വകീരീടം കൂടി വേണമായിരുന്നു. അമാനുഷിക പ്രകടനങ്ങളുണ്ടായില്ലെന്ന് മാത്രമല്ല. സ്വന്തത്തെ ആവർത്തിക്കാനും മെസ്സിക്കായില്ല.
ആദ്യകളിയിൽ െഎസ്ലൻറിെൻറ പൂട്ടിന് മുന്നിൽ മരവിച്ചു നിന്നു. ജീവശ്വാസമായി വീണുകിട്ടിയ പെനൽറ്റിലക്ഷ്യത്തിലെത്തിക്കാനുമായില്ല. രണ്ടാം മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ കിക്കോഫ് മുതൽ തലതാഴ്ത്തിനിന്ന മെസ്സി മൈതാനത്തിൽ കാഴ്ചക്കാരനായി നിന്നു. നിർണ്ണായക മത്സരത്തിൽ നൈജീരിയക്കെതിരെ തെൻറ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പുറത്തുകാണിച്ചപ്പോൾ മനോഹരഗോളും വിജയവും സ്വന്തം. പ്രീക്വാർട്ടറിൽ ഫ്രഞ്ച് പ്രതിരോധഭടൻ കാേൻറ തെൻറ ജോലി ഭംഗിയായി നിർവഹിച്ചപ്പോൾ മൈതാനത്തിലെ പുൽനാമ്പുകൾ ഒരിക്കൽകൂടി മെസ്സിയുടെ കണ്ണീർവീണ് തിളങ്ങി.
മാസങ്ങൾക്കിപ്പുറം ന്യൂകാമ്പിലും സാൻറിയാഗോബർണബ്യൂവിലും ആരവങ്ങളുയരും. ഉന്മാദക്കാഴ്ചകളുമായി റൊസാരിയോയുടെ രാജാവും മെദീരയുടെ രാജകുമാരനും േനർക്കുനേർവരും. സമകാലികരായ രണ്ട് ഇതിഹാസങ്ങൾ പരസ്പരം പോരടിക്കുേമ്പാൾ ജയിക്കുന്നത് വീണ്ടും ഫുട്ബോളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.