Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2017 4:46 AM IST Updated On
date_range 15 May 2017 4:46 AM ISTമിസ് യൂ ലെജൻഡ്സ്...
text_fieldsbookmark_border
ഡൊമിനിക: കരീബിയയിലെ ഡൊമിനിക ദ്വീപിലെ വിൻഡ്സർ പാർക്കിൽനിന്ന് കരിയറിലെ അവസാന ടെസ്റ്റ് ഇന്നിങ്സ് കളിച്ച് യൂനുസ് ഖാനും മിസ്ബാഹുൽ ഹഖും മടങ്ങുേമ്പാൾ പാകിസ്താൻ ക്രിക്കറ്റിന് നഷ്ടമാവുന്നത് ഒന്നര പതിറ്റാണ്ടിലേറെ കാലം തണലായി നിന്ന രണ്ടു വന്മരങ്ങൾ. ചീഞ്ഞുനാറിയ വാതുവെപ്പ്-ഒത്തുകളി വാർത്തകൾക്കും കളിക്കാരുടെ തമ്മിലടിക്കും ഭീകരവാദത്തിെൻറ ഫലമെന്നോണം സ്വന്തം മണ്ണിൽനിന്ന് അന്യമായിപ്പോയ കളിയോർമകൾക്കുമിടയിൽ പാകിസ്താൻ ക്രിക്കറ്റിനെ തകരാതെ പിടിച്ചുനിർത്തിയത് ഇവരുടെ നിശ്ചയദാർഢ്യമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് പാകിസ്താൻ ക്രിക്കറ്റിെൻറ മുഖമായിമാറിയ ഇതിഹാസങ്ങൾക്ക് ക്രിക്കറ്റ്ലോകം ആദരവോടെ യാത്രയയപ്പു നൽകി. വിൻഡീസിനെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് ഒരു മാസം മുേമ്പ പ്രഖ്യാപിച്ച യൂനുസിനും മിസ്ബാഹുൽ ഹഖിനും വേണ്ടി പരമ്പര ജയം സമ്മാനിച്ച് യാത്രനൽകാനാണ് കൂട്ടുകാരുടെ പോരാട്ടം. പരമ്പര 1-1ന് നിൽക്കെ അവസാന ടെസ്റ്റിൽ പാകിസ്താൻ ജയത്തിനരികിലാണ്.
മിസ്ബാ-മിസ്റ്റർ പെർഫെക്ട്
എം.ബി.എ പഠനവും കഴിഞ്ഞ് വസ്ത്രവ്യാപാര മേഖലയിലെ ജോലി നോക്കുന്നതിനിടെ 23ാം വയസ്സിലാണ് മിസ്ബാഹുൽ ഹഖ് ക്രിക്കറ്റ് ബാറ്റെടുക്കുന്നത്. വൈകിയാരംഭിച്ച തുടക്കം ബാറ്റിലും പന്തിലുമുള്ള പ്രണയമായിമാറാൻ സമയമേറെ വേണ്ടിവന്നില്ല. നാലു വർഷത്തിനുള്ളിൽ ദേശീയ ടീമിൽ ഇടംപിടിച്ചു. പിന്നെ എല്ലാം ചരിത്രം. പാകിസ്താെൻറ ഏറ്റവും മികച്ച ടെസ്റ്റ് നായകനെന്ന പെരുമയുമായാണ് മിസ്ബാ ഇപ്പോൾ പടിയിറങ്ങുന്നത്. 2010ലെ വാതുവെപ്പ് വിവാദത്തിൽ കുരുങ്ങി തകർന്നടിഞ്ഞ ടീമിെൻറ നായകത്വമേറ്റെടുത്ത് വിജയവഴിയിലെത്തിച്ചതിെൻറ ക്രെഡിറ്റ് പക്വമതിയായ ഇൗ ക്യാപ്റ്റനുമാത്രം അവകാശപ്പെട്ടതാണ്.
നായകനായ 56 ടെസ്റ്റിൽ 26 ജയം സമ്മാനിച്ചപ്പോൾ, പാകിസ്താൻ െഎ.സി.സി റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ആഗസ്റ്റിൽ ഒന്നാം സ്ഥാനെത്തത്തി. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും സ്ഥിരത നിലനിർത്തിയതോടെ കഴിഞ്ഞ ഏഴു വർഷക്കാലം പാകിസ്താന് മറ്റൊരു ടെസ്റ്റ് നായകനെ തേടേണ്ടിയും വന്നില്ല. സ്വന്തം പേരിൽ കുറിച്ച പത്തിൽ എട്ടു സെഞ്ച്വറിയും നായകെൻറ കുപ്പായത്തിലായിരുന്നു. 2001ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, 2003ൽ ദേശീയ ടീമിൽനിന്ന് പുറത്തായി. 2007ലാണ് തിരിച്ചെത്തുന്നത്. 162 ഏകദിനവും 39 ട്വൻറി20യും കളിച്ചു. ഏകദിനത്തിൽ 2015 മാർച്ചിലും ട്വൻറി20യിൽ 2012 ഫെബ്രുവരിയിലുമാണ് അവസാനമായി പാകിസ്താൻ ജഴ്സിയണിഞ്ഞത്. 75 ടെസ്റ്റിൽ 10 സെഞ്ച്വറിയുമായി 5222 റൺസടിച്ചു. വിൻഡീസ് പരമ്പരയിൽ രണ്ടുതവണ 99ൽ മടങ്ങി.
യൂനുസ്: പാകിസ്താെൻറ റൺ മെഷീൻ
2000ത്തിൽ 23ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച യൂനുസ് ഖാൻ പാക് ക്രിക്കറ്റിലെ ഇതിഹാസതുല്യ ബാറ്റ്സ്മാനായാണ് കരിയർ അവസാനിപ്പിക്കുന്നത്. 2015 നവംബറിൽ ഏകദിനവും 2010 ഡിസംബറിൽ ട്വൻറി20യും മതിയാക്കിയ താരം മിസ്ബായുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് വിൻഡീസ് മണ്ണിൽ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുെമന്ന് അറിയിച്ചത്. പാകിസ്താെൻറ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായാണ് പടിയിറക്കം. മിയാൻദാദിെൻറ റെക്കോഡ് (8832 റൺസ്) മറികടന്ന യൂനുസ് 10,000 റൺസ് തികക്കുന്ന ആദ്യ പാക് ക്രിക്കറ്ററായാണ് വിൻഡീസ് മണ്ണിൽനിന്ന് കരിയർ അവസാനിപ്പിക്കുന്നത്. 118 ടെസ്റ്റിൽ 10,099 റൺസ് സ്വന്തം പേരിൽ കുറിച്ചു. 34 സെഞ്ച്വറിയും 33 അർധസെഞ്ച്വറിയും ആ തേരോട്ടത്തിന് മിഴിവേകുന്നു. 265 ഏകദിനത്തിൽനിന്ന് 7249ഉം 25 ട്വൻറി20യിൽനിന്ന് 442 റൺസും നേടി. 2005നും 2008നുമിടയിൽ ഒമ്പത് ടെസ്റ്റുകളിൽ പാകിസ്താെൻറ നായകനായും കളിച്ചിരുന്നു.
അവസാന ഇന്നിങ്സ് കളിച്ച് കളംവിടുന്ന മിസ്ബാഹുൽ ഹഖിന് സഹതാരങ്ങൾ ഗാർഡ് ഒാഫ് ഹോണർ നൽകുന്നു

യൂനുസ് ഖാന് സഹതാരങ്ങൾ ഗാർഡ് ഒാഫ് ഹോണർ നൽകുന്നു
യൂനുസ്: പാകിസ്താെൻറ റൺ മെഷീൻ
2000ത്തിൽ 23ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച യൂനുസ് ഖാൻ പാക് ക്രിക്കറ്റിലെ ഇതിഹാസതുല്യ ബാറ്റ്സ്മാനായാണ് കരിയർ അവസാനിപ്പിക്കുന്നത്. 2015 നവംബറിൽ ഏകദിനവും 2010 ഡിസംബറിൽ ട്വൻറി20യും മതിയാക്കിയ താരം മിസ്ബായുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് വിൻഡീസ് മണ്ണിൽ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുെമന്ന് അറിയിച്ചത്. പാകിസ്താെൻറ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായാണ് പടിയിറക്കം. മിയാൻദാദിെൻറ റെക്കോഡ് (8832 റൺസ്) മറികടന്ന യൂനുസ് 10,000 റൺസ് തികക്കുന്ന ആദ്യ പാക് ക്രിക്കറ്ററായാണ് വിൻഡീസ് മണ്ണിൽനിന്ന് കരിയർ അവസാനിപ്പിക്കുന്നത്. 118 ടെസ്റ്റിൽ 10,099 റൺസ് സ്വന്തം പേരിൽ കുറിച്ചു. 34 സെഞ്ച്വറിയും 33 അർധസെഞ്ച്വറിയും ആ തേരോട്ടത്തിന് മിഴിവേകുന്നു. 265 ഏകദിനത്തിൽനിന്ന് 7249ഉം 25 ട്വൻറി20യിൽനിന്ന് 442 റൺസും നേടി. 2005നും 2008നുമിടയിൽ ഒമ്പത് ടെസ്റ്റുകളിൽ പാകിസ്താെൻറ നായകനായും കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story