അമ്മക്കളിക്കൂട്
text_fieldsസാനിയ മിർസ: മമ്മി റിട്ടേൺസ്
2020 സാനിയ മിർസയുടെ തിരിച്ചുവരവിെൻറ വർഷമാണ്. അമ്മയും കുടുംബിനിയുമായി ഇനി കോർട്ടിലേക്കൊരു മടക്കമില്ലെന്ന് വിധിച്ചവരുടെ വായടക്കി കഴിഞ്ഞ ജനുവരിയിൽ ഹൊബാർട്ട് ഇൻറർനാഷനിൽ സാനിയ ഡബ്ൾസ് കിരീടം ചൂടുേമ്പാൾ ഗാലറിയിൽ കാഴ്ചക്കാരനായി ഒരുവയസ്സുകാരൻ ഇസാൻ മിർസ മാലികുമുണ്ടായിരുന്നു. 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം ആസ്ട്രേലിയൻ ഓപൺ വനിതാ ഡബ്ൾസ് കിരീടം ചൂടി ഒന്നാം നമ്പറിെൻറ തിളക്കത്തിൽ നിൽക്കെ അടുത്തവർഷമാണ് ഇരുവരും പിരിയുന്നത്. പിന്നീട് പുതിയ കൂട്ടുകാരെ തേടിയെങ്കിലും കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ല. 2017ലെ ബെതാനിമറ്റെക്കിനൊപ്പം ബ്രിസ്ബെയ്ൻ കിരീടം ചൂടിയതിനു പിന്നാലെ പരിക്കു കാരണം വിശ്രമത്തിലായി. ശേഷം 2018ലാണ് അമ്മയാവാനൊരുങ്ങുന്ന വാർത്ത പുറത്തുവിട്ടത്. ഒക്ടോബറിൽ മകന് ജന്മം നൽകിയശേഷം രണ്ടര വർഷത്തെ ഇടവേളക്കുശേഷം വീണ്ടും കളത്തിലിറങ്ങി. നാലുമാസംകൊണ്ട് 26 കിലോ ശരീരഭാരം കുറച്ച് കഠിനാധ്വാനം ചെയ്ത് കോർട്ടിൽ തിരിച്ചെത്തിയ അവർ 2020 ജനുവരിയിൽ നദിയ കിച്നോകിനൊപ്പം ഹൊബാർട്ട് ഇൻറർനാഷനിൽ കിരീടം ചൂടി മധുര തിരിച്ചുവരവ് ഗംഭീരമാക്കി.
ഇരട്ടക്കുട്ടികളുടെ
മേരികോം
ഇന്ത്യൻ സ്പോർട്സിലെ ഉരുക്കു വനിതയെന്ന വിളിപ്പേര് എന്തുകൊണ്ടും ചേരുന്നത് മേരികോമിനാണ്. ആറുതവണ ലോക ബോക്സിങ്ങിലെ ജേതാവായി ഈ മൂന്ന് കുട്ടികളുടെ അമ്മ. 2002ലാണ് മേരികോം ആദ്യമായി ലോകകിരീടമണിഞ്ഞത്. 2019ലും ലോക പോരാട്ടത്തിൽ ഇവരുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസ് സ്വർണം (2014), ഒളിമ്പിക്സ് വെങ്കലം (2012), കോമൺവെൽത് ഗെയിംസ് സ്വർണം (2018) എന്നിങ്ങനെ നേട്ടങ്ങളുടെ കൊടുമുടിയേറുേമ്പാഴും മേരി അമ്മയായും മാതൃകയായി. 2007ൽ ഇരട്ട കുട്ടികൾക്കും, 2013ൽ ആൺകുഞ്ഞിനും ജന്മം നൽകി.
സെറീന വില്യംസ്
23 ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടവുമായി ടെന്നിസ് കോർട്ടിലെ സൂപ്പർലേഡിയായി മാറിയ സെറീന വില്യംസ് രണ്ട് മാസം ഗർഭിണിയായിരിക്കെ 2017 ആസ്ട്രേലിയൻ ഓപൺ കളിച്ചാണ് ലോകത്തെ ആദ്യം ഞെട്ടിച്ചത്. സെപ്റ്റംബറിൽ മകൾ ഒളിമ്പിയക്ക് ജന്മം നൽകി, മൂന്ന് മാസത്തിനുള്ളിൽ റാക്കറ്റുമായി വീണ്ടും കോർട്ടിലിറങ്ങി. കഴിഞ്ഞ രണ്ടു വർഷമായി സജീവമായി കോർട്ടിലുള്ള താരം വിംബ്ൾഡണിലും യു.എസ് ഓപണിലും തുടർച്ചയായി രണ്ടു വർഷം ഫൈനലിലെത്തി. 2020 ജനുവരിയിൽ ഓക്ലൻഡ് ഓപണിലൂടെ അമ്മക്കുപ്പായത്തിലെ ആദ്യ കിരീടവുമെത്തി.
സ്പ്രിൻറർ ഷെല്ലി ആൻ ഫ്രേസർ
കഴിഞ്ഞ ദോഹ ലോകചാമ്പ്യൻഷിപ്പിലെ സുന്ദര കാഴ്ചകളിലൊന്നായിരുന്നു 100 മീറ്ററിലെ സ്വർണനേട്ടത്തിനു പിന്നാലെ രണ്ടുവയസ്സുകാരൻ സിയോണിനെ വാരിയെടുത്ത് ഗ്രൗണ്ട് വലംവെച്ച ജമൈക്കൻ സ്പ്രിൻറർ ഷെല്ലി ആൻ ഫ്രേസർ. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ തുടങ്ങി രണ്ട് ഒളിമ്പിക്സ് സ്വർണവും മൂന്ന് വെള്ളിയും, ഒമ്പത് ലോകചാമ്പ്യൻഷിപ്പ് സ്വർണവും. തിളക്കമേറിയ കുതിപ്പിനിടയിൽ 2017ലാണ് ഷെല്ലി അമ്മയായത്. ഒന്നര വർഷത്തെ ഇടവേളക്കുശേഷം ട്രാക്കിലെത്തിയ ഷെല്ലി, 2019 ദോഹയിലും താൻതന്നെ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയെന്ന് തെളിയിച്ചു.
ഉജ്ജ്വലിെൻറ അമ്മ ഉജ്ജ്വലം
അമ്മയായി കളത്തിൽ തിരിച്ചെത്തി വിജയം വരിച്ചവരെ തേടുേമ്പാൾ മലയാളിയുടെ ഓർമയിൽ ആദ്യമെത്തുക പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയാവും. മാതൃദിനത്തിൽ ‘അമ്മ’ ഓർമകൾ തേടി വിളിക്കുേമ്പാൾ പയ്യോളിയിലെ വീട്ടിൽ മകൻ ഉജ്ജ്വലിെൻറ പിറന്നാൾ തിരക്കിലായിരുന്നു പി.ടി. ഉഷ. സ്പോർട്സ് മെഡിസിനിൽ പഠനം പൂർത്തിയാക്കിയ ഉജ്ജ്വലിെൻറ പിറന്നാളായിരുന്നു മേയ് ഒമ്പത്.
1989 ന്യൂഡൽഹി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെള്ളിയും. 1990 ബെയ്ജിങ് ഏഷ്യൻ ഗെയിംസിൽ മൂന്ന്വെള്ളി. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കെയാണ് 1991ൽ ഉഷയുടെ വിരമിക്കൽ പ്രഖ്യാപനം വരുന്നത്. 26 വയസ്സായിരുന്നു പ്രായം. തൊട്ടുപിന്നാലെ, സി.ഐ.എസ്.എഫ് ഇൻസ്പെക്ടറും ദേശീയ കബഡിതാരവുമായ വി. ശ്രീനിവാസനുമായുള്ള വിവാഹവും കഴിഞ്ഞ് കുടുംബജീവിതമാരംഭിച്ചു. 1992 മേയ് ഒമ്പതിന് ഉജ്ജ്വലിെൻറ അമ്മയായി. പിന്നാലെ, ട്രാക്കിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള ചിന്തയായി. ശരീരഭാരമായിരുന്നു ആദ്യ വെല്ലുവിളി. ട്രാക്ക് വിടുേമ്പാൾ 58 കിലോയുള്ള ശരീരഭാരം അപ്പോഴേക്കും 80 കിലോയായി. ഒന്നര വർഷം കഠിനാധ്വാനത്തിെൻറ കാലം. തടികുറച്ച് ഓടാൻ പാകമാക്കൽ കടുപ്പമായിരുന്നു. 14 കിലോ കുറച്ച്, 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ഉഷ ട്രാക്കിലിറങ്ങി. 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിെന നയിച്ച് പയ്യോളി എക്സ്പ്രസ് തിരിച്ചുവരവ് ഗംഭീരമാക്കി.
അറ്റ്ലാൻറ ഒളിമ്പിക്സ് റിലേ ടീമിൽ അംഗമായെങ്കിലും ട്രാക്കിലിറങ്ങിയില്ല. 1998ൽ ജപ്പാനിലെ ഫുകോകയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഉഷ ജ്വാലയായി പടർന്നു. ഇന്ത്യ നേടിയ ഏക സ്വർണത്തിനു പിന്നിൽ ആ പൊൻകാലിെൻറ കുതിപ്പ് നിർണായകമായി. 4x100 മീറ്റർ റിലേയിൽ ബാറ്റൺ ഉഷയിലെത്തുേമ്പാൾ ഇന്ത്യ ആറാമതായിരുന്നു. തീപ്പന്തംപോലെ ആള്ളിപ്പടർന്ന കുതിപ്പ്. ഉഷ ഫിനിഷ് ചെയ്യുേമ്പാൾ ഇന്ത്യക്ക് ജപ്പാൻ മണ്ണിലെ ഏകസ്വർണമായി. ഇതിന് പുറമെ ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടി സ്വന്തമാക്കി ഉജ്ജ്വലിെൻറ അമ്മ ഉജ്ജ്വലമായി. അതേവർഷം ബാങ്കോക്ക് ഏഷ്യൻ ഗെയിംസോടെ ഉഷ ട്രാക്കിനോട് വിടപറയുകയായിരുന്നു.
കിം ൈക്ലസ്റ്റേഴ്സ്;
തിരിച്ചുവരവുകളുടെ അമ്മ
പൊരുതുന്ന അമ്മമാർക്ക് എന്നും പ്രചോദനമാണ് ബെൽജിയം ടെന്നിസ് സൂപ്പർതാരം കിം ൈക്ലസ്റ്റേഴ്സിെൻറ കരിയർ. ലോക ഒന്നാം നമ്പർ പദവിയും രണ്ട് ഗ്രാൻഡ്സ്ലാം സിംഗ്ൾസ് കിരീടവുമായി കുടുംബജീവിതത്തിലേക്ക് കടന്ന ൈക്ലസ്റ്റേഴ്സ് 2009ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ യു.എസ് ഓപണിൽ ഇടം നേടുേമ്പാൾ ലോകം നെറ്റിചുളിച്ചു. അതിനും രണ്ടു വർഷം മുമ്പായിരുന്നു അവർ വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കൻ ബാസ്കറ്റ്ബാൾ താരം ബ്രയാൻ ലിഞ്ചിനെ വിവാഹം കഴിഞ്ഞത്. 2008ൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. 2009ൽ തീരുമാനം മാറ്റി തിരിച്ചുവരവ് പ്രഖ്യാപിച്ച താരം വൈൽഡ് കാർഡിലൂടെ യു.എസ് ഓപണിന് യോഗ്യത നേടി. ഉജ്ജ്വല കുതിപ്പോടെ കിരീടമണിഞ്ഞ് പുതുചരിത്രം കുറിച്ചു. 1980ൽ ഇവോൺ ഗൂലാഗോങ്ങിനുശേഷം ഗ്രാൻഡ്സ്ലാം നേടിയ ആദ്യ അമ്മയായി മാറി. 2010ലും ൈക്ലസ്റ്റേഴ്സ് കിരീടമണിഞ്ഞു. 2012ൽ ഒന്നാം നമ്പറിൽ തിരിച്ചെത്തിയ താരം വീണ്ടും വിരമിച്ച് വീട്ടിലേക്ക് മടങ്ങി. 2013ലും 2016ലുമായി വീണ്ടും അവർ അമ്മയായി. മൂന്ന് മക്കളുടെ അമ്മയായശേഷം 36ാം വയസ്സിൽ കോർട്ടിൽ തിരിച്ചെത്താൻ വീണ്ടും മോഹിച്ചപ്പോൾ അപ്പോഴും ലോകം സ്വാഗതം ചെയ്തു. ഇക്കുറി ദുബൈയിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ൈക്ലസ്റ്റേഴ്സ് അമ്മമാരുടെ പ്രചോദനംതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.