ധോണിയുടെ പിൻഗാമിയാര്?
text_fieldsന്യൂഡൽഹി: 1999 മുതൽ 2004 വരെയുള്ളത് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ എക്കാലത്തെയും മികച്ച ബ ാറ്റിങ് െലെനപ്പ് അണിനിരന്ന കാലഘട്ടമായിരുന്നു. രാഹുൽ ദ്രാവിഡ് ഉണ്ടായിരുന്നെങ്കിലും സെലക്ടർമാർക്ക് തലവേദന സൃഷ്ടിച്ചത് വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാെൻറ അഭാവമാണ്. ഇക്കാലത്ത് ഏഴു വിക്കറ്റ് കീപ്പർമാരെയാണ് ഇന്ത്യൻ ടീം പരീക്ഷിച്ചത്. എന്നാൽ, 2004 ഡിസംബറിൽ നീളൻമുടിയുമായി വിക്കറ്റിനു പിന്നിലേക്കു നടന്നുകയറിയ എം.എസ്. ധോണിയെന്ന 22കാരൻ പയ്യൻ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം സെലക്ടർമാർക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകിയില്ല. ഇതിഹാസതാരം വിരമിക്കലിനെക്കുറിച്ച് ഇനിയും മനസ്സ് തുറന്നിട്ടില്ലെങ്കിലും പകരക്കാരനെക്കുറിച്ചുള്ള ചർച്ചകൾ എന്നേ തുടങ്ങിക്കഴിഞ്ഞു. ധോണിയോളമാവില്ലെങ്കിലും ക്യാപ്റ്റൻ കൂളിെൻറ പിൻഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കാത്തിരിക്കുന്ന താരങ്ങൾ ആരൊക്കെ? സെലക്ടർമാരെ വീണ്ടും വിഷമവൃത്തത്തിലാക്കുന്നത് ഒരു പിടി പേരുകൾ.
ഋഷഭ് പന്ത്
നിർഭയത്വം എന്നതിെൻറ ഉദാഹരണമാക്കാൻ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റിലെ യുവരക്തം. ഭയാശങ്കകളില്ലാതെ ബാറ്റേന്തുന്ന ഡൽഹിക്കാരെൻറ ശൈലിക്ക് ആദ്യകാലത്തെ ധോണിയുടെ ബാറ്റിങ് ശൈലിയോട് സാമ്യങ്ങളേറെ. ധോണിയുടെ പിൻഗാമിയെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിലയിരുത്തുന്ന പ്രധാന കളിക്കാരൻ. പ്രതിഭക്ക് അടിവരയിട്ട് ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കുമെതിരെ അവരുടെ നാട്ടിൽ സെഞ്ച്വറികൾ സ്വന്തമാക്കി. വിക്കറ്റ് കീപ്പിങ്ങിൽ ഇനിയുമേറെ മുന്നേറാനുണ്ടെങ്കിലും പന്തിെൻറ ബാറ്റിൽനിന്നും ഏറെ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നു. കഴിവു തെളിയിക്കാൻ അവസരം ലഭിച്ചാൽ താരം കൂടുതൽ പക്വത കൈവരുത്തുമെന്നാണ് ഏവരുടെയും പ്രത്യാശ.
ശ്രീകർ ഭരത്
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പദവിക്ക് പന്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നവനെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് വിശേഷിപ്പിച്ച താരമാണ് ആന്ധ്രപ്രദേശിെൻറ ശ്രീകർ ഭരത്. ഇന്ത്യ ‘എ’ ടീമിനായി ഉജ്ജ്വല േഫാമിൽ കളിക്കുന്ന ഭരത് ദേശീയ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്. എ ടീമിനായി 11 ഏകദിനങ്ങളിൽ മൂന്നു സെഞ്ച്വറിയും രണ്ടു അർധസെഞ്ച്വറിയുമടക്കം 686 റൺസ് അടിച്ചുകൂട്ടി. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ എ ടീമുകൾക്കെതിരായാണ് ഇൗ പ്രകടനമെന്നതാണ് ശ്രദ്ധേയം. 41 ക്യാച്ചുകളും ആറ് സ്റ്റംപിങ്ങുകളുമായി വിക്കറ്റിനു പിന്നിലും ഒട്ടും മോശമാക്കിയില്ല. പരിക്കേറ്റു പുറത്തുപോയ സാഹക്ക് ഒരവസരംകൂടി നൽകിയതിനാലാണ് ഭരതിന് വിൻഡീസ് ടൂറിൽ സ്ഥാനം നഷ്ടമായത്. സമീപ ഭാവിയിൽതന്നെ ഇന്ത്യൻ ടീമിൽ ഉറപ്പായും കാണാൻ സാധിക്കുമെന്നുറപ്പുള്ള താരമാണ് ഭരത്.
ഇഷാൻ കിഷൻ
2016ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച ഝാർഖണ്ഡുകാരൻ പയ്യൻ അന്നേ നോട്ടപ്പുള്ളിയായിരുന്നു. കഴിഞ്ഞ സീസണിൽ ആഭ്യന്തര ടൂർണമെൻറുകളായ ദേവ്ധർ ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ബാറ്റുകൊണ്ട് തിളങ്ങിയ കിഷൻ വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് നടത്തിയത്. െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായും ന്യൂസിലൻഡ് എ, ഇംഗ്ലണ്ട് ലയൺസ് എന്നീ ടീമുകൾക്കെതിരെ ഇന്ത്യ എക്കായും ശോഭിച്ചു. സാേങ്കതികത്തികവുള്ള കളിക്കാരനായ കിഷൻ പേസിനെയും സ്പിന്നിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ മിടുക്കനാണ്. ബാറ്റിങ് ഒാർഡറിൽ എവിടെയും പ്രതിഷ്ഠിക്കാമെന്നുള്ളതും കിഷന് പ്ലസ് പോയൻറാകുന്നു.
സഞ്ജു സാംസൺ
െഎ.പി.എല്ലിൽ കാഴ്ചവെക്കുന്ന അപാര ഫോം സീനിയർ ടീം ജഴ്സിയിൽ തുടരാനാകാത്തതാണ് മലയാളിതാരം സഞ്ജു സാംസണിന് വിനയാകുന്നത്. െഎ.പി.എല്ലിൽ ലോേകാത്തര ബൗളർമാരെ ഗ്രൗണ്ടിെൻറ എല്ലാ വശങ്ങളിലേക്കും പായിക്കുന്ന സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതെപോകുന്നു. മലയാളി താരത്തിെൻറ കഴിവിൽ സംശയമൊന്നും ഇല്ലെങ്കിലും സ്ഥിരതയും ഫോമുമുള്ള കളിക്കാരോടാണ് സഞ്ജുവിന് സ്ഥാനമുറപ്പിക്കാൻ പോരാടേണ്ടതെന്നതാണ് പ്രശ്നം. 2015ൽ സിംബാബ്വെക്കെതിരെ ട്വൻറി20യിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. കൈക്കുഴയുടെ കരുത്തിൽ ഉശിരൻ ഷോട്ടുകൾ പായിക്കുന്ന സഞ്ജു കഴിവിെൻറയും പ്രായത്തിെൻറയും പരിഗണനയിൽ സെലക്ടർമാരുടെ റഡാറിനു കീഴിലുണ്ടാകും.
ലോകേഷ് രാഹുൽ
ഇന്ത്യൻ യുവനിരയിലെ പ്രതിഭാധനനായ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ലോകേഷ് രാഹുലെന്ന കാര്യത്തിൽ സംശയമില്ല. ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻതാരം. െഎ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയുടെ (14 പന്ത്) റെക്കോഡും പേരിലുണ്ട്. ഇത് തെളിയിക്കുന്നത് എല്ലാ ഫോർമാറ്റിനും അനുയോജ്യനായ താരമാണ് രാഹുലെന്നതാണ്. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എല്ലാ ഫോർമാറ്റിലും ഇടംനേടിയ അഞ്ചു താരങ്ങളിൽ ഒരാൾ രാഹുലാണ്. മുഴുവൻസമയ കീപ്പർ അല്ലാത്തതും വിക്കറ്റിനു പിന്നിലെ പരിചയക്കുറവുമാണ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലക്കു മാത്രം താരം ഒതുങ്ങാൻ കാരണം.
വൃദ്ധിമാൻ സാഹ
ധോണി ടെസ്റ്റിൽനിന്നു വിരമിച്ചതോടെ നറുക്കു വീണത് ബംഗാൾ താരമായ സാഹക്കായിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പുരിൽ അരങ്ങേറ്റം കുറിച്ച സാഹ 32 ടെസ്റ്റുകളിൽനിന്നായി 75 ക്യാച്ചുകളും 10 സ്റ്റംപിങ്ങുകളും പോക്കറ്റിലാക്കി. പന്ത് അടക്കമുള്ള മറ്റു മത്സരാർഥികളെ അപേക്ഷിച്ച് വിക്കറ്റിനു പിന്നിലെ ഇൗ പ്രകടനമാണ് സാഹക്ക് മുതൽക്കൂട്ടാകുന്നത്. മൂന്നു സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറിയും അടിച്ചിട്ടുണ്ട്. പ്രായം 34 കഴിഞ്ഞതിനാലും ഏകദിനത്തിൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാത്തതിനാലും സാഹക്ക് ടെസ്റ്റിലാണ് പ്രതീക്ഷ.
ധോണിയിൽ നിഴലായവർ
ധോണി യുഗത്തിൽ ഒളിമങ്ങിപ്പോയ ചില മികച്ച വിക്കറ്റ് കീപ്പർമാർ
ദിനേഷ് കാർത്തിക്ക്
ധോണിയുഗത്തിൽ ഏറ്റവും കൂടുതൽ പണികിട്ടിയത് ദിനേഷ് കാർത്തിക്കിനാണ്. ടെസ്റ്റിലും ഏകദിനത്തിലും ധോണിയേക്കാൾ മുേമ്പ അരങ്ങേറിയ കാർത്തിക്കിന് പക്ഷേ ധോണിയുടെ ബാറ്റിങ്ങിലെ സ്ഥിരതയും ഫിനിഷിങ്ങും ക്യാപ്റ്റാനായുള്ള അനിഷേധ്യ സ്ഥാനവുമെല്ലാം ആയപ്പോൾ അതിഥിതാരമാവേണ്ടി വന്നു. ഇന്നും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായും ഫിനിഷറായും കാർത്തിക് ഇന്ത്യൻ ടീമിൽ വന്നും പോയുമിരിക്കുന്നു. ടെക്നിക്കൽ ബ്രില്യൻസിൽ മുന്നിൽ നിൽക്കുന്ന കാർത്തിക് തന്നെയായിരുന്നു ധോണിയുടെ അസാന്നിധ്യത്തിൽ പകരക്കാരെൻറ വേഷം കെട്ടിയാടിയത്.
പാർഥിവ് പേട്ടൽ
2002ലായിരുന്നു 17 വയസുകാരനായ പേട്ടലിെൻറ െടസ്റ്റ് അരങ്ങേറ്റം. 2004 വരെ ഒരു പിടി മികച്ച ഇന്നിങ്സുകളുമായി പാർഥിവ് ഇന്ത്യൻ ടീമിലെ സജീവ സാന്നധ്യമായി. എന്നാൽ വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മകളെത്തുടർന്ന് പാകിസ്താനെതിരായ പരമ്പരയിൽ പാർഥിവിനെ െസലക്ടർമാർ തഴഞ്ഞു. അവിടുന്ന് അങ്ങോട്ട് ധോണി ഉദയം ചെയ്തതിനാൽ പാർഥിവിെൻറ സാധ്യതകൾ മങ്ങി. 206ൽ ഇംഗ്ലണ്ടിനെതിരെയും 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള പരമ്പരകളിൽ മടങ്ങിയെത്തി തെൻറ പഴയ ക്ലാസ് കൈമോശം വന്നില്ലെന്ന് പാർഥിവ് തെളിയിച്ചിരുന്നു.
നമാൻ ഒാജ
െഎ.പി.എല്ലിൽ മികച്ച സ്ട്രോക്ക് പ്ലേ കാഴ്ചവെച്ച നമാൻ ഒാജക്ക് 2010ൽ ഏകദിന ടീമിൽ ഇടം ലഭിച്ചു. പക്ഷേ കിട്ടിയ അവസരം മുതലെടുക്കാൻ സാധിക്കാതിരുന്ന താരം ടീമിന് പുറത്തായി. 2015ൽ വൃദ്ധിമാൻ സാഹക്ക് പരിക്കേറ്റതിനെത്തുടർന്ന് ടെസ്റ്റിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചെങ്കിലും അവിടെയും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല.
റോബിൻ ഉത്തപ്പ
േധാണി, വിരാട് കോഹ്ലി എന്നീ രണ്ട് മഹാരഥൻമാരുടെ സാന്നിധ്യം കൊണ്ട് ടീമിലിടം ഉറപ്പിക്കാൻ കഴിയാതെ പോയ ഹതഭാഗ്യൻ. വിക്കറ്റ്കീപ്പർ ബാറ്റ്സ്മാെൻറ േറാളിൽ ധോണിയും മധ്യനിര ബാറ്റ്സ്മാനായി കോഹ്ലിയും നിറഞ്ഞതോടെ ഉത്തപ്പ അപ്രത്യക്ഷനായി. 2006 ഏകദിന അരങ്ങേറ്റം കുറിച്ചു. 2007 ട്വൻറി20 ലോകകപ്പ് വരെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. 2008ൽ ഫോം ഒൗട്ടായ ഉത്തപ്പ ആറുവർഷം പുറത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.