Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ക്രിക്കറ്റില്ലെങ്കിലെന്താ; കൃഷിയിടത്തിൽ രണ്ടാം ഇന്നിങ്​സിന്​ തുടക്കമിട്ട്​ ധോണി

text_fields
bookmark_border
ക്രിക്കറ്റില്ലെങ്കിലെന്താ; കൃഷിയിടത്തിൽ രണ്ടാം ഇന്നിങ്​സിന്​ തുടക്കമിട്ട്​ ധോണി
cancel

റാഞ്ചി: കോവിഡ്​ മഹാമാരിയെ തുടർന്നുള്ള ലോക്​ഡൗൺ കാരണം രാജ്യത്ത്​ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർത്തിവെച്ചിരിക്കുകയാണ്​. ഓരോ താരങ്ങളും അവരവരുടെ ദൈനംദിന കാര്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്​.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണിയുടെ വിശേഷങ്ങൾ ആരാധകർ ​െകാണ്ടാടാറുണ്ട്​. ഭാര്യ സാക്ഷി ധോണിയുടെയും മറ്റ്​ ഫാൻ പേജുകളിലൂടെയുമാണിത്​. നിലവിൽ റാഞ്ചിയിലെ സ്വന്തം കൃഷിയിടത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുകയാണ്​ ധോണി.

ഫാൻപേജിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വിഡിയോയിൽ ധോണി ട്രാക്​ടർ ഓടിക്കുന്നതും നിലം ഉഴുതുമറിക്കുന്നതും കാണാം. ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന കാലത്ത്​ ധോണി ജൈവകൃഷിയിൽ വ്യാപൃതനായിരുന്നുവെന്ന്​ വേണം കരുതാൻ. മുമ്പ്​ മറ്റൊരു വിഡിയോയിൽ താൻ റാഞ്ചിയിൽ തണ്ണിമത്തനും പപ്പായയും കൃഷി ചെയ്യുന്നതായി​ ധോണി പറഞ്ഞിരുന്നു.

2019 ഏകദിന ലോകകപ്പ്​ സെമിഫൈനലിന്​ ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ധോണി ഐ.പി.എല്ലിലൂടെ മടങ്ങി വരവിനെരുങ്ങിയിരുന്നു. എന്നാൽ കോവിഡ്​ മഹാമാരിയെത്തുടർന്ന്​ ടൂർണമെൻറ്​ അനിശ്ചിതകാലത്തേക്ക്​ നീട്ടിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanchiMS Dhoniorganic farmingCricket Newsindian cricketlockdown
Next Story