വിവാദങ്ങൾക്കില്ല; ലക്ഷ്യം ഇനിയും കിരീടങ്ങൾ -ഒസാക
text_fieldsയോകോഹോമ: യു.എസ് ഒാപൺ നേടുന്ന ആദ്യ ജപ്പാൻകാരിയാണ് 20കാരിയായ നവോമി ഒസാക. കിരീടം േനടിയതോ, വനിത ടെന്നിസിലെ ഇതിഹാസ താരങ്ങളിലൊരാളായ സെറീന വില്യംസിനെ തോൽപിച്ചും. സെറീനക്കുവേണ്ടി ആർത്തുവിളിച്ച കാണികളെയും കീഴടക്കിയാണ് കന്നി ഗ്രാൻഡ്സ്ലാം കിരീടനേട്ടമെന്നത് തിളക്കം വർധിപ്പിക്കുന്നു. എന്നാൽ, സെറീന വില്യംസിെൻറ മോശം പെരുമാറ്റത്തോടെ ‘ശ്രദ്ധേയമായ’ കലാശപ്പോര് ഒസാകയുടെ നേട്ടത്തിെൻറ തിളക്കമാണ് കെടുത്തിക്കളഞ്ഞത്.
എന്നാലും ഇതിലൊന്നും തളരാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് ഒസാക. ഇതിനെക്കുറിച്ചൊന്നും ഒാർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും സെറീനയെ വിമർശിക്കാനില്ലെന്നും കിരീടനേട്ടത്തിനുശേഷം ജന്മനാടായ ജപ്പാനിൽ തിരിച്ചെത്തിയ താരം വ്യക്തമാക്കി. ‘‘മികച്ച കളി കെട്ടഴിച്ച് നേട്ടങ്ങൾ വെട്ടിപ്പിടിക്കുകയാണ് ലക്ഷ്യം. നിരാശക്കോ ദുഃഖത്തിനോ ഇതിനിടയിൽ മനസ്സിൽ സ്ഥാനം നൽകുന്നില്ല. കഴിയാവുന്നത്ര കിരീടങ്ങൾ നേടണം’’ -യോകോഹോമയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഒസാക പറഞ്ഞു. യു.എസ് ഒാപൺ വിജയത്തോടെ ലോക റാങ്കിങ്ങിൽ 19ാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്ന ഒസാകയുടെ അടുത്ത ലക്ഷ്യം ടോക്യോയിൽ നടക്കുന്ന പാൻ പസഫിക് ഒാപണാണ്. ഇൗ വർഷം ആദ്യ അഞ്ചാം റാങ്കിലേക്കെങ്കിലും ഉയരുക. 2020ലെ ഒളിമ്പിക് സ്വർണം നേടുക -ഒസാക സ്വപ്നങ്ങൾ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.